
തൊഴിലിന്റെ ഭാഗമായി കാര്യമില്ലാതെ ചിരി അഭിനയിക്കുന്ന ചില രാഷ്ട്രീയക്കാരെ കുറിച്ചല്ല പറഞ്ഞുവരുന്നത്. ഉള്ളിൽ വിഷാദ സമുദ്രം ഇരമ്പുംപ്പോഴും ചിരിയുടെ മുഖംമൂടി അണിഞ്ഞ് ഊർജ്ജസ്വലരായി നടക്കുന്ന നമുക്കിടയിലെ ചിലരെപ്പറ്റിയാണ് . അവർ ‘ചിരിക്കുന്ന വിഷാദ’ (Laughing Depression) ത്തിന് അടിമകൾ ആയിരിക്കും. ചികിത്സയും പരിചരണവും കരുതലും ആവശ്യപ്പെടുന്ന മനോവൈകല്യമായി (MMD-Mojor Depressive Disorder) മനശ്ശാസ്ത്രലോകം ഈ അവസ്ഥയെ തിരിച്ചറിഞ്ഞിട്ടുണ്ട്. അമേരിക്കൻ അഭിനയ പ്രതിഭയായിരുന്നു റോബിൻ വില്യംസിന്റെ വേർപാടോടെയാണ് ഇത്തരം മനസികപ്രശ്നങ്ങൾ വീണ്ടും ചർച്ചയായത്. സമൂഹത്തിൽ ഏറ്റവും ഊർജ്ജസ്വലനായി ജീവിച്ച സിനിമാ താരമായിരുന്നു അദ്ദേഹം.
Thank you for reading this post, don't forget to subscribe!എല്ലായ്പ്പോഴും സന്തോഷം നടിക്കുന്നതിനാൽ ഇവരെ കണ്ടെത്താൻ ബുദ്ധിമുട്ടാകും. സദാസമയവും എന്തെങ്കിലും ജോലിയിൽതന്നെ മുഴുകുക, തിരക്കിട്ട് ഫോണിൽ സംസാരിക്കുക. തിരക്ക് അഭിനയിക്കുക, തനിച്ചിരിക്കുന്നത് മനപ്പൂർവ്വം ഒഴിവാക്കുക, എത്രമാത്രം കഠിനമായി അദ്ധ്വാനിച്ചാലും സ്വന്തം ജോലിയിൽ ഒട്ടും തൃപ്തി തോന്നാതിരിക്കുക. ഒന്നിലും സന്തോഷം കണ്ടെത്താതിരിക്കുക, ചിന്തകളുടെ ആധിക്യംമൂലം ഉറക്കം നഷ്ടപ്പെടുക, സ്വന്തം ചുറ്റുപാടുകളിൽനിന്നും മനപ്പൂർവ്വം അകന്നു നിൽക്കാൻ ശ്രമിക്കുക തുടങ്ങിയവയാണ് ഇവരുടെ പ്രധാന പെരുമാറ്റ രീതികൾ. പണ്ട് തനിക്ക് സന്തോഷം പ്രദാനം ചെയ്തിരുന്ന കൂട്ടുകാരോടൊത്തുള്ള സമ്പർക്കം, പണ്ടത്തെ ഹോബികളായിരുന്ന സിനിമകാണാൻ, പാട്ടുകേൾക്കൽ, കായിക വിനോദങ്ങളിൽ ഏർപ്പെടൽ എന്നിവയിൽ നിന്നെല്ലാം ഇക്കൂട്ടർ പതിയെ പിൻവലിയും, എനിക്ക് കുഴപ്പമൊന്നുമില്ല ഞാൻ സന്തോഷവാനാണ് എന്ന പ്രതീതി അവർ മറ്റുള്ളവരിൽ ജനിപ്പിക്കും.
ഒരു വ്യക്തിയിൽ ആന്തരിക അനുഭവവും ബാഹ്യ അവതരണവും തമ്മിലുള്ള ബന്ധമില്ലായ്മയാണ് അപകടം. ഉള്ളിൽ വിഷമിക്കുമ്പോഴും അത് പുറത്തു കാണിക്കാതെ ഇവർ ചിരിക്കും. നിങ്ങൾക്ക് എങ്ങനെയുണ്ട് എന്ന് ചോദിച്ചാൽ , ഞാൻ ഹാപ്പിയല്ലേ എന്ന് അവർ തിരിച്ചു ചോദിക്കും. ഈ പ്രത്യേകതമൂലം രോഗം കണ്ടെത്തുന്നതിൽ കാലതാമസം സംഭവിക്കാം.
നിങ്ങൾ സ്നേഹിക്കുന്ന ഒരാൾ എപ്പോഴും “ഞാൻ വളരെ സന്തോഷവാനായി ഇരിക്കുന്നു ” എന്ന് പറഞ്ഞാൽ, കുറച്ചുകൂടി അടുത്തേക്ക് ചെന്ന് ചോദിക്കുക “എന്താണ് പ്രശ്‍നം?”. ഒരു കാര്യം പ്രത്യേകം ശ്രദധിക്കണം അവരെ ഉപദേശിച്ച് കുഴപ്പത്തിൽ ആക്കരുത്. 90%വും അവർ പറയുന്നത് കേൾക്കുക. 10% മാത്രമേ ഉപദേശിക്കുവാൻ പാടുള്ളു. മനഃശാസ്ത്രന്റെ സേവനം അടിയന്തിരമായി തേടേണ്ടതാണ്.
ദിനചര്യകളിൽ മാറ്റം വരുത്തുക, ലഘു വ്യായാമങ്ങൾ ചെയ്യുക, ഏറ്റവും അടുപ്പം തോന്നുന്ന ഒരാളോട് ഉള്ളുതുറന്ന് സംസാരിക്കുക, വിനോദങ്ങളിൽ ഏർപ്പെടുക, അമിത ചിന്ത റദ്ദു ചെയ്യുക, സമൂഹ സേവനത്തിൽ മുഴുകുക, തുടർന്നു വരുന്ന ജോലി ലഘൂകരിക്കുക തുടങ്ങിയ നടപടികളിലൂടെ നിസ്സാരമായി ഈ അവസ്ഥയെ തരണം ചെയ്യാം. അവലംബം;-[1] Grandey, A. A., & Melloy, R. C. (2017). The state of the heart: Emotional labor as emotion regulation reviewed and revised. Journal of Occupational Health Psychology, 22(3), 407–422.
[2] Culpepper, L., Muskin, P. R., & Stahl, S. M. (2015). Major Depressive Disorder: Understanding the Significance of Residual Symptoms and Real-World Evidence. Frontiers in Psychiatry, 6, 143.
[3] American Psychiatric Association. (2013). Diagnostic and Statistical Manual of Mental Disorders (5th ed.). Arlington, VA: American Psychiatric Publishing.
“എങ്കിലും തനിയെ” വായിക്കാം :-https://saltmarchmedia.in/lonliness-society/

