gtag('config', 'G-V5M9MZ23B8');

സോനം വാങ്ചുക്, മടിയിൽ കനമുണ്ടോ ?

വിദേശ പണം ഇടപാടുകളും വാങ്‌ചുകും.

Thank you for reading this post, don't forget to subscribe!

ജന്തർ മന്ദിറിലെ നിരാഹാര സമരത്തെ തുടർന്ന് ദേശീയ ശ്രദ്ധ നേടിയ വ്യക്തിയാണ് ലഡാക്ക്‌കാരനായ സോനം വാങ്‌ചുക്. മെക്കാനിക്കൽ എഞ്ചിനീയർ ആയ ഇദ്ദേഹം ലഡാക്കിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തി വരികയാണ് . പിന്നീട് പരിസ്ഥിതി,രാഷ്ട്രീയ മേഖലകളിലേക്ക് കടന്നു. ഇന്ത്യയിലെ സാമ്പത്തിക കുറ്റാന്വേഷണ എൻജിസിയുടെ അന്വേഷണ പരിധിയിൽ ഉള്ള ആളാണെന്ന് ഇദ്ദേഹം എന്ന് നേരത്തെതന്നെ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. അരവിന്ദ് കെജ്രിവാൾ മുൻപ് നടത്തിയതുപോലെ ജന്തർ മന്ദിറിൽ ഒറ്റയാൻ സമരം നടത്തി മാധ്യമങ്ങളിൽ ഇടംപിടിച്ചതൊടെ വാങ്‌ച്ചുകിന്റെ സാമ്പത്തിക കേസുകളും ചർച്ചാവിഷയമാകുകയാണ്.

സോനം വാങ്‌ച്ക് സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സ്റ്റുഡന്റസ് എജുകേഷണൽ ആന്റ് കൾച്ചറൽ മൂവ്മെന്റ് ഓഫ് ലഡാക്ക് (SECMOL). പരിസ്ഥിതി പ്രവർത്തനത്തിന് എന്നപേരിൽ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സ് (HIAL) എന്ന സംഘടനയും രൂപീകരിച്ചിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകളും വിദേശ ഫണ്ടിംഗ് ചട്ടങ്ങളുടെ ലംഘനങ്ങളും കണ്ടെത്തിയതിനെ തുടർന്ന്, SECMOL എന്ന എൻ‌ജി‌ഒയുടെ വിദേശ സംഭാവന (നിയന്ത്രണ) നിയമ (FCRA) ലൈസൻസ് 2025 സെപ്റ്റംബർ 25 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. എഫ്‌സി‌ആർ‌എ വ്യവസ്ഥകൾ ലംഘിച്ച് സംഘടന ആഭ്യന്തര, വിദേശ ഫണ്ടുകൾ കലർത്തിയതായി ആരോപണമുണ്ടായതിനെ തുടർന്നാണ് നടപടി. സ്വീഡനിൽ നിന്ന് ലഭിച്ച ഒരു ഗ്രാന്റ് “ദേശീയ പരമാധികാരത്തെ” കുറിച്ചുള്ള പഠനങ്ങൾക്ക് ധനസഹായം നൽകാൻ ഉപയോഗിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ ആരോപിച്ചു, ഇത് ദേശീയ താൽപ്പര്യത്തിന് വിരുദ്ധമാണെന്ന് സർക്കാർ കണക്കാക്കുന്നു.

