
തൃക്കാക്കര ഭാരത മാത കോളേജ് മോർഫിങ് കേസിൽ പ്രതികൾക്കെതിരെ പോലീസ് പോക്സോ ആക്ട് അനുസരിച്ചുള്ള വകുപ്പുകൾ കൂടി ചുമത്തിയേക്കും. പ്രതികളുടെ കമ്പ്യൂട്ടറുകളിൽ നിന്നും അന്വേഷണ സംഘത്തിന് നിർണ്ണായക തെളിവുകൾ ലഭിച്ചതായാണ് സൂചന. രണ്ട് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Thank you for reading this post, don't forget to subscribe!ഇവരുടെ മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും പരിശോധിച്ച പോലീസ് സംഘം കുട്ടികളുടെ അശ്ലീല വീഡിയോ കണ്ടെത്തി. ഭാരത മാത കോളേജിലെ ബിബിഎ (ലോജിസ്റ്റിക്സ്) വിദ്യാർത്ഥിയും മാവേലിക്കര ഐഎച്ച്ആർഡി കോളേജിലെ ബികോം വിദ്യാർത്ഥിയുമാണ് അറസ്റ്റിലായവർ. ടെലിഗ്രാം ഗ്രൂപ്പിലൂടെ മാവേലിക്കര വിദ്യാർത്ഥി,വീഡിയോകൾ ഇൻ്റർനെറ്റിൽ അപ്‌ലോഡ് ചെയ്ത് പണം സമ്പാദിച്ചതായി പോലീസ് കണ്ടെത്തി.
പ്രതികൾ കോളേജ് ഫാക്കൽറ്റികളുടെയും വനിതാ വിദ്യാർത്ഥികളുടെയും ഫോട്ടോകൾ ലൈംഗികത പ്രകടമാക്കുന്ന ചിത്രങ്ങളാക്കി മാറ്റി ഇൻ്റർനെറ്റിൽ പ്രചരിപ്പിച്ച തോടെയാണ് സംഭവം വിവാദമായത്. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോളജിൽ മറ്റ് വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തിയതോടെ പ്രിൻസിപ്പൽ തൃക്കാക്കര പോലീസിൽ പരാതി നൽകുകയായിരുന്നു. 2025 മുതൽ പ്രതികൾ Ai ടൂളുകൾ ഉപയോഗിച്ച് ഈ കുറ്റകൃത്യം നടത്തിവരുന്നതായി പറയുന്നു. പ്രത്യേക പോലീസ് സംഘത്തിനാണ് അന്വേഷണ ചുമതല.
ഭാരതീയ ന്യായ സൻഹിത സെക്ഷൻ 79, ഐടി ആക്റ്റ് സെക്ഷൻ 67( A), കേരള പോലീസ് ആക്റ്റ് സെക്ഷൻ 119 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
‘ഇഞ്ചി മിഠായി’ യുമായി മണിരത്‌നം, വായിക്കാം;- https://saltmarchmedia.in/maniratnam-movie/
അറസ്റ്റ് നിയമാനുസരണം അല്ലെങ്കിൽ പ്രതിയെ ജയിലിൽ അയയ്ക്കരുത്: കേരള ഹൈക്കോടതി. വായിക്കാം:-https://saltmarchmedia.in/arrest-hck/

2 thoughts on “മോർഫിങ് കേസ്: പ്രതികൾക്കെതിരെ കൂടുതൽ തെളിവുകൾ”