ഒരു പ്രോസിക്യൂട്ടർ ആയാലോ

എ. പി. പി , ഇപ്പോൾ അപേക്ഷിക്കാം

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ (ഗ്രേഡ് 2) തസ്തികയിലേക്ക് കേരള സംസ്ഥാന പ്രോസിക്യൂഷൻ സർവീസ് അപേക്ഷ ക്ഷണിച്ചു. ഇത് സംബന്ധിച്ച് കേരള പബ്ലിക് സർവീസ് കമ്മിഷൻ വിജ്ഞാപനം (കാറ്റഗറി നമ്പർ; 694/2025) പുറപ്പെടുവിച്ചു. പ്രതീക്ഷിത ഒഴുവുകളിലാകും നിയമനം. യോഗ്യതകൾ;(1). കേരളത്തിലെ സർവ്വകലാ ശാലകൾ നാൽകിയതോ അല്ലെങ്കിൽ അംഗീകരിച്ചിട്ടുള്ളതോ ആയ നിയമ ബിരുദം.(2). ബാർ കൌൺസിലിൽ അംഗത്വം ഉണ്ടായിരിക്കണം. (3). ക്രിമിനൽ കോടതികളിൽ അഭിഭാഷക വൃത്തിയിൽ 2025 ജനുവരി 1 ന് മൂന്ന് വാർഷത്തിൽ കുറയാതെയുള്ള പരിചയം (ആക്ടിവ് പ്രാക്ടീസ്) ഉണ്ടായിരിക്കണം. പ്രായപരിധി 22 നും 36 നും മദ്ധ്യേ. നേരിട്ടുള്ള നിയമനം ആണ്. ശമ്പളം 56,500-1,18,100 രൂപ . അപേക്ഷ അയക്കേണ്ട അവസാന തീയതി 04.02.2026 രാത്രി 12 മണി വരെ. അപേക്ഷ അയയ്ക്കാൻ താഴെ കാണുന്ന വെബ്സൈറ്റ് ലിങ്ക് സന്ദർശിക്കുക.

http://www.keralapsc.gov/: ഒരു പ്രോസിക്യൂട്ടർ ആയാലോ

Leave a Reply

Your email address will not be published. Required fields are marked *