സോനം വാങ്ചുക്കിന്റെ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1.68 കോടി രൂപയുടെ വിദേശ പണം എത്തിയതായി ആരോപണം ഉയർന്നു. ഇത് പരിശോധിക്കുന്നതിനായി ലഡാക്കിലെ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്‌സിനെതിരെ (HIAL) സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) അന്വേഷണം ആരംഭിച്ചു. വിദേശ സ്ഥാപനങ്ങളിലേക്ക് 3.23 കോടി രൂപയുടെ കൈമാറ്റം നടന്നതായ മറ്റൊരു ആരോപനത്തെപ്പറ്റിയും ഇവർ അന്വേഷിക്കുന്നുണ്ട്. അനധികൃത വിദേശ ഇടപാടുകൾ, സാമ്പത്തിക ക്രമക്കേടുകൾ, ഇന്ത്യയുടെ നിയമപരമായ സാമ്പത്തിക നിയമങ്ങളുടെ ലംഘനങ്ങൾ എന്നിവയെക്കുറിച്ചുള്ള മൾട്ടി-ഏജൻസി അന്വേഷണത്തിന്റെ ഭാഗമായിരുന്നു ഈ നടപടി. അന്വേഷണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ ഭാഗമായി സംസ്ഥാന അധികാരികൾ ദേശീയ സുരക്ഷാ നിയമം (NSA) ചുമത്തി. ലഡാക്കിൽപ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതിന് സോനം വാങ്ചുക്ക് വിവാദത്തിലായി. ഗവണ്മെന്റിന്റെ ജനഹിത പരിശോധനകളെ കുറിച്ചുള്ള തെറ്റായ പരാമർശങ്ങൾ, ലഡാക്ക് വിഷയം അന്താരാഷ്ട്രവൽക്കരിക്കൽ, ലഡാക്കിനെ, ചൈനയിലേയും പാകിസ്ഥാനിളെയും പ്രദേശങ്ങളുമായി താരതമ്യം ചെയ്യൽ എന്നിവ പ്രസംഗങ്ങളിൽ ഉൾപ്പെടുത്തിയത് വാങ്‌ച്ചുകിന് വിനയായി. പൊതു ജനങ്ങളെ സർക്കാരിനെതിരെ അക്രമത്തിനു പ്രേരിപ്പിക്കുന്നതായും ലഡാക്കിലെ ക്രമസമാധാനത്തിനും ദേശീയ സുരക്ഷക്കും വെല്ലുവിളി ഉയർത്തിയതായും ആരോപണം ഉയർന്നു.

ദേശീയ സുരക്ഷ, പൊതു ക്രമസമാധാനം, അവശ്യസേവനങ്ങളുടെ പരിപാലനം എന്നിവയ്ക്ക് ഹാനികരമായ പ്രവർത്തനങ്ങളാണ് സോനം വാങ്ചുകിന്റെ പ്രവർത്തനങ്ങൾ എന്ന് ലേ ജില്ലാ മജിസ്ട്രേറ്റ് സുപ്രീം കോടതിയെ അറിയിച്ചതിനെത്തുടർന്ന് അദ്ദേഹം സൂക്ഷ്മപരിശോധനയ്ക്ക് വിധേയനായി. ലേയിൽ വാങ്ചുക്ക് അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് കാരണമായതായും അത് നാല് പേരുടെ മരണത്തിനും 100-ലധികം പേർക്ക് പരിക്കേൽപ്പിക്കുന്നതിനും കാരണമായതായും ഭരണകൂടം ആരോപിച്ചു. അദ്ദേഹത്തിന്റെ വിദേശ ബന്ധങ്ങളും പ്രവർത്തനങ്ങളും ഗുരുതരമായ ദേശീയ സുരക്ഷാ ആശങ്കയുള്ള കാര്യങ്ങളാണെന്നും പരാമർശമുണ്ട് .അറസ്റ്റിലായ പാകിസ്ഥാൻ ചാരനും സോനം വാങ്ചുക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ലഡാക്ക് ഡി.ജി.പി മുൻപ് ആരോപണം ഉന്നയിച്ചിരുന്നു. അറസ്റ്റിലായ ഒരു പാകിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് സോനം വാങ്ചുക്കുമായി ബന്ധമുണ്ടെന്നും അതിർത്തി കടന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ അയാൾക്ക് കൈമാറിയിരുന്നതായും ലഡാക്ക് പോലീസ് ഡയറക്ടർ ജനറൽ എസ്.ഡി. സിംഗ് ജാംവാൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. വാങ്ചുക്കിന്റെ പാകിസ്ഥാൻ, ബംഗ്ലാദേശ് സന്ദർശനങ്ങളെക്കുറിച്ചും ഡിജിപി ആശങ്ക പ്രകടിപ്പിച്ചു, ഇത് അദ്ദേഹത്തിന്റെ വിദേശ ബന്ധങ്ങളെ ഔദ്യോഗിക പരിശോധനയ്ക്ക് വിധേയമാക്കി.

