സ്കൂട്ടർ, ബൈക്ക്, ഓട്ടോ, കാർ, ജീപ്പ്, ട്രാക്ടർ, ലോറി എന്നിവ മാത്രമല്ല വിമാനവും നിർമ്മിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ഗ്രൂപ്പ്. അതും ഇന്ത്യൻ വ്യോമസേനയ്ക്കുവേണ്ടി.ലോകപ്രശസ്ത വിമാന നിർമ്മാണ കമ്പനിയായ ബ്രസീലിലെ എംബ്രായറുമായി മഹീന്ദ്ര കരാറിൽ ഒപ്പുവച്ചു കഴിഞ്ഞു . സി -390 മില്ലേനിയം എന്ന ഇടത്തരം ഗതാഗത വിമാനമാണ് നിർമ്മിക്കാൻ ഒരുങ്ങുന്നത്. ആത്മനിർഭർ ഭാരത് വിഷൻ പദ്ധതിപ്രാകാരം നിർമ്മിക്കപ്പെടുന്ന അത്യന്താധുനിക സൈനിക ഗതാഗത വിമാനത്തിന് 26 ടൺ ഭാരം വഹിക്കാൻ കഴിയും. ഒരു മണിക്കൂർ കൊണ്ട് 87044 കിലോമീറ്റർ ദൂരം (470 knots) കുതിക്കാൻ കഴിയും. യുദ്ധോപകരണങ്ങൾ അടക്കമുള്ള സാധന സാമഗ്രികളും സൈനികരെയും വഹിക്കാനും ദുരന്ത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ നടത്താനും അഗ്നിശമാന ദൌത്യങ്ങൾക്കും ഉപയോഗിക്കാം . ടാർ ചെയ്യാത്തതോ,താൽക്കാലികമായി നിർമ്മിച്ചതോ ആയ റൺവേ കളിലൂടെ ഇത് ഓടും. ആകാശത്തിൽവച്ച് ഇന്ധനം നിറയ്ക്കാനും മറ്റു വിമാനങ്ങൾക്ക് പകർന്നുനല്കാനും കഴിയും.ലോകത്തെ 100 രാജ്യങ്ങളിലായി പടർന്നു കിടക്കുന്ന മഹീന്ദ്രയുടെ സ്ഥാപനങ്ങളിൽ 324000 പേർ ജോലിചെയ്യുന്നുണ്ട് .
മഹീന്ദ്ര ഇനി വിമാനവും നിർമ്മിക്കും
