
ഇന്ത്യ കണ്ട ഏറ്റവും ക്രൂരമായ ഭീകരാക്രമണങ്ങളിലൊന്നിന്റെ സൂത്രധാരൻ അബു സലിം നാസിക് റോഡ് സെൻട്രൽ ജയിലിൽ തുടരും. ജയിൽ മോചനത്തിനുള്ള അബു സലീമിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച (10/09/2026) സുപ്രീം കോടതി തള്ളി. പോർച്ചുഗലിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ട് രണ്ട് പതിറ്റാണ്ടിലേറെയായി ഇയാൾ തടവിൽ കഴിയുകയാണ്.,ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സലീമിന്റെ മോചന ഹർജി അകാലികവും അബദ്ധജഡിലവും ആണെന്ന് കോടതി വിലയിരുത്തി. ഇയാൾ നൽകിയ ജയിൽ മോചന ഹർജി 2026 ഏപ്രിൽ 15 ന് ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ആ വിധിയിൽ ഇടപെടേണ്ടതില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കി.
Thank you for reading this post, don't forget to subscribe!1993 മാർച്ച് 12 ന് മുംബൈയിലുടനീളം നടന്ന 12 ബോംബ് സ്ഫോടന പരമ്പരകളിൽ ഏകദേശം 257 പേർ കൊല്ലപ്പെടുകയും 700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, ഹോട്ടലുകൾ, സിനിമാശാലകൾ, മറ്റ് തിരക്കേറിയ പൊതു സ്ഥലങ്ങൾ എന്നിവങ്ങളിലാണ് ഇത് ആസൂത്രം ചെയ്യപ്പെട്ടത്. ഇതിന്റെ മുഖ്യ സൂത്രധാരന്മാരായിരുന്നു ദാവൂദ് ഇബ്രാഹിമും ടൈഗർ മേമനും. ഇന്ത്യ വിട്ട് ഒളിവിൽ കഴിയുന്ന ദാവൂദ് പാകിസ്ഥാനിൽ ഉള്ളതായാണ് വിവരം. കേസിൽ ശിക്ഷിക്കപ്പെട്ട യാക്കോബ് മേമനെ 2015 ജൂലൈ 30 ന് തൂക്കിലേറ്റി.
ദാവൂദ് സംഘത്തിലെ ആയുധങ്ങളും സ്ഫോടകവസ്തുക്കാളും എത്തിച്ചു കൊടുക്കുന്ന ചുമതലക്കാരനായിരുന്നു അബു സലിം. 2005 നവംബർ 11 ന് ആണ് നിയമ പോരാട്ടങ്ങൾക്കൊടുവിൽ പോർച്ചുഗലിൽ നിന്ന് ഇന്ത്യ ഗവണ്മെന്റ് ഇയാളെ കൊണ്ടുവന്നത്. അവിടെ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. പിന്നീട് മുംബൈ സ്ഫോടന പരമ്പര, മുംബൈയിലെ കെട്ടിട നിർമ്മാണ കമ്പനി ഉടമ പ്രദീപ് ജെയിനിന്റെ കൊലപാതകം എന്നിവ സംബന്ധിച്ച കേസുകളിൽ 2015 ൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. ഇയാൾക്ക് വധശിക്ഷ നൽകില്ലെന്ന് പോർച്ചുഗലിൽനിന്ന് കൊണ്ടുവന്നപ്പോൾ നയതന്ത്ര കരാറിന്റെ ഭാഗമായി ഇന്ത്യ പോർച്ചുഗൽ ഗവണ്മെന്റിനു ഉറപ്പുനൽകിയിരുന്നു. അതുകൊണ്ടാണ് ഇയാൾ വധശിക്ഷയിൽനിന്നു ഒഴിവായത്. എന്നാൽ ഇന്ത്യയിലെ കുറ്റവാളികൾക്ക് എന്തുശിക്ഷ നൽകണമെന്ന് തീരുമാനിക്കാനുള്ള പരമാധികാരം ഇന്ത്യയിലെ നീതി ന്യായ കോടതികൾക്കാണെന്ന് ഇതുസംബന്ധിച്ച ഒരു കേസിന്റെ വാദത്തിനിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.നിലവിൽ നാസിക് റോഡ് സെൻട്രൽ ജയിലിൽ കഴിയുന്ന സലീം, സ്ഫോടന കേസിലെ ജീവപര്യന്തം ശിക്ഷ തുടർന്നും അനുഭവിക്കേണ്ടിവരും.
അതിനുശേഷം എന്നെ മറന്നു, വായിക്കാം;-

