gtag('config', 'G-V5M9MZ23B8');

പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ബോബി കുരുവിള

അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ ഡി.ജി.പി.ടോമിൻ തച്ചങ്കരിയെ “ഇത്രയും വഷളാക്കിയത്” പിണറായി വിജയൻ ആണെന്ന് അഴിമതി വിരുദ്ധ പ്രവർത്തകൻ ബോബി കുരുവിള ആരോപിച്ചു. തച്ചങ്കരിക്കെതിരെ 36 കൊല്ലം നിയമയുദ്ധം നടത്തിയത് ബോബിയും സഹോദരനും ചേർന്നാണ്.

Thank you for reading this post, don't forget to subscribe!

“പിണറായി വിജയൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ അങ്ങേയറ്റം ഇയാളെ സഹായിച്ചുകൊണ്ടിരിക്കുകയായിരുന്നു. കൈരളിക്കുവേണ്ടി ഇലക്ട്രോണിക്സ് എക്വിപ്സ്മെന്റ്സ് ഒക്കെ വിദേശത്തുനിന്നും കൊണ്ടുവന്നിരിക്കുന്നത് ടോമിൻ തച്ചങ്കരിയാണ്. ആട്ടിൻ തോലിട്ട ചെന്നായയും പൊലീസിലെ ക്രിമിനലും ആണ് ടോമിൻ തച്ചങ്കരി. പിണറായിയുടെ അടുത്ത ആളാണ് “

മഞ്ജു വാര്യർ കേസ് നവംബർ അഞ്ചിന് : https://saltmarchmedia.in/manju-warrier-defamation-case/

“വി.എസ്സ്.അച്യുതാനന്ദനെ 26 തവണ ക്ലിഫ് ഹൗസിൽ പോയി ഞാൻ കണ്ടിട്ടുണ്ട്. പിണറായി വിജയനെ ഒരു പ്രാവശ്യം ഞാൻ കാണാൻചെന്നിട്ട് കാണാൻ അനുവദിച്ചില്ല. പരാതി വല്ലതുമാണെങ്കിൽ താഴെ ഓഫിസ് ഉണ്ട് അവിടെ വല്ലതും കൊടുത്തിട്ടു പൊയ്ക്കൊള്ളാൻ പറഞ്ഞു. വി.എസ്സ്. അച്യുതാനന്ദൻ എത്ര സിമ്പിൾ ആയിരുന്നു. ആദ്ദേഹം യഥാർത്ഥ കമ്മ്യൂണിസ്ററ്കാരൻ ആയിരുന്നു. അതിവിടെ നശിച്ചുപോയി. ഞാൻ ഇടതുപക്ഷമോ വലതു പക്ഷമോ അല്ല. പിണറായി വിജയൻ എന്റെ പോക്കറ്റിൽ ആണെന്നുള്ള രീതിയിൽ ആണ് ടോമിൻ തച്ചങ്കരി എല്ലായിടത്തും സംസാരിച്ചിരുന്നത്. അപ്പോൾ കീഴിലുള്ള പോലീസുകാരെല്ലാം വിറച്ചു നിൽക്കുകയാണ്. കാരണം ഭരിക്കുന്ന ആളുമായിട്ടു ചങ്ങാത്തമല്ലേ?.

ആരംഭകാലത്ത് താനും പിതാവും ഒക്കെക്കൂടി കെ.ആർ.ഗൗരിയമ്മയെ പോയി കണ്ട് തച്ചങ്കരിക്കെതിരെ പരാതി പറഞ്ഞതിന്റെ അനുഭവവും ബോബി പങ്കു വച്ചു. അപ്പോൾ ഗൗരിയമ്മ തച്ചങ്കരിയെ വിളിച്ചു. എന്നിട്ടു ചോദിച്ചു “താൻ വിളിക്കുന്നിടത്തൊക്കെ അവർ വന്നില്ലെങ്കിൽ താൻ അവരെ മൂക്കിൽ കയറ്റുമോ?” എന്ന്.

കോട്ടയം വിജിലൻസ് കോടതി ജഡ്‌ജി കെ.വി. രജനീഷ് 17-09-2026 ൽ ആണ് തച്ചങ്കരിക്കെതിരെ വിധി പ്രസ്താവിച്ചത്. തച്ചങ്കരി വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നായിയുന്നു വിധി. നാല് വർഷം കഠിനതടവും മുപ്പത് ലക്ഷത്തി എൺപത്തി നാലായിരം രൂപ പിഴയും ആണ് വിധി. പിഴ അടച്ചില്ലെങ്കിൽ രണ്ടു മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെടുന്ന ഡി.ജി.പി. റാങ്കിൽ ഉള്ള ആദ്യ പോലീസ് ഉദ്യോഗസ്ഥനാണ് തച്ചങ്കരി. വിചാരണ കോടതി തച്ചങ്കരിക്ക് നാല് വർഷത്തെ കഠിന തടവ് ശിക്ഷ വിധിച്ചു. കുറ്റക്കാരനാണെന്നു കണ്ടെത്തുയതിനെ തുടർന്ന് ശിക്ഷയെപ്പറ്റി എന്തെങ്കിലും പറയുവാൻ ഉണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ ആരോഗ്യപരമായ അസുഖങ്ങൾ ചൂണ്ടിക്കാട്ടി തച്ചങ്കരി കുറഞ്ഞ ശിക്ഷ ആവശ്യപ്പെട്ടു, എന്നാൽ തച്ചങ്കരി നടത്തിയ അധികാര ദുർവിനിയോഗത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ ശിക്ഷയിൽ ഇളവ് ആവശ്യമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇപ്പോൾ തിരുവനന്തപുരം സെൻട്രൽ ജയിലിലെ ആശുപത്രി സെല്ലിൽ കഴിയുന്ന തച്ചങ്കരി വിജിലൻസ് കോടതി വിധിക്കെതിരെ കേരള ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. ജസ്റ്റിസ് എ. ബദറുദ്ദീൻ നാളെ (22/09/2026) അപ്പീൽ വാദം കേൾക്കും. ബോബി കുരുവിളയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേരള പൊലീസിലെ വിജിലൻസ് ആൻഡ് ആന്റി-കറപ്ഷൻ ബ്യൂറോയുടെ (വി.എ.സി.ബി) പ്രത്യേക യൂണിറ്റാണ് തച്ചങ്കരിക്കെതിരെ അന്വേഷണം നടത്തി ചാർജ് ഷീറ്റ് കോട്ടയം വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്.

കാട്ടുകള്ളന്റെ ചാനലിൽ വിധേയന്റെ വാർത്താ വായന : https://www.facebook.com/share/p/1D4jj3sL9L/

Leave a Reply

Your email address will not be published. Required fields are marked *