gtag('config', 'G-V5M9MZ23B8');

പ്ലസ് ടു കാർക്ക് കേന്ദ്ര സർക്കാർ ജോലി. 2536 ഒഴിവുകൾ.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ( S S C ) ലോവർ ഡിവിഷൻ ക്ലർക്ക് ( L D C ), ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ( J S A ), ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഭരണ ഘടനാ സ്ഥാപനങ്ങൾ, ട്രിബ്യുണലുകൾ എന്നിവിടങ്ങളിലാകും നിയമനം.

Thank you for reading this post, don't forget to subscribe!

യോഗ്യത

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.

പ്രായപരിധി

01/08/2026 ൽ 18 നും 27 നും മദ്ധ്യേ. എസ്സ്.സി/എസ്സ്.ടി വിഭാഗങ്ങൾക്ക് 5 വയസ്സും, ഒ.ബി.സി ക്കാർക്ക് 3 വയസ്സും ദിവ്യാൻഗൻമാർക്ക് 10 വയസ്സിന്റേയും ഇളവുണ്ട്. വിധവകൾക്കും നിയമാനുസരണം വിവാഹബന്ധം വേർപെടുത്തി പുനർവിവാഹം കഴിക്കാത്ത സ്ത്രീകൾക്കും 35 വയസ്സുവരെ ആകാം.

അപേക്ഷാ ഫീസ്

100/- രൂപ. എസ്സ്.സി/എസ്സ്.ടി വിഭാഗക്കാർക്ക് ഫീസ് ഇല്ല.

പ്രധാന തീയതികൾ

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി :- 07/10/2026 രാത്രി 11 മണി വരെ.

ഫീസ് അടക്കുവാനുള്ള തീയതി :- 08/10/2026.

അപേക്ഷയിൽ തിരുത്തൽ വരുത്തുവാനുള്ള തീയതി :- 14/10/2026 മുതൽ 16/10/2026 വരെ.

ഡിസംബർ മാസത്തിൽ പരീക്ഷ നടക്കുമെന്ന് കരുതുന്നു.

അപേക്ഷ അയക്കേണ്ട രീതി :-

സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വേണം അപേക്ഷിക്കുവാൻ. (ചുവടെയുള്ള ഒന്നാമത്തെ ലിങ്ക് സന്ദർശിക്കാം). mySSC എന്ന മൊബൈൽ ആപ്പ്‌വഴിയും അപേക്ഷിക്കാം. ആപ്പ് ഡൌൺലോഡ് ചെയ്യുവാൻ ( https://play.google.com/store/apps/details?id=com.gov.ssc ). ആദ്യമായി അപേക്ഷിക്കുന്നവർ ഓൺലൈനിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വെബ്‌സൈറ്റിൽ വൺ ടൈം രജിസ്ട്രേഷൻ ( O T R ) നടത്തിയിട്ടുവേണം അപേക്ഷിക്കുവാൻ. സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ പഴയ വെബ്‌സൈറ്റിൽ ( ssc.nic.in ) നേരത്തേ രജിസ്റ്റർ ചെയ്തിട്ടുള്ളവർ വീണ്ടും പുതിയ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണം.

(1). സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് :- https://ssc.gov.in/for-candidates/cgl-exam/s40d16nackd16h0)

(2). വിജ്ഞാപനത്തിന്റെ പൂർണ്ണരൂപം :- https://drive.google.com/file/d/1hZ1GigeAb_t6kuG4mhIaO-5QVa39fHfW/view?usp=drivesdk

” പവർകട്ടും കേരളവും ” വായിക്കാം:- https://saltmarchmedia.in/kerala-electricity-crisis/

“പദയാത്രയുമായി മമ്മൂട്ടി ” വായിക്കാം :- https://saltmarchmedia.in/addor-mammooty-film/

Leave a Reply

Your email address will not be published. Required fields are marked *