, കേരള, എം.ജി സർവ്വകലാശാലകൾ വിവിധ വകുപ്പുകളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ ഒഴിവുള്ളതും പിന്നീട് ഒഴിവ് വന്നേക്കാവുന്നതുമായ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്..
Thank you for reading this post, don't forget to subscribe!കേരള സർവ്വകലാശാലയിൽ
എല്ലാ വിഷയങ്ങളിലേക്കും ഒഴിവുണ്ട്. 11 മാസത്തെ കരാർ നിയമനം ആണ്. 55% ൽ കുറയാതെയുള്ള മാസ്റ്റർ ബിരുദവും നെറ്റും (NET) വേണം. പ്രായ പരിധി 01/01/2026 ൽ 50 കഴിയരുത്. എസ്.സി/എസ്.ടി ഉദ്യോഗാർത്ഥികൾക്ക് 5% മാർക്കിലും അപേക്ഷാ ഫീസിലും, പ്രായപരിധിയിലും ഇളവുണ്ട്. മാസ പ്രതിഫലം 45000/- രൂപ. 31/08/2026 നു മുൻപ് ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷ ഫീസ് 500/- രൂപ.

മഹാത്‌മാ ഗാന്ധി സർവ്വകലാശാലയിൽ
ബയോ ഫിസിക്സ്, മൈക്രോ ബയോളജി, ഫിസിക്സ്, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ്, കൗൺസലിങ്, എൻവിയോണ്മെന്റ് സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സോളാർ. നാനോ, ഡാറ്റ സയൻസ്, ഫുഡ് സയൻസ്, പോളിമർ ടെക്നോളജി തുടങ്ങിയ വിഷയങ്ങളിയായി ആകെ 24 ഒഴിവുകൾ ഉണ്ട്. പ്രായപരിധി 01/01/2026ൽ 70 കഴിയരുത്. യു.ജി.സി.നിർദ്ദേശിക്കുന്ന യോഗ്യതകൾ ബാധകം. മാസ പ്രതിഫലം 40000/-രൂപ. അപേക്ഷ അയക്കേണ്ട അവസാന തീയതി 15/08/2026.അപേക്ഷ ഓൺലൈനിൽ അയയ്ക്കണം.
കൂടുതൽ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കും അതാത് സർവ്വകലാശാലകളുടെ വിജ്ഞാപനങ്ങൾ പരിശോധിക്കുക. രണ്ടു വിജ്ഞാപനങ്ങളും ചുവടെയുള്ള ലിങ്കിൽനിന്നും ഡൗൺലോഡ് ചെയ്യാം. ഒന്നാമത്തേത് കേരള സർവ്വകലാശാലയുടെയും ചുവടെയുള്ളത് മഹാത്മാ ഗാന്ധി യുണിവേഴ്സിറ്റിയുടെയും ആകുന്നു. (1),https://drive.google.com/file/d/1PfkD5yNCFUrxVoHaYOoLgTY7BvNxspah/view?usp=sharing
(2). https://drive.google.com/file/d/1BLEP2jxT05fvIUiReyjvBYfxSYp8BSB1/view?usp=sharing