പൊതു പ്രസംഗത്തിനിടെ ശ്രീരാമനെയും സീതാദേവിയെയും കുറിച്ച് സോനം വാങ്ചുക് നടത്തിയ പരാമർശം വിവാദത്തിന് തിരികൊളുത്തി. ശ്രീരാമൻ സീതാദേവിയെ രാവണനിൽ നിന്ന് രക്ഷിച്ചുവെന്നും പിന്നീട് തുറന്ന വിപണിയിൽ വിൽപ്പനയ്ക്ക് വച്ചെന്നും അദ്ദേഹം ആരോപിച്ചുവത്രെ. നിയുക്ത FCRA അക്കൗണ്ടിന് പകരം ഒരു പ്രാദേശിക ബാങ്ക് അക്കൗണ്ടിലേക്ക് ഒരു സ്വീഡിഷ് സംഘടനയിൽ നിന്ന് 4.93 ലക്ഷം രൂപ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം (MHA) കണ്ടെത്തി. സംഘടനയുമായി ബന്ധപ്പെട്ട മറ്റ് വിദേശ ഇടപാടുകളും അന്വേഷണസംഘം പരിശോധിച്ചു. ഇത് ഇന്ത്യയുടെ വിദേശ ധനസഹായ നിയമങ്ങൾ (SECMOL) പാലിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തി. അറബ് വസന്തം, നേപ്പാളിലെ ജനറൽ ഇസഡ് പ്രതിഷേധങ്ങൾ എന്നിവക്ക് തുല്യമായ പ്രചാരണത്തിലൂടെ ലഡാക്കിൽ അസ്വസ്ഥത വളർത്തിയതായി ആരോപിച്ച് സോനം വാങ്ചുക് വിവാദത്തിലായി. ഈ പ്രചാരണം മേഖലയിൽ സംഘർഷം വർദ്ധിപ്പിച്ചതായും ലേയിൽ അക്രമം, തീവയ്പ്പ്, കല്ലെറിയൽ സംഭവങ്ങളിൽ കലാശിച്ചതായും ഇത് നാല് പേരുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽപ്പിക്കുന്നതിനും കാരണമായതായും ആരോപിക്കപ്പെട്ടു.

എന്തായാലും ബൗദ്ധിക നേതൃശൂന്യതയും, അധികാര ദുരയും, ആര് വലിയവൻ എന്ന ഈഗോയും മൂലം അനുദിനം വിഘടിച്ചു കൊണ്ടിരുന്ന ഇന്ത്യയിലെ പ്രതിപക്ഷനിരയെ ഈ ലഡാക്ക്‌കാരൻ എഞ്ചിനീയർ നാണം കെടുത്തിയിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ ജോലി ഇദ്ദേഹം ഏറ്റെടുത്തു. വാങ്‌ചക്കിനു പിന്നാലെ പിന്തുണയുമായി ചെല്ലേണ്ട ദയനീയാവസ്ഥ അവർക്കുണ്ടായി. പ്രതിപക്ഷത്തിന്റെ പണി എന്തെന്ന് വാങ്‌ചക് അവരെ പഠിപ്പിച്ചു. കൂടാതെ യാതൊരു ആശയ അടിത്തറയുമില്ലാതെ കേവലം വെറുപ്പിന്റെ രാഷ്ട്രീയം മാത്രം പരിശീലിക്കുന്ന പാറ്റ പാർട്ടികൾക്ക് (Cockroach Party) തെരുവിൽ ഇറങ്ങുവാനുള്ള അവസരവും ഒരുക്കപ്പെട്ടു. ഇവർക്കു പിന്നിലും ആരൊക്കെയാണ് കളിച്ചതെന്ന് കാത്തിരുന്നു കാണാം .

Leave a Reply

Your email address will not be published. Required fields are marked *