പരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാർക്ക് സർക്കാർ നിർദേശിച്ചിട്ടുള്ള അടിസ്ഥാന സാഹചര്യങ്ങൾ ഒരുക്കണമെന്ന് കേരള ഹൈക്കോടതി പി. എസ്. സിക്ക് നിർദ്ദേശം നൽകി. സ്വന്തം താലൂക്കുകളിൽ പരമാവധി പരീക്ഷാകേന്ദ്രങ്ങൾ തുറക്കണം. ലിഫ്റ്റ് സംവിധാനം ഇല്ലാത്ത കെട്ടിടങ്ങളിൽ ഏറ്റവും താഴത്തെ നിലയിൽ മാത്രമേ പരീക്ഷാ കേന്ദ്രം പ്രവർത്തിക്കാവു . അവരുടെ സഞ്ചാരം സുഗമമാക്കാൻ റാമ്പുകൾ സജ്ജമാക്കണം. ഇതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി പ്രത്യേകം ഉദ്യോഗസ്ഥനെ നിയമിക്കണം. ഉദ്യോഗസതന്റെ ഫോൺ നമ്പർ പരീക്ഷാകേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കണം . ഇതുസംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള 33/2022 ആം നമ്പർ സർക്കുലറിലെ മാർഗനിർദ്ദേശങ്ങൾ പി. എസ്സ്. സി. കർശനമായി പാലിക്കണമെന്നും ഹൈകോടതി ഉത്തരവിട്ടു . ചീഫ് ജസ്റ്റിസ് നിതിൻ ജെംദാർ ,ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് വിധി പുറപ്പെടുവിച്ചത്. 2014 ആഗസ്റ്റ് 8 നു തിരുവനന്തപുരം മണക്കാട് ഇരുനില കെട്ടിടത്തിൽ വച്ച് നടന്ന പി. എസ്സ്. സി. പരീക്ഷയിൽ ഭിന്നശേഷിക്കാർ നേരിട്ട ബുദ്ധിമുട്ടുകളെപ്പറ്റി പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുക്കുകയും പരീക്ഷയിൽ പങ്കെടുത്ത 290 ഭിന്നശേഷിക്കാർക്ക് 1000 രൂപാ വീതം പി. എസ്സ്. സി. നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനെതിരെ പി. എസ്സ്. സി. നാൽകിയ റിട്ട് ഹർജിയിലാണ് വിധി. case citation ; Kerala Public Service Commission v. National Human Rghts Commission .W.P(C) No. 11345 / 2019.

