gtag('config', 'AW-16543334972'); gtag('config', 'AW-16543334972');

ജയിലിൻ്റെ ജലാശയം

എ . അയ്യപ്പൻ

മൂഢമായ തടാകത്തിൽ പിറന്ന മൽസ്യം

മുക്കുവൻ കൊണ്ടുപോകാത്ത ഞാൻ

ഇന്ന് അക്വേറിയത്തിലെ ഒരു അംഗം .

മക്കൾ വലുതാകണമെന്ന

അമ്മയുടെ സ്വാർതഥത

എനിക്കും വാൽസല്യം തന്നു .

ഒരു ഡോൾഫിനെപ്പോലെ

ഞാൻ വളരണമെന്നായിരുന്നു

അമ്മക്കാഗ്രഹം.

ഒരുനാൾ

ജലാശയത്തിലെങ്ങോ

അമ്മമീൻ കുടുങ്ങി .

വാലയിൽപ്പെടാതെ

ചൂണ്ടയിൽ കൂടുങ്ങാതെ

വായ തുറന്നുവന്ന

വലിയ ജന്തുക്കളുടെ

കണ്ണുവെട്ടിച്ച്

കടലിന്റെ അടിവയറ്റിലൊളിച്ചു .

ഇടം വലം തിരിഞ്ഞ്

വാലാട്ടി

തലകുത്തി

കുമിളകളുയർത്തി

സർക്കസ്സ് അറിയാവുന്ന ഞാനിന്ന്

അക്വേറിയത്തിലെ

കൊച്ചൊരു വീട്ടിൽ

കാഴ്ച്ചക്കാരുടെ

കണ്ണിലുണ്ണി .

അക്വാറിയം

എൻ്റെ വീട്

ഈ വെള്ളത്തിന്

അമ്മമീനിന്റെ നിറവും മണവും .

Leave a Reply

Your email address will not be published. Required fields are marked *