ദേശഭക്തി ഗാനമായ വന്ദേമാതരത്തിൽനിന്നും കോൺഗ്രസ്സ് പ്രധാന ഭാഗങ്ങൾ വെട്ടിമാറ്റിയതായി പ്രധാനമന്ത്രി നരേന്ദ്രമോഡി ആരോപിച്ചു . വന്ദേമാതാരത്തിന്റെ 150 വർഷങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി ദില്ലിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പ്രസംഗിക്കവേ ആണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത് .’നിർഭാഗ്യവശാൽ അസ്സൽ വന്ദേ മാതരം ഗാനത്തിൽനിന്ന് പ്രധാനപ്പെട്ട ചരണങ്ങൾ നീക്കം ചെയ്യപ്പെട്ടു .1937 ലെ കോൺഗ്രസ്സ് ഫൈസാബാദ് സമ്മേളനത്തിൽ വച്ചാണ് ഇത് സംഭവിച്ചത്. പാട്ടിനെ കഷണങ്ങളാക്കി .ഇത് വിഭജനത്തിന്റെ വിത്തുകൾ പാകി. എന്തുകൊണ്ടാണ് ഈ അനീതി ചെയ്തത്? അതേ വിഭജനത്തിന്റെ പ്രത്യയശാസ്ത്രം രാജ്യത്തിന് ഒരു വെല്ലുവിളിയായി തുടരുന്നു.
തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് ഈ ഗാനം . യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. വികസിത ഭാര്യതത്തിലേക്കുള്ള യാത്രയിൽ നമ്മെ വഴിതെറ്റിക്കുന്ന ആളുകളെ നാം കണ്ടെത്തും . ബ്രിട്ടീഷ് ഭരണത്തിനും സാമ്പത്തിക ചൂഷണത്തിനും കീഴിൽ ഇന്ത്യ പൊരുതുമ്പോൾ ബങ്കിം ചന്ദ്ര ചാറ്റർജി ആണ് ആ ഗാനം രചിച്ചത്. ആ ഗാനം രചിക്കുമ്പോൾ ഇന്ത്യ അതിന്റെ സുവർണ കാലഘട്ടത്തിൽനിന്നും വളരെ പിന്നോക്കം പോയിരുന്നു. വിദേശ ആക്രമണകാരികളും ബ്രീട്ടീഷുകാരുടെ സാമ്പത്തിക ചൂഷണ നയങ്ങളും നമ്മുടെ രാജ്യത്തെ ദാരിദ്ര്യത്തിന്റ്റെയും പട്ടിണിയുടെയും പിടിയിൽ കൊണ്ട് എത്തിച്ചിരുന്നു . ആ പ്രതികൂല സാഹചര്യങ്ങളിൽപോലും ബങ്കിം ചന്ദ്ര സമ്പന്നമായ ഇൻഡ്യക്ക് ആഹ്വാനം ചെയ്തു. വന്ദേ മാതരം സ്വാതന്ത്ര്യത്തിന്റെ ഗാനമായി മാറുക മാത്രമല്ല സ്വതന്ത്ര ഇന്ത്യ എങ്ങനെ ആയിരിക്കണമെന്ന സ്വപ്നത്തെ അവതരിപ്പിക്കുകയും ചെയ്തു.

ദുർഗ്ഗാദേവിയെ പ്രകീർത്തിക്കുന്ന വന്ദേ മാതാരത്തിലെ വരികൾ കോൺഗ്രസ്സ് വെട്ടിക്കളഞ്ഞുവെന്ന് നേരത്തെ ബി. ജെ. പി. വക്താവ് സി.ആർ കേശവൻ ആരോപിച്ചിരുന്നു.1937 ൽ ഫൈസാബാദ് കോൺഗ്രസ്സ് സമ്മേളനത്തിൽ വച്ച് നെഹ്രു ആണ് ആ ‘ചരിത്രപരമായ പാപം’ചെയ്തതെന്നും കുറ്റപ്പെടുത്തിയിരുന്നു . സാമുദായിക വികാരങ്ങളെ തൃപ്തിപ്പെടുത്തുന്നതിനായി കോൺഗ്രസ്സ് മനപ്പൂർവം ദുർഗാ ശ്ലോകങ്ങൾ നീക്കം ചെയ്തു. നെഹ്രു സുഭാഷ് ചന്ദ്രബോസിന് എഴുതിയ കത്തിൽ വന്ദേ മാതരം ദേശീയ ഗാനമായി സ്വീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും കേശവൻ ആരോപിച്ചിരുന്നു.
എന്നാൽ മോഡിക്ക് മറുപടിയുമായി കോൺഗ്രസ്സ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തുവന്നു. 1896 ലെ കോൺഗ്രസ്സ് കൽകട്ട സമ്മേളനത്തിൽ വച്ചാണ് ആദ്യമായി വന്ദേമാതരം ടാഗോർ ആലപിച്ചത്. റഹ്മത്തുള്ള സയാജി ആയിരുന്നു അപ്പോൾ കോൺഗ്രസ്സ് അദ്ധ്യക്ഷൻ .സ്വാതന്ത്ര്യ സമര കാലത്ത് സംഘപരിവാർ ബ്രിട്ടീഷുകാർക്ക് ഓപ്പമായിരുന്നുവെന്നും ഇന്ത്യൻ ദേശീയ പതാക 52 വർഷം അവർ ഉയർത്തിയില്ലെന്നും ഖാർഗെ കൂറ്റപ്പെടുത്തി .

