
160 കൊല്ലത്തെ പ്രവർത്തന പാരമ്പര്യമുള്ള കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനമായ ബാൽമർ ലാറി കമ്പനി, യൂണിറ്റ് ഹെഡ്, അസിസ്റ്റന്റ് മാനേജർ, ഓഫീസർ, ജൂനിയർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടാക്‌സേഷൻ, ഓപ്പറേഷൻസ്, സെയിൽസ്, മാനുഫാക്‌ടറിങ്, ലതർ കെമിക്കൽസ്, സൈബർ സെക്യൂരിറ്റി, അക്കൗന്റസ് ആൻഡ് ഫിനാൻസ്, ലോജിസ്റ്റിക് തുടങ്ങിയ മേഖലകളിലേക്കാണ് നിയമനം. 34 തസ്തികകളിലായി വിവിധ ഒഴിവുകൾ ഉണ്ട്. ഇതുസംബന്ധിച്ച വിജ്ഞാപനം ചുവടെയുള്ള ലിങ്കിൽ. ഇവയിൽ 21 മുതൽ 34 വരെയുള്ള ജൂനിയർ ഓഫീസർ തസ്തികകളിൽ ബിരുദ ധാരികളായ തുടക്കക്കാർക്കും അപേക്ഷിക്കാം. ജൂനിയർ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പരമാവധി പ്രായ പരിധി 30 വയസ്സാണ്. യൂണിറ്റ് ഹെഡ്, സീനിയർ ഓഫീസർ തസ്തികക്കാരുടെ പരമാവധി പ്രായ പരിധി 27 മുതൽ 38 വയസ്സുവരെ ഓരോ തസ്തികക്കും വ്യത്യസ്ഥമാണ് (വിശദ വിവരത്തിന് ദയവായി ലിങ്ക് പരിശോധിക്കുക). അപേക്ഷിക്കേണ്ട അവസാന തീയതി 29/09/2026.
Thank you for reading this post, don't forget to subscribe!
വിശദ വിവരങ്ങൾക്ക് സന്ദർശിക്കേണ്ട ലിങ്ക്:- https://www.balmerlawrie.com/careers/current-openings
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 ഓഫീസർമാർ :- https://saltmarchmedia.in/insurancejob-2026/
