gtag('config', 'G-V5M9MZ23B8');

ഇമ്രാൻ ഖാന്റെ മൂന്ന് സഹോദരിമാരെ ജയിലിൽ അടച്ചു.

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മൂന്ന് സഹോദരിമാരെ ഭരണകൂടം ജയിലിൽ അടച്ചു. 2023 മുതൽ തടവിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ. അദ്ദേഹത്തിന്റെ സഹോദരിമാരായ അലീമ ഖാൻ, ഡോ.അസ്മ ഖാൻ, നൗറീൻ നിയാസി എന്നിവരെയാണ് കഴിഞ്ഞ 20, 21 തീയതികളിലായി മുന്നറിയിപ്പില്ലാതെ പാക് പോലീസ് അറസ്റ് ചെയ്തത്. ലാഹോറിൽ കാറിൽ സഞ്ചരിക്കുമ്പോൾ ഡ്രൈവറെ ഉൾപ്പെടെയാണ് ഇമ്രാന്റെ അഭിഭാഷകയായ മൂത്ത സഹോദരി അലീമാ ഖാനെ അറസ്റ്റുചെയ്തത്. കാർ ഡ്രൈവറും ജയിലിൽ ആണ്. മറ്റുരണ്ടുപേരെ നൂറോളം വരുന്ന പോലീസ് സംഘം വീട്ടിലേക്ക് ഇരച്ചുകയറി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഇവരുടെ അഭിഭാഷകൻ റാണ മുദാസിർ ഉമർ അറിയിച്ചു. സഹോദരിമാരുടെ മക്കളേയും കൊച്ചുമക്കളേയും വീട്ടുജോലിക്കാരെയും കസ്റ്റഡിയിൽ എടുത്ത് കൊണ്ടുപോയതായി അദ്ദേഹം ആരോപിച്ചു. എല്ലാ ഫോണുകളും കൊണ്ടുപോയി. പിന്നീട് മറ്റുള്ളവരെ വിട്ടയച്ചു. അറസ്റ്റു ചെയ്യപ്പെട്ടവർക്ക് നിയമ സഹായം ലഭ്യമാക്കുവാനോ അവരുടെ വസ്ത്രങ്ങൾ എടുക്കുവാനോ പോലീസ് അനുവദിച്ചില്ലെന്ന് അദേഹം ആരോപിച്ചു. മൂന്നു സഹോദരിമാരും ഇപ്പോൾ ലാഹോറിലെ കോട്ട് ലഖ്‍പത് ജയിലിൽ ആണ് ഉള്ളത്.

Thank you for reading this post, don't forget to subscribe!

കാട്ടുകള്ളന്റെ ചാനൽ. വിധേയന്റെ വാർത്താ വായന, വായിക്കാം :-

ഇമ്രാൻ ഖാൻ സ്ഥാപിച്ച പാകിസ്ഥാൻ തെഹ്‌രീക് – എ – ഇൻസാഫ് (പി.ടി.ഐ) പാർട്ടിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 27 ന് തലസ്ഥാനമായ ഇസ്‌ലാമാബാദിലേക്ക് ലോങ്ങ് മാർച്ചിന് ആഹ്വാനം നൽകിയിട്ടുണ്ട്. വിലക്കയറ്റം, ഇന്ധന ക്ഷാമം, ഇമ്രാൻ ഖാന്റെ മോചനം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ഈ പാർട്ടിയിൽ ഇമ്രാൻ ഖാന്റെ സഹോദരിമാർക്ക് ഭാരവാഹിത്വം ഇല്ല. തടവിൽകഴിയുന്ന ഇമ്രാൻ ഖാനെ കാണുവാനോ അദ്ദേഹവുമായി ഫോണിൽ ബന്ധപ്പെടുവാനോ കഴിഞ്ഞ ആറുമാസമായി ബന്ധുക്കളെ ആരെയും അനുവദിക്കുന്നില്ല. എഴുപത്തി മൂന്നു വയസ്സുകാരനായ ഇമ്രാന്റെ വലതു കണ്ണിന്റെ റെറ്റിനയിലേക്കുള്ള ഞരമ്പിൽ രക്തം കട്ടപിടിച്ചതുകാരണം ആ കണ്ണിന്റെ കാഴ്ചശക്തി 85% കുറഞ്ഞിട്ടുണ്ട്. ആവശ്യമായ വൈദ്യസഹായം അദ്ദേഹത്തിന് നൽകണമെന്ന് പാക് സുപ്രീം കോടതി പറഞ്ഞിട്ടും ഇമ്രാൻ ഖാനെ ഡോക്ടറെ ബന്ധപ്പെടുവാൻ അനുവദിക്കുന്നില്ലെന്ന് അഭിഭാഷകൻ ആരോപിക്കുന്നു. 6×8 അടി മാത്രം വിസ്താരമുള്ള ജയിൽ മുറിയിൽ ഏകാന്ത തടവറയിൽ ഇട്ടിരിക്കുന്ന അദ്ദേഹത്തിന് വായിക്കുവാൻ പത്രങ്ങൾ പോലും നൽകുന്നില്ലത്രെ. അതെ സമയം തങ്ങളുടെ പിതാവിനെ പാക് ഭരണകൂടം ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയാണെന്ന് ഇമ്രാൻ ഖാൻറെ മക്കളായ സുലൈമാൻ ഈസാ ഖാനും കാസ്സിം ഖാനും ‘ ദി ഗാർഡിയൻ ‘ പത്രത്തിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു. യു.കെ.യിൽ കഴിയുന്ന തങ്ങൾക്ക് സ്വന്തം പിതാവിനെ സന്ദർശിക്കുവാൻ പാക് ഭരണകൂടം വീസ നൽകുന്നില്ല.

