പെട്രോൾ അടിക്കാൻ പണം ഇല്ലാതെ ബുദ്ധിമുട്ടി

ഉമ്മയേയും പിതാവിനെയും വാനോളം പുകഴ്ത്തി സംഗീത ചക്രവർത്തി എ.ആർ.റഹ്മാൻ. അച്ഛൻ ആർ.കെ.ശേഖർ സ്വന്തം തൊഴിലിൽ വിജയിയായ സംഗീത സംവിധായകൻ ആയിരുന്നു. അച്ഛനും ഉമ്മായും ആദ്യം താമസിച്ചിരുന്നത് അച്ഛന്റെ കുടുംബ വീട്ടിൽ ആയിരുന്നു. എന്നാൽ ഞങ്ങളെ ആ വീട്ടിൽനിന്നും പുറത്താക്കുകയായിരുന്നു. വസ്ത്രങ്ങൾവരെ റോഡിലേക്കെറിഞ്ഞു. പിന്നീട് വാടക വീട്ടിലാണ് ഞങ്ങൾ കഴിഞ്ഞത്. ഞങ്ങൾക്ക് സ്വന്തം വീടുണ്ടാക്കാൻ അച്ഛൻ രാപകൽ കഷ്ടപ്പെട്ടു. ഊണും ഉറക്കവുമില്ലാതെ ഒരു ദിവസം മൂന്നു സ്റുഡിയോകളിൽവരെ ഓടിനടന്ന് അച്ഛൻ ജോലിചെയ്തു. അനാരോഗ്യം ബാധിച്ച് അച്ഛൻ നേരത്തേ മരണപ്പെടുവാനുള്ള കാരണം ആ കഠിനാദ്ധ്വാനമാണെന്ന് ഞാൻ കരുതുന്നു. എന്റെ ബാല്യകാലത്തെ ഇരുണ്ട ഓർമ്മയാണത്. അതുകൊണ്ടാണ് ഞാൻ അച്ഛനെപ്പറ്റി അധികം സംസാരിക്കാത്തത്. എന്റെ ആദ്യ ഹീറോ അച്ഛൻ ആണ്.
ഉമ്മാ അസാധ്യ ധൈര്യശാലി
ഒൻപതാം വയസ്സിൽ അച്ഛന്റെ മരണശേഷം ഞങ്ങളെ വളർത്തുവാൻ ഉമ്മ ഒരുപാട് കഷ്ടപ്പെട്ടു. സംഗീതോപകരണങ്ങൾ എല്ലാം പെറുക്കി വിറ്റ് കിട്ടുന്ന കാശ് ബാങ്കിൽ നിക്ഷേപിക്കാൻ മറ്റുള്ളവർ ഉപദേശിച്ചു. പലിശകൊണ്ടു ജീവിക്കാനും അവർ നിർദ്ദേശിച്ചു. അച്ഛന്റെ സംഗീതോപകരണങ്ങൾ കൈവിടാൻ ഉമ്മയ്ക്ക് മനസ്സുവന്നില്ല. വാദ്യോപകരണങ്ങളെല്ലാം എന്റെ മകൻ വായിച്ചുകൊള്ളുമെന്ന് ഉമ്മാ അവരോടു പറഞ്ഞു. പിന്നീട് ഉമ്മാ ഒരു വ്യവസായ സംരംഭകയെ പോലെയായി. സംഗീതോപരണങ്ങൾ ചെറിയ ചെറിയ സ്റുഡിയോക്കാർക്ക് വാടകയ്ക്ക് നൽകാൻ തുടങ്ങി. അതിന്റെ വരുമാനംകൊണ്ട് പുതിയ സംഗീതോപകരണങ്ങൾ വാങ്ങാനും തുടങ്ങി. ആറേഴു വർഷത്തെ ഞങ്ങളുടെ കുടുംബത്തിന്റെ വരുമാനം അതുമാത്രമായിരുന്നു. എന്നാൽ സ്റുഡിയോക്കാരെല്ലാം സ്വന്തമായി സംഗീതോപകരണങ്ങൾ വാങ്ങാൻ തുടങ്ങിയതോടെ ആ വരുമാനം നിലച്ചു. അപ്പോൾ ഞാൻ അതെല്ലാം സ്വന്തമായി വായിക്കാൻ ഉമ്മാ എന്നോട് പറഞ്ഞു. അങ്ങനെ ഞാൻ സ്റ്റുഡിയോകളിൽ കീബോർഡ് വായിക്കാൻ പോയി. പത്ത് കൊല്ലം തമിഴ്,തെലുങ്ക്,കന്നഡ സംഗീത സംവിധായകരുടെ കീഴിൽ കീബോർഡ് വായിച്ചു. രാവിലെ ഒൻപത് മണിക്ക് വീട്ടിൽ നിന്നും പോയിരുന്ന ഞാൻ രാത്രി പത്ത് മാണി കഴിഞ്ഞാണ് മടങ്ങിവന്നിരുന്നത്. 1986 ൽ ഞാൻ കമ്പ്യൂട്ടർസിസ്റ്റം വാങ്ങി. വീട്ടിൽവെച്ച് എന്റെ വീട്ടിൽവെച്ച് സംഗീതം ചിട്ടപ്പെടുത്താൻ തുടങ്ങി. അദ്ദ്യം ഞാൻ പരസ്യങ്ങൾക്കുവേണ്ടി ജിങ്കിൾസ് ചിട്ടപ്പെടുത്താൻ തുടങ്ങി. ഒറ്റയ്ക്ക് എന്റെ വീട്ടിലെ സ്റ്റുഡിയോ മുറിയിലിരുന്ന് പുതിയ ഈണങ്ങൾ ഞാൻ പരീക്ഷിച്ചുനോക്കി. അങ്ങനെയിരിക്കെയാണ് മണിരത്നം എന്നെത്തേടി വരുന്നത്. സ്റ്റുഡിയോകളിൽ പോയി സിനിമക്ക് സംഗ്ഗീത സംവിധാനം നിർവ്വഹിക്കാൻ ആദ്യം എനിക്ക് താൽപ്പര്യം ഇല്ലായിരുന്നു. അദ്ദേഹം എന്നെ നിർബന്ധിച്ച് സംഗീതം ചെയ്യിക്കുകയായിരുന്നു. വണ്ടിയിൽ പെട്രോൾ അടിക്കാൻ മാർഗ്ഗമില്ലായിരുന്ന കാലമായിരുന്നു അത്.
ഏതു തൊഴിലിൽ ആയാലും നമ്മൾ നിരന്തരം പരിശീലനം നടത്തിക്കൊണ്ടിരിക്കണം. ഒരു ലക്ഷ്യം മനസ്സിൽ വേണം. എന്ത് തടസ്സങ്ങൾ ജീവിതത്തിൽ ഉണ്ടായാലും പരിശ്രമം ഒരിക്കലും ഉപേക്ഷിക്കരുത്. നമുക്ക് എവിടെനിന്നും പുതിയ അറിവുകൾ പഠിക്കാം. ടാലന്റ് അല്ല പരിശ്രമമാണ് പ്രധാനം. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് സ്കൂളുകാർ എന്റെ ഉമ്മായെ വിളിപ്പിച്ചിട്ട് മകനെ തെരുവിൽ ഭിക്ഷയെടുക്കാൻ പറഞ്ഞുവിടണമെന്ന് പറഞ്ഞിട്ടുണ്ട്. ലക്ഷ്യം നേടിയെടുക്കാൻ സ്കൂളും കോളേജും ഒന്നും ഒരു തടസ്സമല്ല. അദ്ദേഹം പറഞ്ഞു. അടുത്തിടെ നിഖിൽ കാമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്. ARR
