gtag('config', 'G-V5M9MZ23B8');

E.D ക്ക് അഭിഭാഷകരെ വേണം

യുവ അഭിഭാഷകരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിക്കുന്നു

Thank you for reading this post, don't forget to subscribe!

ദൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന കേന്ദ്ര അന്വേഷണ ഏജൻസി ആയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (E D) യുവ അഭിഭാഷകരെ ‘ലീഗൽ കൺസൾട്ടന്റ് ‘ തസ്തികയിൽ നിയമിക്കുന്നു. കരാർ നിയമനമാണ്. ഇന്ത്യയിൽ എവിടെയും നിയമിക്കപ്പെടാം. ആകെ 75 ഒഴിവുകൾ ഉണ്ട്. സർക്കാർ ഇംഗ്ളീഷ് പ്രസിദ്ധീകരണമായ Employment News ൽ ഇതു സംബന്ധിച്ച് വിശദവിവരങ്ങൾ ഉണ്ട്. നിയമ ബിരുദമാണ് യോഗ്യത. പ്രായ പരിധി 35 വയസ്സ് കവിയരുത് . പ്രതിമാസം 80,000/- രൂപ ശമ്പളം. ഇ.ഡി യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.enforcementdirectorate.gov.in ഓപ്പൺ ചെയ്ത ശേഷം OTHERS/VACANCIES എന്ന പേജ് സന്ദർശിച്ചാൽ 9/12/2025, 10/12/2025 തീയതികളിലെ വിജ്ഞ്ജാപനം കണ്ടെത്താം. അവസാന തീയതി 2025 ഡിസംബർ 29.

Leave a Reply

Your email address will not be published. Required fields are marked *