അറസ്റ്റ് നിയമാനുസരണം അല്ലെങ്കിൽ പ്രതിയെ അറസ്റ്റ് ചെയ്യരുത്, വായിക്കാം :-

സഹോദരന്റെ മോചനത്തിന് വേണ്ടി ശബ്ദിച്ചതിനാണ് ഇമ്രാൻ ഖാന്റെ മൂന്ന് സഹോദരിമാരെ അറസ്റ്റുചെയ്തതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. സഹോദരന് അടിയന്തിര ചികിത്സ ലഭ്യമാക്കണമെന്നും അദ്ദേഹത്തെ സന്ദർശിക്കുവാൻ തങ്ങളെ അനുവദിക്കണമെന്നും സഹോദരിമാർ ആവശ്യപ്പെട്ടിരുന്നു. പാക് ഭരണകൂടം ഇത് അവഗണിച്ചതിനെ തുടർന്ന് അവർ അടുത്തിടെ പത്ര സമ്മേളനം നടത്തിയിരുന്നു. അതേസമയം പാക് പട്ടാള മേധാവി അസീം മുനീറിന്റെ സമ്മർദ്ദം മൂലമാണ് ഇമ്രാൻ ഖാനെ ജയിലിൽ അടച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ മക്കൾ ആരോപിച്ചു. ഇമ്രാൻ ഖാൻ പ്രധാന മന്ത്രിയായിരുന്ന നാളുകളിൽ ഭരണത്തിൽ പട്ടാളത്തിന്റെ ഇടപെടൽ അനുവദിച്ചിരുന്നില്ല. മാത്രമല്ല അസീം മുനീറിനെ ഇമ്രാൻ ഖാൻ തരംതാഴ്ത്തിയിരുന്നതായും പറയുന്നു. പുതിയ സർക്കാരിൽ അസിൻ മുനീറിനുള്ള സ്വാധീനം മുതലാക്കി പ്രതികാരം ചെയ്യുകയാണെന്നാണ് ഇമ്രാൻ ഖാന്റെ മക്കളുടെ അഭിപ്രായം.

കേരളത്തിൽ പവർകട്ടിന്റെ ചരിത്രം, വായിക്കാം :-

സമൂഹ മാധ്യമങ്ങളിലൂടെയും പത്ര സമ്മേളനങ്ങളിലൂടെയും ജനങ്ങളെ സംഘടിപ്പിക്കുന്നു എന്നതാണ് തടവിൽ അടക്കപ്പെട്ട ഇമ്രാൻ ഖാന്റെ മൂന്ന് സഹോദരിമാർക്കെതിരെ ചുമത്തപ്പെട്ട കുറ്റം. 30 ദിവസത്തെ കരുതൽ തടങ്കൽ ആണെന്ന് പറയുന്നു. അതേസമയം 27 നു നടക്കാനിരിക്കുന്ന ലോങ്ങ് മാർച്ചിനെ നേരിടാനുള്ള സർക്കാർ നടപടിയുടെ ഭാഗമാണിതെന്നും പറയുന്നു. ഇതിന്റെ ഭാഗമായി തലസ്ഥാനമായ ഇസ്ലാമാബാദിലെ പ്രധാനസർക്കാർ മന്ദിരങ്ങൾ ആയിരത്തിൽപരം ഷിപ്പിംഗ് കണ്ടയ്നറുകൾ ഉപയോഗിച്ച് സർക്കാർ മറച്ചുകഴിഞ്ഞു.

One thought on “ഇമ്രാൻ ഖാന്റെ മൂന്ന് സഹോദരിമാരെ ജയിലിൽ അടച്ചു.”

Leave a Reply

Your email address will not be published. Required fields are marked *