gtag('config', 'AW-16543334972'); gtag('config', 'AW-16543334972');

ഒ.വി.വിജയൻ:എല്ലാറ്റിനോടും ഭയം സൂക്ഷിച്ച വ്യക്തി.

എല്ലാറ്റിനോടും വല്ലാത്തൊരു ഭയം സൂക്ഷിച്ച വ്യക്‌തിയായിരുന്നു ഒ .വി .വിജയൻ എന്ന് ചലച്ചിത്ര സംവിധായകൻ വിനോദ് മങ്കര.ഓ.വി.വിജയൻ്റെ സുഹൃത്‌ വലയത്തിൽ ഉണ്ടായിരുന്ന വിനോദ് ,മേതിൽ രാധാകൃഷ്ണനെപ്പറ്റി എഴുതിവരുന്ന തൻ്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ഈ പരാമർശം നടത്തിയിട്ടുള്ളത് .’വിജയനിലെ സന്ദേഹിയുടെ അടിസ്ഥാനംതന്നെ ഭയമായിരുന്നുഎന്നെനിക്ക് തോന്നിയിട്ടുണ്ട് ‘എന്നും നിരീക്ഷണമുണ്ട് .ഒ .വി .വിജയനെക്കുറിച്ചുള്ള മേതിൽ രാധാകൃഷ്ണൻ്റെ ചില അനുഭവങ്ങളും വിനോദ് പങ്കുവെക്കുന്നു.ആദ്യം കണ്ടപ്പോൾ ഒ .വി .വിജയനും മേതിലും കുറച്ചുദൂരം നടക്കാൻ പോയി അന്ന് മുഴുവനും മേതിൽ രാധാകൃഷ്ണനാണ് സംസാരിച്ചത് വിജയൻ ഒരു ശ്രോതാവ് മാത്രമായി തുടർന്നു .ഭയത്തെപ്പറ്റിയാണ് അന്ന് മേതിൽ സംസാരിച്ചത് ഭയം ഭാവനയുടെ സൃഷ്ടിയാണ് .നവരസങ്ങളിൽ മനുഷ്യനുമായി ഏറ്റവും അടുത്ത് നിൽക്കുന്ന ഒരേയൊരു രസം ഭയമാണ് .ഇതു പറഞ്ഞപ്പോൾ വിജയന് നന്നായി രസിച്ചു .പിന്നെ പെട്ടന്നുനിന്നു .എന്നിട്ട് മേതിലിനോടു പറഞ്ഞു ,’ഇനി അങ്ങോട്ട് പോകേണ്ട ,കുറച്ചുദൂരംകൂടി പോയാൽ അച്ഛനെ സംസ്കരിച്ച സ്ഥലമാണ്. താൻ അങ്ങോട്ടുപോയാൽ അച്ഛനെ നേരിട്ടുകാണും എന്നോരുഭയം തനിക്കുണ്ടെന്ന് വിജയൻ മേതിലിനോട് പറഞ്ഞതായി വിനോദിൻ്റെ കുറിപ്പിലുണ്ട് .അച്ഛനെ വേണ്ടവിധത്തിൽ നോക്കിയിട്ടില്ലെന്ന് വിജയന് പലപ്പോഴും തോന്നിയിട്ടുണ്ടത്രെ.ഒ.വിovvijayan.വിജയൻ ,വി .കെ.എൻ ,സി.പി.രാമചന്ദ്രൻ, മേതിൽ രാധാകൃഷ്ണൻ ഏന്നീ നാലുപേർക്കും ഇടയിലെ പാലമാകാൻ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് വിനോദ് ഓർക്കുന്നു .കത്തുകൾ കൈമാറൽ ആയിരുന്നുവത്രേ പ്രധാനപണി.ഡൽഹിയിൽ ഓ.വി.വിജയൻ്റെ ഫ്ലാറ്റിൽ ചെല്ലുമ്പോഴൊക്കെ അവസാന കാലത്ത് പാലക്കാട് താമസമാക്കുന്നതിനെപ്പറ്റി സംസാരിക്കരുണ്ടായിരുന്നുവത്രെ.സി.പി.രാമചന്ദ്രൻ താമസിക്കുന്ന പറളിക്കും മേതിൽ താമസിക്കുന്ന പാലക്കാട് നഗരത്തിനും ഇടയിൽ എവിടെയെങ്കിലും ആവണം വീടെന്ന്‌ വിജയൻ നിർദ്ദേശിച്ചിരുന്നു.അതനുസരിച്ച്‌പറളി കടവത്ത് സി.പി.രാമചന്ദ്രനും വിനോദ് മങ്കരയും കൂടി വാടക വീട് നോക്കാൻ പോയി .ഒടുവിൽ വിനോദ് എഴുതുന്നു .’ഏതൊക്കെ പറയുമെങ്കിലും ഡൽഹി വിടാൻ വിജയൻ പേടിച്ചിരുന്നു എന്നതാണ് സത്യം’.

Leave a Reply

Your email address will not be published. Required fields are marked *