
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ തസ്തികയിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ആകെ 80 ഒഴിവുകൾ ഉണ്ട്. സ്ഥിര നിയമനമാണ്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ വെബ്‌സൈത്തിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കണം. റിസർവേഷൻ നില: (UR-29, EWS-08, OBC-18, SC-15, ST-10,PwBD-03) എന്നിങ്ങനെയാണ്. തുടക്കത്തിൽ 56.100/- രൂപ ശമ്പളം ലഭിക്കും. പ്രായം: UR/EWS വിഭാഗക്കാർക്ക് 35 വയസ്സ്, OBC വിഭാഗക്കാർക്ക് 38 വയസ്സ്, SC/ST വിഭാഗക്കാർക്ക് 40 വയസ്സ്. PwBD വിഭാഗക്കാർക്ക് 10 വയസ്സ് വരെ പ്രായപരിധിയിൽ ഇളവ് ലഭിക്കും (പരമാവധി പ്രായപരിധി 56 വയസ്സ്). അടിസ്ഥാന യോഗ്യത; അംഗീകൃത സർവകലാശാലാ ബിരുദം അല്ലെങ്കിൽ തത്തുല്യം. കമ്പനി നിയമം / തൊഴിൽ നിയമങ്ങൾ / പൊതുഭരണത്തിൽ ഡിപ്ലോമ എന്നിവ അഭികാമ്യം.
Thank you for reading this post, don't forget to subscribe!തെരഞ്ഞെടുക്കപ്പെടുന്നവർ ഇന്ത്യയുടെ ഏത് ഭാഗത്തും സേവനമനുഷ്ഠിക്കേണ്ടതുണ്ട്. ഉദ്യോഗാർഥികൾ തങ്ങളുടെ മൊബൈൽ നമ്പറും ഇ മെയിൽ ഐ.ഡിയുമുപയോഗിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ https://upsconline.nic.in/ora/ എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, കമ്മീഷന്റെ എല്ലാ നിയമന നടപടികൾക്കും ഉപയോഗിക്കാവുന്ന ഒരു ‘യൂണിവേഴ്സൽ രജിസ്ട്രേഷൻ നമ്പർ’ (URN) ലഭിക്കും. തസ്തികയിലേയ്ക്കുള്ള അപേക്ഷാ ഫോം പൂരിപ്പിച്ചുകഴിയുമ്പോൾ ഒരു ‘അപേക്ഷാ നമ്പർ (Application Number) കൂടി ലഭിക്കും. അപേക്ഷ പൂരിപ്പിക്കുന്നതിനും രേഖകൾ അപ്‌ലോഡ് ചെയ്യുന്നതിനും ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായി, പോർട്ടലിന്റെ ഹോം പേജിലും എല്ലാ മൊഡ്യൂളുകളിലും വിശദമായ നിർദ്ദേശങ്ങൾ ലഭ്യമാണ്. ആദ്യം ഈ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുകയും ആവശ്യമായ രേഖകൾ മുൻകൂട്ടി തയ്യാറാക്കി വെക്കുകയും വേണം. തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് ഉപയോഗിക്കണം.
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയും സമയവും 11-09-2026-ന് വൈകിട്ട് 6:00 മണിവരെയാണ്. 20.12.2026-ൽ എഴുത്തു പരീക്ഷ നടത്തും. സിലബസ്, വെയിറ്റേജ് എന്നിവയും മറ്റ് പ്രധാന വിവരങ്ങളും വിജ്ഞാപനത്തിന്റെ അനുബന്ധം-I-ൽ (Appendix-I) നൽകിയിട്ടുണ്ട്. എല്ലാ കാര്യങ്ങളിലും ഉദ്യോഗാർത്ഥികളുടെ യോഗ്യത നിർണ്ണയിക്കുന്നതിനുള്ള അടിസ്ഥാന തീയതി, ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള അവസാന തീയതിയായിരിക്കും. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികൾ അഭിമുഖ സമയത്ത് തങ്ങളുടെ ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും മറ്റ് രേഖകളും ഹാജരാക്കേണ്ടതുണ്ട്.പൂർണമായ വിജ്ഞാപനം www.upsconline.nic.in എന്ന വെസിറ്റിൽ ലഭിക്കും. പരസ്യം സംബന്ധിച്ച വിവരങ്ങൾ https://upsconline.nic.in/candidate/realms/candidate-portal/protocol/openid-connect/auth?client_id=account&redirect_uri=https%3A%2F%2Fupsconline.nic.in%2Fcandidate%2Frealms%2Fcandidate-portal%2Faccount%2Flogin-redirect&state=0%2F6aa05db3-a0e2-cba7-84c4-02ddb6496489&response_type=code&scope=openid&page=view-recruitment-notices എന്നലിങ്കിൽ ഉണ്ട്. അപേക്ഷ സമർപ്പിക്കേണ്ട ലിങ്ക് ; https://upsconline.nic.in/ora/
‘മരത്തിൽ ഏണി ചാരുമ്പോൾ സൂക്ഷിക്കുക’;– വായിക്കാം, https://saltmarchmedia.in/selinkoclar-delve/

