gtag('config', 'G-V5M9MZ23B8');

പോക്‌സോ കേസ്, പ്രതിയെ അറസ്റ്റുചെയ്യും മുൻപ് അന്വേഷണം വേണം ; സുപ്രീം കോടതി

Thank you for reading this post, don't forget to subscribe!

ഭാര്യ-ഭർത്താക്കന്മാർ തമ്മിൽ തർക്കം നിലനിൽക്കുന്ന വീടുകളിൽ കുട്ടികളെയും അതിലേക്ക് വലിച്ചിഴച്ച്, പോക്‌സോ കുറ്റം ആരോപിച്ച് പരാതി ലഭിക്കുമ്പോൾ, പോലീസ് ഉദ്യോഗസ്ഥൻ അതുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും പരിശോധിക്കണം. പരാതി ലഭിക്കുമ്പോൾ തന്നെ മാതാപിതാക്കൾക്കിടയിൽ വിവാഹബന്ധ തർക്കമുണ്ടോ എന്ന് പോലീസ് അന്വേഷിക്കണം. ഭാര്യാ – ഭർത്താക്കന്മാർ തമ്മിലുണ്ടായിരുന്ന വർഷങ്ങൾ നീണ്ട കേസ് തീർപ്പാക്കവേ ജസ്റ്റിസുമാരായ ജെ.ബി.പർദ്ദിവാല, കെ.വി.വിശ്വനാഥൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ചില കേസുകളിൽ പോക്‌സോ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന ആരോപണങ്ങൾക്ക് പരമോന്നത കോടതി ഇതോടെ വ്യക്തത വരുത്തിയിരിക്കുകയാണ്. പോക്സോ കുറ്റം ആരോപിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു എന്നതുകൊണ്ടുമാത്രം പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യരുത്. അറസ്റ്റ് പോലീസിന്റെ വിവേചനാധികാരമാണ്. അറസ്റ്റ് ആവശ്യമാണെങ്കിൽ കാരണങ്ങൾ രേഖാമൂലം പ്രതിയെ അറിയിക്കണം. അന്വേഷണ ഉദ്യോഗസ്ഥൻ ജില്ലാ ശിശുക്ഷേമ സമിതി, ജില്ലാ നിയമസേവന അതോറിറ്റി എന്നിവയുമായി കൂടിയാലോചിച്ച് സൈക്കിയാട്രി അല്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജി വിദഗ്ധനെ നിയോഗിച്ച് കുട്ടിയുടെ മനഃശാസ്ത്ര മൂല്യനിർണയം നടത്തണം.

പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഈ വിദഗ്ധ റിപ്പോർട്ട് പരിഗണിക്കണം. എന്നാൽ, വ്യക്തമായ തെളിവുകളുള്ള അപൂർവ കേസുകളിൽ കാരണങ്ങൾ രേഖപ്പെടുത്തി വിദഗ്ധ സേവനം ഒഴിവാക്കാം. ഭാര്യാ-ഭർത്താക്കന്മാർ തമ്മിലുള്ള കുടുംബ തർക്കങ്ങളിൽ കുട്ടികളെയും അതിലേക്കു വലിച്ചിഴച്ച് ‘പോക്‌സോ’ നിയമ പ്രകാരമുള്ള വകുപ്പുകൾ ചാർത്തപ്പെടുന്ന കേസുകളിൽ അതീവ ജാഗ്രതയോടെ അന്വേഷണം നടത്തണം. കുട്ടികളുടെ സംരക്ഷണത്തിനായി കൊണ്ടുവന്ന പോക്‌സോ നിയമത്തിന്റെ അന്തസത്ത ചോർത്തിക്കളയരുത് ഒപ്പം പോക്‌സോ നിയമത്തിന്റെ ദുരുപയോഗം മൂലം കുട്ടികൾക്കും ആരോപണവിധേയരാകുന്ന വ്യക്തികൾക്കും ഉണ്ടാകാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാനുള്ള നടപടികളും ആവശ്യമാണ്. ഭാര്യാ-ഭർത്താക്കന്മാർ തമ്മിലുള്ള തർക്കങ്ങളിൽ ഏറ്റവും കൂടുതൽ ബുധ്ധിമുട്ട് അനുഭവിക്കുന്നത് കുട്ടികൾ ആണ്.

ഈ കേസിന്റെ വിധിയുടെ പ്രസക്ത ഭാഗങ്ങൾ ഇന്ത്യയിലെ എല്ലാ ഹൈക്കോടതി രജിസ്ട്രാർ ജനറൽമാർക്കും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്കും എല്ലാ പോലീസ് സ്റ്റേഷനുകളിലും എത്തിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസിന്റെ പൂർണ്ണരൂപം ഡൌൺലോഡ് ചെയ്യുവാനുള്ള ലിങ്ക് ചുവടെ.:- https://drive.google.com/file/d/1liK5CwLcDuwtqK9fXpMGfl2euYa1P8dd/view?usp=drivesdk

എങ്കിലും… തനിച്ചാണ് വായിക്കാം :- https://saltmarchmedia.in/lonliness-society/

ജന്ദർ മന്ദറിലേക്കുള്ള വഴികൾ... വായിയ്ക്കാം :- https://saltmarchmedia.in/the-roads-to-jandar-mandar/

മമ്മൂട്ടിയുടെ പദയാത്ര, അടൂരിന്റേയും. https://saltmarchmedia.in/addor-mammooty-film/

One thought on “പോക്‌സോ കേസ്, പ്രതിയെ അറസ്റ്റുചെയ്യും മുൻപ് അന്വേഷണം വേണം ; സുപ്രീം കോടതി”

Leave a Reply

Your email address will not be published. Required fields are marked *