മത്സരിക്കാൻ യമഹ വരുന്നു

മത്സരം മുറുകിവരുന്ന ഇന്ത്യൻ ഇലക്ട്രിക്ക് ഇരുചക്ര വാഹന വിപണിയിൽ മത്സരിക്കാൻ ഉറച്ച് യമഹയും. കരുത്തും ആകാര ഭംഗിയും ഒരുപോലെ ഒത്തിണങ്ങിയ രണ്ടു സ്കൂട്ടറുകളാണ് 2026 ൽ ഇന്ത്യൻ നിരത്തുകളിൽ മത്സരിക്കാൻ തയ്യാറായി വരുന്നത്. .
യമഹ റിവർ EC- 06
പ്രീമിയം റേഞ്ചിലുള്ള സ്കൂട്ടറുകൾ വിശാലമായ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തതാണ്. E C- 06 മോഡൽ ആണ് ആദ്യത്തേത്. ഭംഗിയും കുളിർമയും കരുത്തും ഇടകലർന്ന ഡിസൈൻ എന്ന് യമഹ തന്നെ അവകാശപ്പെടുന്ന ഈ ഇലക്ട്രിക്ക് സ്കൂട്ടർ ദൈനംദിന ഉപയോഗങ്ങൾക്കു വേണ്ടിയുള്ളതാണ്. സ്പോർട്ടിലുക്ക് ഉള്ള വണ്ടിയുടെ LED ഹെഡ് ലൈറ്റും മൂർച്ഛയേറിയ ബോഡി രൂപകൽപ്പനയും യുവാക്കളെ ആകർഷിക്കും. മുൻഭാഗം കണ്ടാൽ ഇവൻ ആക്രമണകാരിയാണെന്നു തോന്നും. കളർ എൽ .ഇ.ഡി ഡിസ്പ്ലേ പാനലിൽ കണക്ടിവിറ്റിക്കായി സിം കാർഡ് ഇടുന്നതിനായി പ്രത്യേക സ്ലോട്ട് ഉണ്ട്. വിദൂര കമ്പ്യൂട്ടർ നിയന്ത്രിത (telematics) സംവിധാനം വാഹനത്തിന്റെ പ്രവർത്തനം നിരീക്ഷിക്കും. 3 ഡ്രൈവിംഗ് മോഡുകളിൽ സ്കൂട്ടർ ഓടിക്കാം. പിന്നോട്ട് എടുക്കുന്നതിനായി റിവേഴ്സ് അസിസ്റ്റന്റ് സഹായിക്കും. സീറ്റിന് അടിഭാഗത്ത് 24.5 ലീറ്റർ കപ്പാസിറ്റിയുള്ള സ്റ്റോറേജ് സ്പേസ് ഉണ്ട്.
യന്ത്ര ശക്തി
6.7 കിലോ വാട്ട് ശേഷിയുള്ള മോട്ടോറിന് മണിക്കൂറിൽ 4000 കിലോവാട്ട് പ്രസരണ ശേഷിയുള്ള ബാറ്ററി (4kWh) കരുത്തുപകരും. ബാറ്ററി ഒറ്റത്തവണ ചാർജ് ചെയ്യാൻ 9 മണിക്കൂർ വേണം. ഒരു തവണ ചാർജ് ചെയ്താൽ 160 കിലോ മീറ്റർ ഓടും. പരമാവധി വേഗത മണിക്കൂറിൽ 90 കിലോമീറ്റർ.
നിർമ്മാണം ബെംഗളൂരുവിൽ
കർണ്ണാടകത്തിലെ റിവർ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് യമഹ റിവർ EC- 06 ഒരുങ്ങുന്നത്. 2024 മുതൽ യമഹ ഇതിനായി 335 കോടി രൂപ റിവർ കമ്പനിയിൽ ഗവേഷണം ,സാങ്കേതിക ക്ഷമത, യന്ത്രവൽക്കരണം എന്നിവക്കായി മുതൽ മുടക്കിയിട്ടുണ്ട്. ഭാവിയിൽ യമഹയുടെ ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങൾ എവിടെയായിരിക്കും നിർമ്മിക്കുക. യമഹ റിവർ EC- 06 ന്റെ വില കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 1.60,000 രൂപ ഓൺ റോഡ് വില കണക്കാക്കുന്നു. യമഹ ഏയ്റോക്സ് 155 ന്റെ പ്ളാറ്ഫോമിൽ AEROX-E എന്ന പേരിലുള്ള രണ്ടാമത്തെ ഇലക്ട്രിക് സ്കൂട്ടറും ഈ വര്ഷം ആദ്യം പ്രതീക്ഷിക്കാം. യമഹ മോട്ടോർ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇതിന്റെ നിർമ്മാണം .

