gtag('config', 'G-V5M9MZ23B8');

അദ്ധ്യാപകന് കണക്ക് തെറ്റി. വിദ്യാർത്ഥിനിക്ക് 4 ലക്ഷം നഷ്ടപരിഹാരം

  പ്ളസ് ടു പരീക്ഷാ മൂല്യനിർണ്ണയത്തിൽ പിഴവു വരുത്തിയതിന് വിദ്യാർത്ഥിനിക്ക് സർക്കാർ 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മുൻസിഫ് കോടതി വിധി. മൂവാറ്റുപുഴ മുൻസിഫ് മീരാ ജോൺ. കെ ആണ് വിധി പുറപ്പെടുവിച്ചത്.

Thank you for reading this post, don't forget to subscribe!

  മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻ്ററി സ്കൂളിൽ 2019 ൽ സ്നേഹമോൾ മണി എന്ന വിദ്യാർത്ഥിനി പ്ളസ് ടു പരീക്ഷ എഴുതി. സാമ്പത്തിക ശാസ്ത്രം ഒഴികെ എല്ലാവിഷയങ്ങൾക്കും എ പ്ളസ് ലഭിച്ചു. സാമ്പത്തിക ശാസ്ത്രത്തിന് 80 ൽ 57 മാർക്കേ ആദ്യം നൽകിയുള്ളു. രണ്ടാമത് മൂല്യനിർണ്ണയത്തിന് സ്നേഹമോൾ അപേക്ഷ നൽകി. ഫലം വന്നപ്പോൾ 80 ൽ 80. ഇതിനിടെ കോളേജുകളിൽ ഡിഗ്രി പ്രവേശനത്തിനുള്ള സമയം കഴിഞ്ഞിരുന്നു. വിദ്യാർത്ഥിനിക്ക് താൻ ആഗ്രഹിച്ച കോളേജ് വിദ്യാഭ്യാസം തുടരാൻ ഇത് തടസ്സമായി. തുടർന്നാണ് കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ, ഹയർസെക്കൻ്ററി ജോയിൻ്റ് ഡയറക്ടർ, റീജിയണൽ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ എനിവരായിരുന്നു പ്രതികൾ. വിദ്യാർത്ഥിനിയുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടപ്പെടുത്തിയതിനും, അനുഭവിക്കേണ്ടിവന്ന മാനസിക സംഘർഷങ്ങൾക്കും, അർഹതപ്പെട്ട അംഗീകാരം നഷ്ടപ്പെടുത്തിയതിനുമാണ് ഈ തുക നൽകേണ്ടത്. വിദ്യാർത്ഥിനിക്കു വേണ്ടി അഡ്വ.ഒ.കെ.ജനീഷ് കോടതിയിൽ ഹാജരായി. ഈ കേസിൻ്റെ വിധി പൂർണ്ണമായി വായിക്കുവാനും ഡൗൺലോഡ് ചെയ്യുവാനും ലിങ്ക് സന്ദർശിക്കുക:- https://drive.google.com/file/d/1gmkiU_84jBNJsNhzq1EFPgtmFEF-LVRa/view?usp=drivesdk

പോക്സോ കേസ്: പ്രതിയെ അറസ്റ്റ് ചെയ്യും മുൻപ് അന്വേഷണം വേണം: സുപ്രീം കോടതി:- https://saltmarchmedia.in/pocso-case-supreme-court/

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ലീഗൽ അഡ്വൈസർമാരെ ക്ഷണിക്കുന്നു.(6 ഒഴിവുകൾ, കരാർ നിയമനം) വിശദവിവരങ്ങൾക്ക് വിജ്ഞാപനം കാണുക:- https://drive.google.com/file/d/16Wfa600eLA42isvfWLBu4qo21-t4Db6u/view?usp=drivesdk  www.kfc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

One thought on “അദ്ധ്യാപകന് കണക്ക് തെറ്റി. വിദ്യാർത്ഥിനിക്ക് 4 ലക്ഷം നഷ്ടപരിഹാരം”

Leave a Reply

Your email address will not be published. Required fields are marked *