
അടൂർ ഗോപാലകൃഷ്ണൻ രചനയും സാക്ഷാത്ക്കാരവും നിർവ്വഹിച്ച മമ്മൂട്ടി ചിത്രം ‘പദയാത്ര’പ്രദര്ശനത്തിന് തയ്യാറാകുന്നു. ചിത്രത്തിന്റെ ആദ്യ പോസ്റ്ററും ട്രെയ്ലറും കഴിഞ്ഞദിവസം പുറത്തിറക്കി. മമ്മൂട്ടിക്കു പുറമെ ജനാർദ്ദനൻ, ജഗദീഷ്, ഇന്ദ്രൻസ് തുടങ്ങിയവർ വേഷമിടുന്നു. മുജീബ് മജീദ് ആണ് സംഗീതം. അടൂരും കെ.വി.മോഹന്കുമാറും ചേർന്ന് കഥയും തിരക്കഥയുംസംഭാഷണവും എഴുതിയിരിക്കുന്നു. പുറത്തിറങ്ങിയ ട്രൈലറിന്റെ തുടക്കത്തിൽ ‘ഇന്നത്തെ മാറിയ കാലത്ത് കുറച്ചു വിട്ടുവീഴ്ചകളൊക്കെ നമുക്ക് ചെയ്യേണ്ടി വരില്ലേടോ ? എന്ന് രണ്ടുപേർ ചോദിക്കുന്നു. അപ്പോൾ മമ്മൂട്ടി കഥാപാത്രം പറയുന്നു.’മാറിയത് കാലമല്ല, നമ്മളാണ്’.
Thank you for reading this post, don't forget to subscribe!അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് പദയാത്ര. അനന്തരം (1987), മതിലുകൾ (1990), വിധേയൻ (1994) എന്നിവയാണ് മറ്റ് മൂന്നു ചിത്രങ്ങൾ. 32 കൊല്ലത്തെ ഇടവേളയ്ക്കു ശേഷമാണ് രണ്ടുപേരും ‘പദയാത്രയിൽ’ ഒന്നിക്കുന്നത്.മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമ്മാണം. റിലീസ് തീയതി പുറത്ത് വിട്ടിട്ടില്ലെങ്കിലും ഇക്കൊല്ലം ഒടുവിൽ ചിത്രം തീയേറ്ററുകളിൽ എത്തുമെന്ന് കരുതുന്നു.
സൂര്യ ചിത്രം ‘സീൻ,’ദീപാവലിക്ക് . Read more;-https://saltmarchmedia.in/soorya-movie/

2 thoughts on “പദയാത്രയുമായി മമ്മൂട്ടി”