gtag('config', 'AW-16543334972'); gtag('config', 'AW-16543334972');

മക്കളെ ഭാര്യ ഉപദ്രവിച്ചാൽ അത് ഭർത്താവിന് എതിരെയുള്ള മാനസിക പീഡനമായി കണക്കാക്കാം;കേരള ഹൈക്കോടതി

ഭർത്താവിന് വിവാഹമോചനം അനുവദിച്ച കോട്ടയം കുടുംബ കോടതിയുടെ വിധിക്കെതിരെ ഭാര്യ നൽകിയ അപ്പീൽ തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ സതീഷ് നൈനാൻ , പി.കൃഷ്ണകുമാർ എന്നിവരാണ് വിധി പ്രസ്താവിച്ചത്.ആദ്യ ഭാര്യയുടെ മരണത്തെ തുടർന്ന് രണ്ടാം വിവാഹാഹബന്ധത്തിൽ ഏർപ്പെട്ട ഭർത്താവ് തന്റെ ആദ്യ ബന്ധത്തിൽ പിറന്ന രണ്ടു മക്കളെയും രണ്ടാം ഭാര്യയെ ഏൽപ്പിച്ചതിശേഷം വിദേശത്ത് ജോലിക്കു പോയിരുന്നു.എന്നാൽ ഒരുവർഷം കഴിഞ്ഞപ്പോൾ മുതൽ രണ്ടാം ഭാര്യയുടെ പീഡനങ്ങളെ തുടർന്ന് മൂത്ത കുട്ടിയെ, ഭർത്താവ് ഹോസ്റ്റലിൽ ആക്കി. സ്കൂൾ വിദ്യാർഥിയായ ഇളയ കുട്ടിയെപ്പറ്റി ടീച്ചർമാരോട് മോശമായി ചിത്രീകരിക്കുകയും, ഉച്ചഭക്ഷണം നൽകാതെയും, ദേഹോപദ്രവം ഏൽപ്പിച്ചും രണ്ടാനമ്മ പീഡിപ്പിച്ചു. ഇവരുടെ വാക്ക് വിശ്വസിച്ച സ്കൂൾ ടീച്ചർമാർ കുട്ടിയെ നിരന്തരം കൗൺസിലിങ്ങിന് വിധേയമാക്കി.ഇവയെല്ലാം ഭർത്താവിന് എതിരെയുള്ള മാനസിക പീഡനമായി കണക്കാക്കാമെന്നും വിവാഹ മോചനം അനുവദിക്കത്തക്കതാണെന്നും 2025 ഒക്ടോബർ ആറിലെ വിധിന്യായത്തിൽ ഹൈക്കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *