gtag('config', 'G-V5M9MZ23B8');

ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ അതിനുള്ള കാരണം ‘രേഖാമൂലം’ നൽകണം. ലംഘിക്കുന്ന പോലീസ് ഉദ്യോഗർസ്ഥനെതിരെ നടപടി : സുപ്രീം കോടതി.

അറസ്റ്റിന്റെ കാരണങ്ങൾ രേഖാമൂലം നൽകാതെ ഒരാളെ അറസ്റ്റ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രത്യേക അന്വേഷണം നടത്തണമെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 22(1) ആം വകുപ്പ് അനുശാസിക്കുന്നതുപോലെ അറസ്റ്റിന്റെ കാരണങ്ങൾ പ്രതിക്ക് എഴുതി നൽകണം. അല്ലെങ്കിൽ അറസ്റ്റ് നിയമവിരുദ്ധമാകുമെന്ന് ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ, ജസ്റ്റിസ് അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പഞ്ചാബുകാരനായ ജസ്കരൻജിത് സിംഗ് ദിയോൾ നൽകിയ ക്രിമിനൽ അപ്പീൽ വാദം കേട്ടശേഷം 21-09-2026 ലാണ് സുപ്രധാനമായ വിധി പരമോന്നത കോടതി പുറപ്പെടുവിച്ചത്. ഉത്തരവിന്റെ പകർപ്പ് രാജ്യത്തെ എല്ലാ സംസ്ഥാന പോലീസ് മേധാവികൾക്കും കൈമാറുവാനും നിദ്ദേശിച്ചിട്ടുണ്ട്.

Thank you for reading this post, don't forget to subscribe!

നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ വീണ്ടും അറസ്റ്റ് ചെയ്യണമെങ്കിൽ, ആദ്യം അറസ്റ്റിന്റെ കാരണങ്ങൾ രേഖാമൂലം അദ്ദേഹത്തിന് നൽകണം. അതിനുശേഷം ബന്ധപ്പെട്ട മജിസ്ട്രേറ്റിന്റെ അനുമതി തേടണമെന്നും കോടതി നിർദ്ദേശിച്ചു. മാത്രമല്ല ആ കേസ് അന്വേഷണം മറ്റൊരു ഉദ്യോഗസ്ഥന് കൈമാറുകയും വേണം, അന്യായമായി പ്രതിയെ അറസ്‌റ്റു ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ അദ്ദേഹത്തിന്റെ സർവീസ് രേഖയിൽ ഈ വിവരം കൂട്ടിച്ചേർക്കണം

കാട്ടുകള്ളന്റെ ചാനലിൽ വിധേയന്റെ വാർത്താ വായന; See More :-https://www.facebook.com/share/p/1D4jj3sL9L/

കേസിന്റെ പശ്ചാത്തലം

ശിരോമണി അകാലിദൾ നേതാവ് ജസ്കരൻജിത് സിംഗ് ദിയോളിനെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ആക്രമിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തു.. എന്നാൽ, അറസ്റ്റിന്റെ കാരണങ്ങൾ രേഖാമൂലം പ്രതിക്ക് നൽകിയിട്ടില്ലെന്ന കാരണത്താൽ മൊഹാലി കോടതി പ്രതിയെ ഉടൻ വിട്ടയക്കാൻ ഉത്തരവിട്ടു. എന്നാൽ, പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തു. ഇതേ തുടർന്ന് പ്രതിയായ ജസ്കരൻജിത് സിംഗ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ അപ്പീലിലാണ് വിധി.

ഈ കേസിന്റെ വിധിപ്പകർപ്പ് മുഴുവൻ വായിക്കുവാൻ ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്താലും :- https://drive.google.com/file/d/1QZLHWUwH-2YXQRl3TX3LxX1n2x6_lox8/view?usp=drivesdk Citation : Jaskaran Jeet Singh Deol V. State Of Punjab (2026 INSC 1022) See Also :-
Pankaj Bansal v. Union of India (2024)
Prabir Purkayastha v. State of Delhi (2024)
Mihir Rajesh Shah Vs State Of Maharashtra (2025)

മഞ്ജു വാര്യർ കേസ് നവംബർ അഞ്ചിന് . വായിക്കാം:-

Leave a Reply

Your email address will not be published. Required fields are marked *