വെനസ്വേലയെ ; ഡെൽസി റോഡ്രിഗസ് നയിക്കും

ഇടക്കാല പ്രസിഡന്റാകാൻ വെനസ്വേല സുപ്രീം കോടതി ഉത്തരവിട്ടു.

ഡെൽസി റോഡ്രിഗസ് “ബൊളിവേറിയൻ റിപ്പബ്ലിക് ഓഫ് വെനിസ്വേലയുടെ പ്രസിഡന്റ് സ്ഥാനം” ഏറ്റെടുക്കണമെന്ന് കോൺസ്റ്റിറ്റ്യൂഷണൽ ചേംബർ വിധിച്ചു. യു.എസ് സേന ബലമായി തട്ടിക്കൊണ്ടുപോയ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അഭാവത്തിൽ, ഇപ്പോൾ വൈസ് പ്രസിഡന്റായ ഡെൽസി റോഡ്രിഗസ് ആക്ടിംഗ് പ്രസിഡന്റായി ചുമതലയേൽക്കും. ഭരണപരമായ തുടർച്ചയും രാഷ്ട്രത്തിന്റെ സമഗ്രമായ പ്രതിരോധവും ഉറപ്പാക്കുന്നതിന് റോഡ്രിഗസ് “ബൊളിവേറിയൻ റിപ്പബ്ലിക് ഓഫ് വെനിസ്വേലയുടെ പ്രസിഡന്റ് സ്ഥാനം” ഏറ്റെടുക്കണമെന്നാണ് കോടതി വിധി.

ആരാണ് ഡെൽസി ?

56 വയസ്സുള്ള ഡെൽസി റോഡ്രിഗസ്, 1969 മെയ് 18 ന് ജനിച്ച ഒരു കാരക്കാസ് സ്വദേശിയാണ്. 1970 കളിൽ ലിഗ സോഷ്യലിസ്റ്റ പാർട്ടി സ്ഥാപിച്ച ഇടതുപക്ഷ ഗറില്ലാ പോരാളിയായ ജോർജ്ജ് അന്റോണിയോ റോഡ്രിഗസിന്റെ മകളാണ് അവർ. വെനിസ്വേലയിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമം പഠിച്ചു, കഴിഞ്ഞ ദശകത്തിൽ രാഷ്ട്രീയ തലങ്ങളിലൂടെ അതിവേഗം ഉയർന്നുവന്നു. 2013 മുതൽ 2014 വരെ വെനിസ്വേലയുടെ ആശയവിനിമയ, വിവര മന്ത്രിയായി സേവനമനുഷ്ഠിച്ചു. 2014 മുതൽ 2017 വരെ വിദേശകാര്യ മന്ത്രിയായി. 2017 ൽ മഡുറോയുടെ കീഴീൽ ഭരണഘടനാ അസംബ്ലിയുടെ മേധാവിയായി അവർ നിയമിതയായി. 2018 ജൂണിൽ പ്രസിഡൻറ് മഡുറോ , ഡെൽസി റോഡ്രിഗസിനെ വൈസ് പ്രസിഡന്റായി നിയമിച്ചു. 2024 ഓഗസ്റ്റിൽ, മഡുറോ ഡെൽസിക്ക് പെട്രോളിയം മന്ത്രാലയത്തിന്റെ അധിക ചുമതല നാൽകി. വർദ്ധിച്ചുവരുന്ന യുഎസ് ഉപരോധങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ചുമതല അവർക്കായിരുന്നു. രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായും അ വർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഈ രാജ്യത്ത് ഒരു പ്രസിഡന്റ് മാത്രമേയുള്ളൂ,

“ഈ രാജ്യത്ത് ഒരു പ്രസിഡന്റ് മാത്രമേയുള്ളൂ, അദ്ദേഹത്തിന്റെ പേര് നിക്കോളാസ് മഡുറോ മൊറോസ് എന്നാണ്,” ദേശീയ ടിവി ചാനലിലൂടെ നടത്തിയ പ്രഭാഷണത്തിൽ ഡെൽസി പ്രസ്താവിച്ചു. യുഎസ് സേന തടഞ്ഞുവച്ചാലും മഡുറോ വെനിസ്വേലയുടെ നിയമാനുസൃത പ്രസിഡന്റായി തുടരണമെന്ന് അവർ തറപ്പിച്ചു പറഞ്ഞു. “വെനിസ്വേലയെ വീണ്ടും മികച്ചതാക്കാൻ ആവശ്യമെന്ന് ഞങ്ങൾ കരുതുന്ന കാര്യങ്ങൾ തുടർന്നും ചെയ്യു”മെന്നും അവർ പറഞ്ഞു.

ഡൊണാൾഡ് ട്രംപിനു തിരിച്ചടി

പുതിയ സര്ക്കാര് രൂപീകരിക്കുന്നത് വരെ വെനിസ്വലൻ ഭരണം അമേരിക്ക നിയന്ത്രിക്കുമെന്ന് വെനെസ്വലൻ പ്രസിഡന്റിനേയും ഭാര്യയെയും തട്ടിക്കൊണ്ടു പോയതിന് ശേഷം ട്രാംപ് പറഞ്ഞിരുന്നു. എന്നാൽ വെനെസ്വലൻ സുപ്രീം കോടതി ഉത്തരവും ഡെൽസി റോഡ്രിഗസിന്റെ പുതിയ പ്രസ്താവനയും ട്രംപിന്റെ അവകാശവാദങ്ങളെ പൊളിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *