gtag('config', 'G-V5M9MZ23B8');

കേരള സമൂഹം വേണ്ടത്ര ബോധവാന്മാരല്ല ; പി. ജയരാജൻ.

പി.ജയരാജൻ Ex.M.L.A

ആർ.എസ്സ്.എസ്സ് കേരളത്തിൽ നടത്തുന്ന അധിനിവേശ ശ്രമങ്ങളെപ്പറ്റി കേരളസമൂഹം വേണ്ടത്ര ബോധവാന്മാർ അല്ലെന്ന് സി.പി.എം.നേതാവ് പി.ജയരാജൻ. “ശ്രീകൃഷ്ണ ജയന്തിയിലൂടെ കുട്ടികളെ ആർ.എസ്സ്.എസ്സിന്റെ ശാഖയിലേക്ക് എത്തിക്കുകയാണ്. തിരുവോണത്തിന് പൂക്കള മത്സരം സംഘടിപ്പിക്കും. എന്നിട്ട് വിജയികൾക്ക് സമ്മാനം കൊടുക്കുന്നത് ശ്രീകൃഷ്ണ ജയന്തിയിലെ പരിപാടിയിൽ വച്ചാണ്. ശ്രീകൃഷ്ണനിലുള്ള വിശ്വാസം എത്രയോ കാലമായി നമ്മുടെ സമൂഹത്തിൽ ഉണ്ടല്ലോ. പക്ഷേ ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ അയിത്തജാതിക്കാർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. നായർ സമുദായത്തിൽപ്പെട്ടവർക്കുപോലും പ്രവേശനം നിയന്ത്രിതമായിരുന്നു. ‘നായർ കടന്നുപോ, കടന്നുപോ,’ എന്ന് അവിടെ വിളിച്ചു പറഞ്ഞിരുന്നതായി നായർ സമുദായത്തിലെ നവോഥാന നായകനായ മന്നത്ത് പദ്മനാഭൻ പോലും പറഞ്ഞിട്ടുണ്ട്.

Thank you for reading this post, don't forget to subscribe!

“1934ലെ ക്ഷേത്ര പ്രവേശന വിളംബരംവരെ അയിത്ത ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം ഉണ്ടായിരുന്നില്ല. അതിനുമുൻപ് ശ്രീകൃഷ്ണ ജയന്തി ഉണ്ടാവില്ലല്ലോ. ആർ.എസ്സ്,എസ്സിന്റെ തീരുമാനം അനുസരിച്ച് 1977 മുതലാണ് ശ്രീകൃഷ്ണ ഘോഷയാത്ര തുടങ്ങിയത്. കുട്ടികളെ ശ്രീകൃഷ്ണ വേഷം ധരിപ്പിച്ച് കയ്യിൽ ഓടക്കുഴൽ കൊടുത്ത്, തലയിൽ മയിൽ‌പീലി ചൂടിയ വേഷം ധരിപ്പിച്ചിട്ടുള്ള ഘോഷയാത്ര 1977 നു മുൻപ് നടന്നിട്ടില്ല. ചതയ ദിനത്തിൽ ശ്രീനാരായണഗുരു ജയന്തി ഘോഷയാത്രകൾ തെരുവോരങ്ങളിൽ കേരളത്തിൽ എമ്പാടും നടന്നിട്ടുണ്ട്. കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കാനുള്ള ആർ.എസ്സ്.എസ്സ് പദ്ധതിയാണത് ശ്രീകൃഷ്ണ ഘോഷയാത്രകൾ അത് ജനങ്ങളോട് പറഞ്ഞതിനാനാണ് എന്നെ ആക്രമിച്ചത്.”

“ആരാധനാലയങ്ങൾ കയ്യടക്കി അതിലൂടെ അവിടെയെത്തുന്ന വിശ്വാസികളെ സംഘടിപ്പിക്കുന്ന ആർ.എസ്സ്.എസ്സ് പദ്ധതി ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു. അയിത്തജാതിക്കാർ ഒരിക്കലും ഹിന്ദു എന്ന് അറിയപ്പെട്ടിരുന്നില്ല. ലോകത്ത് ഒരിടത്തുമില്ലാത്ത ജാതി വ്യവസ്ഥയാണ് ഇന്ത്യയിൽ നിലനിന്നിരുന്നത്. അയിത്ത ജാതിക്കാർക്ക് സർക്കാർ ഉദ്യോഗം ഇല്ലായിരുന്നു. ഇതിനെതിരായി നടന്ന നിവർത്തന പ്രക്ഷോഭത്തിൽ പങ്കെടുത്ത് 1935ൽ കോഴഞ്ചേരിയിൽ പ്രസംഗിച്ച സി. കേശവനെ ശിക്ഷിച്ചു. ഈഴവ – മുസ്ലിം – ക്രിസ്ത്യൻ ഐക്യം എന്നാണ് അന്ന് അദ്ദേഹം പ്രസംഗിച്ചത്. ഹിന്ദു ഐക്യം എന്ന് പറഞ്ഞില്ല. സർ സി.പി.രാമസ്വാമി അയ്യരെ “ജന്തു ” എന്നാണ് സി.കേശവൻ വിശേഷിപ്പിച്ചത്. എന്നിട്ടു പറഞ്ഞു ഞാൻ “ജന്തു” എന്ന് വിശേഷിപ്പിച്ചത് “ഹിന്ദു”വിനെ ആണെന്ന്. ഹിന്ദു എന്ന് വിളിക്കപ്പെടാൻ കാഴ്ചപ്പാടില്ലാതിരുന്ന വിഭാഗത്തെ അടക്കം എപ്പോൾ ഹിന്ദു ഏകീകരണത്തിന്റെ ഭാഗമായി മാറ്റുകയാണ്. അതിന്റെ ഭാഗമായി ആണ് ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്ന മുദ്രാവാക്യം അവർ ഉയർത്തുന്നത്. അത് വർഗ്ഗീയത സൃഷ്ടിക്കുന്ന മുദ്രാവാക്യം ആണ്. ജാതീയത ഉദ്ദീപിപ്പിച്ച് വർഗ്ഗീയ വോട്ട് ബാങ്ക് രൂപപ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമാണ് അത്. ഇതിനെതിരെ ജനങ്ങളെ സംഘടിപ്പിച്ചതിനുള്ള ശത്രുത മൂലമാണ് ഒരു തിരുവോണ ദിവസം വീട്ടിൽ കയറി എന്നെ വെട്ടിയത്.

ശ്രീനാരായണഗുരു ഉൾപ്പെടെയുള്ള നവോഥാന നായകന്മാരാണ് ഇന്നത്തെ കേരളത്തെ രൂപപ്പെടുത്താൻ നേതൃത്വം കൊടുത്തത്. മതനിരപേക്ഷത എന്നത് കേരളീയ സമൂഹത്തിന്റെ പാരമ്പര്യത്തിൽ ഉൾച്ചേർന്നിട്ടുള്ളതാണ്. അതിനെയാണ് ആർ.എസ്സ്.എസ്സ്.വെല്ലുവിളിക്കുന്നത്.” ജയരാജൻ പറഞ്ഞു. സി.പി.എം. കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ‘മോട്ടോർ സൈക്കിൾ ഡയറീസ് ‘ എന്ന യൂട്യൂബ് ചാനലിലാണ് ജയരാജന്റെ വെളിപ്പെടുത്തലുകൾ ഉള്ളത്.

പാറ്റകളുടെ രാഷ്ട്രീയം, വായിക്കാം :-https://saltmarchmedia.in/the-roads-to-jandar-mandar/

Leave a Reply

Your email address will not be published. Required fields are marked *