
കുറ്റാരോപിതരായ സർക്കാർ-പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഗവൺമെന്റിന്റെ മുൻകൂർ അനുമതി വേണ്ടെന്ന് സുപ്രീം കോടതി.ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് വിധി. *അനുമണ്ഡല രാജേഷ് റെഡ്ഡി Vs. കർണാടക സംസ്ഥാനം എന്ന കേസിലാണ് നിർണ്ണായക ഉത്തരവ്. .
കേസ് ഇങ്ങനെ
ഒരു വ്യാപാര തർക്കമാണ് കേസിൻ്റെ തുടക്കം. ബിസിനസ്സ് പങ്കാളികളുടെ പ്രേരണമൂലം പോലീസ് തന്നെ സ്റ്റേഷനിൽ അന്യായമായി തടഞ്ഞുവച്ച് ഓഹരികൾ ഒഴിയാനുള്ള രേഖകളിൽ ഒപ്പ് ഇടുവിച്ചെന്ന് ആരോപിച്ച് അപ്പീൽ വാദി പ്രാദേശിക പോലീസിനും, പോലീസ് മേധാവിക്കും പരാതി നൽകി. നടപടി ഉണ്ടായില്ല. തുടർന്ന് മജിസ്ട്രേറ്റ് കോടതിയെ അദ്ദേഹം സമീപിച്ചു. കുറ്റാരോപിതരായ പോലീസുകാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇതിനെ ചോദ്യം ചെയ്ത് പ്രതികളായ പോലീസ് ഉദ്യോഗസ്ഥർ കർണാടക ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി പോലീസുകാർക്ക് എതിരെയുള്ള എഫ്.ഐ.ആർ റദ്ദാക്കി. പോലീസുകാർ സർക്കാർ ഉദ്യോഗസ്ഥർ ആകയാൽ അവരെ പ്രോസിക്കൂട്ട് ചെയ്യുവാൻ ഗവൺമെന്റിന്റെ മുൻകൂർ അനുമതി വേണമെന്ന നിലപാടായിരുന്നു ഹൈക്കോടതിയുടേത്. ഇതിനെതിരെ അപ്പീൽ വാദി സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കുകയായിരുന്നു.
സുപ്രീം കോടതി പറഞ്ഞത്
ഹൈക്കോടതിയുടെ കാഴ്ചപ്പാട് തീർത്തും തെറ്റാണെന്ന് സുപ്രീം കണ്ടെത്തി. കാരണങ്ങൾ ഇവയാണ്:-എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുന്നത് കുറ്റം പരിഗണിക്കുന്നതിന് (കോഗ്നിസൻസ്) മുമ്പുള്ള ഘട്ടത്തിലാണ്. കുറ്റം ചുമത്തപ്പെട്ട് വിചാരണ ആരംഭിക്കുന്നതിന് മുൻപാണ് സർക്കാരിന്റെ അനുമതി ആവശ്യമുള്ളത് (പഴയ ക്രിമിനൽ നടപടി നിയമം. വകുപ്പ് 197, ഇപ്പോൾ ഭാരതീയ നാഗരിക്ക് സുരക്ഷാ സംഹിത. വകുപ്പ് 218). പ്രതികൾക്കെതിരെ F.I.R. രജിസ്റ്റർ ചെയ്യുന്നതിനോ അതിന്മേൽ അന്വേഷണം നടത്തുന്നതിനോ അനുമതി ആവശ്യമില്ല. അനുമതി നിർബന്ധമാക്കിയാൽ അന്വേഷണം തന്നെ തടസ്സപ്പെടും. പ്രിയങ്ക ശ്രീവാസ്തവ കേസിലെ മാർഗ്ഗ നിർദ്ദേശങ്ങൾ യാന്ത്രികമായി നടപ്പാക്കേണ്ടതില്ല. വിധിയുടെ ഉദ്ദേശ്യമാണ് പ്രധാനം. അപ്പീൽ വാദി പോലീസിനെയും ഉന്നത ഉദ്യോഗസ്ഥരെയും സമീപിച്ചിരുന്നു. അതിനാൽ ആ ഉദ്ദേശ്യം പാലിക്കപ്പെട്ടു.
ഇനി എന്ത് ?
അന്വേഷണത്തിനു ശേഷം പോലീസ് റിപ്പോർട്ടിൽ കുറ്റം തെളിഞ്ഞാൽ അപ്പോൾ കോടതികൾ, സർക്കാർ അനുമതിയുടെ കാര്യം പരിഗണിക്കണം. അതായത് സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ചട്ടപ്രകാരമുള്ള സംരക്ഷണം ആ ഘട്ടത്തിൽ നിലനിൽക്കും.
പുതിയ നിയമമായ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതക്കും (B.N.S.S) ഈ വിധി ബാധകമാണ്.കോടതിയുടെ നിരീക്ഷണം: “എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്ന ഘട്ടത്തിൽ സെക്ഷൻ 197 Cr.P.C പ്രകാരമുള്ള അനുമതി നേടുക എന്ന ആശയം Cr.P.C അല്ലെങ്കിൽ B.N.S.S-ന്റെ ലക്ഷ്യങ്ങൾക്ക് തീർത്തും വിരുദ്ധമാണ്.”
അവലംബം:
*(1).Sri Anumandala Rajesh Reddy V. State of Karnataka ( 2026 INSC 1039) https://drive.google.com/file/d/11l4j_bE6komUMsmD7tgKI2fbGfTMUtia/view?usp=drivesdk
(2).Mrs. Priyanka Srivastava and Another V. State of U.P and Others. (Criminal appeal No.781/2012. Hon’ble Supreme Court Of India, Bench. Hon’ble Justice Dipak Misra & Hon’ble Justice Prafulla C. Pant).NB:- If you require a copy of this judgment for academic purposes, please press the WhatsApp button below and type “Priyanka Sreevastava”. (WhatsApp No. 9400973718).
വകുപ്പുകൾ: CrPC 156(3), 197, 200, 482; BNSS 175(3), 218
പ്രജനി രാജനെ കുടുക്കിയത് അഭിഭാഷകൻ ? : വായിക്കാം :- https://saltmarchmedia.in/gst-joint-commissioner-prajani-raj/
കാട്ടുകള്ളന്റെ ചാനലിൽ വിധേയന്റെ വാർത്താ വായന :- https://saltmarchmedia.in/press-freedom-india/
അതിനുശേഷം എന്നെ മറന്നു. നടി ഐശ്വര്യ ലക്ഷ്മി. https://saltmarchmedia.in/aiswarya-lakshmi/
