gtag('config', 'G-V5M9MZ23B8');

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഓഫീസർ. 291 ഒഴിവുകൾ.

1937ൽ ചെന്നൈ ആസ്ഥാനമായി ചിദംബരം ചെട്ടിയാർ സ്ഥാപിച്ചതും ഇപ്പോൾ ഇന്ത്യ ഗണ്മെന്റ് ഉടമസ്ഥതയിലുള്ളതുമായ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ വിവിധ ശാഖകളിലായി 291 ഓഫീസർമാരുടെ ഒഴിവുകളുണ്ട്. ജനറൽ ഓഫീസർ, ഇൻഫർമേഷൻ ടെക്നോളജി ഓഫീസർ, ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ, ഇൻഫർമേഷൻ സെക്യൂരിറ്റി ഓഡിറ്റ്, സീനിയർ മാനേജർ (ഐ.ടി.), സീനിയർ മാനേജർ (ഇൻഫർമേഷൻ സെക്യൂരിറ്റി ഓഡിറ്റ്), സീനിയർ മാനേജർ (ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ), സീനിയർ മാനേജർ (സൈബർ സെക്യൂരിറ്റി), മാനേജർ (ക്രെഡിറ്റ്), മാനേജർ (റിസ്ക്, നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ, ടാറ്റ ബസ് അഡ്മിനിസ്ട്രേറ്റർ, സൈബർ സെക്യൂരിറ്റി) തുടങ്ങിയ തസ്തികകളിലേക്കാണ് ഒഴിവുള്ളത്.

Thank you for reading this post, don't forget to subscribe!

ഓരോ തസ്തികക്കും പ്രത്യേകം പ്രത്യേകം യോഗ്യതകളും പ്രായ പരിധിയുമാണ്. ആകയാൽ താൽപ്പര്യമുള്ളവർ ചുവടെ ആദ്യ ലിങ്കിലുള്ള വിജ്ഞാപനം വിശദമായി പരിശോധിക്കണം.

മുകളിൽ വിവരിച്ചവയിൽ ജനറൽ ഓഫീസർ (ബ്രാഞ്ച് മാനേജ്‌മെന്റ് ) തസ്തികയിലേക്ക് 100 ഒഴിവുകളുണ്ട്.. അതിന് അപേക്ഷിക്കേണ്ട യോഗ്യത; ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. കൂടാതെ ഷെഡ്യൂൾഡ് പബ്ലിക് സെക്ടർ, ഷെഡ്യൂൾഡ് പ്രൈവറ്റ് സെക്ടർ ബാങ്കുകളിൽ ഏതെങ്കിലും ഒന്നിൽ മൂന്നു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം വേണം. പ്രായം 01/08/2026ൽ 23 നും 33 നും മദ്ധ്യേ. 100 ഒഴിവുകളിൽ എസ്സ്.സി- 15, എസ്സ്.ടി- 07, ഒ.ബി.സി-27 എന്നിങ്ങനെയാണ് സംവരണം. പ്രായ പരിധിയിൽ എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 05 വർഷത്തെയും ഒ.ബി.സിക്ക് 03 വർഷത്തേയും ദിവ്യംഗൻ വിഭാഗത്തിന് 10 കൊല്ലത്തെയും ഇളവുണ്ട്.

ഇൻഫർമേഷൻ ടെക്നോളജി, ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ തസ്തികകളിൽ അപേക്ഷിക്കുന്നതിന് ബി.ഇ, ബി.ടെക് (സി.എസ് /ഐ.ടി, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ) അല്ലെങ്കിൽ എം.സി.എ. അല്ലെങ്കിൽ എം.എസ്‍സി കംപ്യൂട്ടർ സയൻസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. രണ്ടാമത്തെ ലിങ്ക് ഉപയോഗിച്ച ഓൺലൈൻ ആയി വേണം അപേക്ഷ നൽകാൻ. അവസാന തീയതി 15-09-2026. നോട്ടിഫിക്കേഷൻ; (1).https://www.iob.bank.in/documents/d/guest/Revised-FINAL-Web-Ad-Recruitment-Gen-Spl-2026-27 അപേക്ഷ സമർപ്പിക്കേണ്ട ലിങ്ക് ;(2). https://www.iob.bank.in/

‘പവർക്കട്ടും സണ്ണി ജോസഫും തമ്മിൽ’ വായിക്കാം :-https://saltmarchmedia.in/kerala-electricity-crisis/

Leave a Reply

Your email address will not be published. Required fields are marked *