gtag('config', 'AW-16543334972'); gtag('config', 'AW-16543334972');

ദലിതൻ്റെ ആകാശത്തിലെ കാക്ക: മാധവന് മറുപടിയുമായി ഡോ: എ.കെ. വാസു

ദലിതൻ്റെ ആകാശത്ത് ഒന്നുമില്ലെന്ന എൻ. എസ് മാധവൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഡോ: എ.കെ. വാസു.
വയനാട് സാഹിത്യോത്സവത്തിൽ പങ്കെടുത്തു സംസാരിക്കവേ ഒ.വി.വിജയൻ കൃതികളെ മാധവൻ നിശിതമായി വിമർശിച്ചിരുന്നു. വിജയൻ്റെ ‘കടൽത്തീരത്ത്’ എന്ന ചെറുകഥയെപ്പറ്റി പറയവേ ദലിതൻ്റെ ആകാശത്ത് കാക്കകളില്ലെന്ന് മാധവൻ പറഞ്ഞിരുന്നു. ഇതിനു മറുപടിയുമായി സാമൂഹിക ചിന്തകനായ ഡോ. എ.കെ.വാസു രംഗത്തു വന്നു. ചരിത്രകാരനായ കെ.കെ. കൊച്ചിൻ്റെ ആത്മകഥയായ “ദലിതൻ”ഒരാവർത്തി വായിച്ചിരുന്നെങ്കിൽ മാധവൻ ഈ അബന്ധം വിളമ്പില്ലായിരുന്നുവെന്ന് ഡോ: വാസു പറയുന്നു. മാത്രമല്ല കെ.കെ. കൊച്ചിൻ്റെ ഗ്രന്ഥത്തിന് എൻ.എസ്.മാധവനെ കൊണ്ട് ആമുഖം എഴുതിക്കുവാൻ സമീപിച്ചപ്പോൾ തനിക്കുണ്ടായ ദുരനുഭവവും ഡോ. എ.കെ വാസു തൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ വിവരിച്ചിട്ടുണ്ട്. കെ.കെ. കൊച്ചിൻ്റെ സഹപാഠിയായിരുന്നിട്ടും അദ്ദേഹത്തിൻ്റെ ആത്മകഥയ്ക് ആമുഖം എഴുതി മാധവൻ നൽകിയില്ലത്രേ. ഡോ:എ.കെ. വാസുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം ചുവടെ:-

കെ കെ കൊച്ചിന്റെ
ദലിതൻ എന്ന
ആത്മകഥയ്ക്ക്
എൻ എസ് മാധവൻ അവതാരിക എഴുതിയാൽ കൊള്ളാമെന്ന് കൊച്ചേട്ടന് താല്പര്യമുണ്ടായിരുന്നു.
കെ കെ കൊച്ചിന്റെ മഹാരാജാസ് കോളേജിലെ സമകാലീനനായിരുന്നു, സുഹൃത്തായിരുന്നു എൻ.എസ് മാധവൻ. ആ അടുപ്പമാണ് അവതാരികാ താല്പര്യത്തിന്റെത്തിന്റെ പിന്നിലുണ്ടായിരുന്നത്.
ഞങ്ങൾ,
ജോൺ ജോസഫ്, John Johnjosephvdpy
കെ.സുനിൽകുമാർ,
കെ കെ ബാബുരാജ്,
കെ.കെ കൊച്ച്, (മുഴുവൻ പേരുകളും ഓർക്കുന്നില്ല സുഹൃത്തുക്കൾ ക്ഷമിക്കുക)
എന്നിവർ ചേർന്ന്
എൻ എസ് മാധവന്റെ പനമ്പള്ളി നഗറിലുള്ള ഫ്ലാറ്റിൽ ഇക്കാര്യം സംസാരിക്കാൻ ചെന്നിരുന്നു.
ഞങ്ങളെ സ്വീകരിച്ചിരുത്തുകയും ഏറെനേരം സംസാരിച്ചതും ഓർക്കുന്നു.
അദ്ദേഹം അവതാരിക എഴുതിത്തരാമെന്ന് പറഞ്ഞു് ആത്മകഥയുടെ കയ്യെഴുത്ത് പ്രതി വാങ്ങിവയ്ക്കുകയും ചെയ്തു .
കാലങ്ങൾ കഴിഞ്ഞിട്ടും അതിനോട് പ്രതികരിക്കുകയോ അവതാരിക എഴുതുകയോ ചെയ്തില്ല.
(എഴുതിത്തരാത്തതിൽ
എൻ.എസ് മാധവിന് നന്ദിപറയുന്നു.
കാരണം താഴെ …… )

അവതാരിക എഴുതിയില്ലെങ്കിലും
കൊച്ചേട്ടന്റെ ആത്മകഥ ഓടിച്ചെങ്കിലുമൊന്ന് വായിച്ചിരുന്നെങ്കിൽ ദളിതരുടെ ആകാശത്ത് ഒന്നുമില്ല എന്ന പ്രസ്താവന
N S മാധവനിൽ നിന്നും ഉണ്ടാവുമായിരുന്നില്ല .
ഉൻ്റാൻ അടക്കമുള്ള ,
അന്നേവരെ പരിചയമില്ലാത്ത കഥാപാത്രങ്ങളും.
പതിതുള്ളൽ പോലുള്ള ആചാരങ്ങളും
ദളിതരുടെ വിശാലമായ ആത്മീയലോകവുമെല്ലാം
കൊച്ചേട്ടന്റെ ആത്മകഥയിൽ മനോഹരമായി എഴുതിയിട്ടുണ്ട്.

കേരളത്തിന്റെ ഒരു സമാന്തര ചരിത്രമാണ് കൊച്ചേട്ടന്റെ ഡി സി ബുക്സ് പബ്ലിഷ് ചെയ്ത ദളിതൻ’
അത് എൻ എസ് മാധവൻ കാണാതെ പോയി.
സത്യത്തിൽ എൻ എസ് മാധവൻ അവതാരിക എഴുതാത്തതിൽ
എനിക്ക് സന്തോഷമാണുള്ളത്.
“ആപൽക്കരമായി കർമ്മം ചെയ്ത ഒരാൾ “എന്ന അതിഗംഭീരമായ
അവതാരിക കെ കെ ബാബുരാജ്
കൊച്ചേട്ടന്റെ ആത്മകഥയ്ക്ക് എഴുതിയത് അതുകൊണ്ടാണല്ലോ.
KKB അതിനായി ചെലവഴിച്ച സംഘർഷം എനിക്ക് നേരിൽ അറിയാം.
ആ സംഘർഷത്തിൽ നിന്നാണ് അത്രയും നല്ല ഒരു എഴുത്ത് പിറന്നത്.
കെ കെ കൊച്ചിനെ അത്രയും മനോഹരമായി അടയാളപ്പെടുത്താൻ മറ്റാർക്കും കഴിയില്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും.

N S മാധവന് നന്ദി ……..
അവതാരിക എഴുതാതിരുന്നതിന്.
ഒരു മിട്ടായിയുടെ പരസ്യമുണ്ടല്ലോ,

” താങ്ക്യു നിങ്ങൾ ഒന്നും ചെയ്യാതിരുന്നതിന് “
എന്ന്…..

https://www.facebook.com/share/p/1EdJkewfMK/

Leave a Reply

Your email address will not be published. Required fields are marked *