gtag('config', 'G-V5M9MZ23B8');

പ്രജനി രാജനെ കുടുക്കിയത് അഭിഭാഷകൻ ?

അനധികൃത സ്വത്ത് സമ്പാദന കേസിൽ കുടുങ്ങിയ സംസ്ഥാന ജി.എസ്.ടി. ജോയിന്റ് കമ്മീഷണർ പ്രജനി രാജനെതിരെ നിർണ്ണായക രഹസ്യ വിവരം നൽകിയത് അഭിഭാഷകൻ. അധികാരത്തിന്റെ തണലിൽ അസിസ്റ്റന്റ് കമ്മീഷണർ നടത്തിയതായി ആരോപിക്കുന്ന ഇടപാടുകളെപ്പറ്റി പുറം ലോകം അറിഞ്ഞത് പേര് വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത അഭിഭാഷകൻ വിജിലൻസിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ. വിവരം ലഭിച്ചതിനെ തുടർന്ന് 2026 സെപ്റ്റംബർ 26 ന് തേവരയിലെ ഓഫീസിലും പച്ചാളത്തെ രണ്ട് വീടുകളിലുമായി വിജിലൻസ് പരിശോധന നടത്തുകയായിരുന്നു. രാവിലെ 7.45 മുതൽ രാത്രി 9.15 വരെ പരിശോധന നീണ്ടു. കണക്കിൽപ്പെടാത്ത 14.10 ലക്ഷം രൂപയും 788 യു.എസ് ഡോളറും പിടിച്ചെടുത്തു. നാല് പവന്റെ സ്വർണ നാണയവും കണ്ടെടുത്തു. ഡിവൈ.എസ്.പി എ.എൽ. യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘം എസ്.പി എം.ജെ. സോജന്റെ മേൽനോട്ടത്തിൽ പരിശോധന നടത്തുകയായിരുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതി നൽകിയ സെർച്ച് വാറന്റ് പ്രകാരമാണ് പരിശോധനത്തിയത്. 2014 മുതൽ 2024 വരെയുള്ള കാലയളവിൽ ഏകദേശം ₹2.89 കോടിയുടെ വരുമാനത്തിൽ കവിഞ്ഞ ആസ്തി സമ്പാദിച്ചെന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. ‘പ്രോജക്ട് സീറോ’ എന്ന അഴിമതിവിരുദ്ധ പദ്ധതിയുടെ ഭാഗമായായിരുന്നു റെയ്ഡ്. കൊച്ചിയിലെ ബാർ ഹോട്ടലുകളുടെ ജി.എസ്.ടി ഇടപാടുകളിൽ ക്രമക്കേട് നടത്തിയതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. എട്ടു മാസം മുമ്പാണ് അന്വേഷണം തുടങ്ങിയതെന്ന് വിജിലൻസ് പറയുന്നു. കണ്ടെടുത്ത ഡോളർ വിദേശ യാത്രയ്ക്ക് കരുതിവച്ചതാണെന്നും, രൂപ തന്റെ ലോഡ്ജിന്റെ വാടകയിനത്തിൽ ലഭിച്ച വരുമാനം ആണെന്നും ഉദ്യോഗസ്ഥ പറയുന്നുവെങ്കിലും അതിന്റെ ഉറവിടം വ്യക്തമാക്കാൻ അവർക്ക് കഴിഞ്ഞില്ല. വൻകിട സ്വർണ്ണ വ്യാപാരികൾ, ഇലക്ട്രോണിക്സ്, ടെക്‌സ്റ്റൈൽസ് വ്യാപാരികൾ എന്നിവർക്ക് നൽകിയ നികുതി ഇളവുകളും വിജിലൻസിന്റെ നിരീക്ഷണത്തിൽ ആണ്. ഈ ഉദ്യോഗസ്ഥ കഴിഞ്ഞ കാലങ്ങളിൽ ഇടത് അനുകൂല ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സംഘടനയിൽ അംഗം ആയിരുന്നുവെന്നും ഭരണം മാറിയപ്പോൾ കോൺഗ്രസ്സ് അനുകൂല സംഘടനയിൽ ചേർന്നുവെന്നും ആരോപണം ഉണ്ട്. അതേ സമയം വിജിലൻസ് അന്വേഷണം നേരിടുന്ന പ്രജനി രാജനെ സർക്കാർ സർവ്വീസിൽ നിന്നും കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തു.

Thank you for reading this post, don't forget to subscribe!

അധ്യാപകന് കണക്ക് തെറ്റി, വിദ്യാർത്ഥിനിക്ക് 4 ലക്ഷം നഷ്ടപരിഹാരം :- https://saltmarchmedia.in/plus-two-evaluation-error-4-lakh-compensation/

One thought on “പ്രജനി രാജനെ കുടുക്കിയത് അഭിഭാഷകൻ ?”

Leave a Reply

Your email address will not be published. Required fields are marked *