അന്യായത്തിന് കൂട്ടുനിന്നില്ലെങ്കിൽ അവരെ പിൻതുടര്ന്ന് ഉപദ്രവിക്കുന്ന ചില മനുഷ്യരുണ്ട്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും അതി വിരളമായി ഇത്തരം മനുഷ്യരെ കണ്ടെത്താൻ കഴിയും. പ്രതികാരപരമായ പിൻതുടരൽ (Retaliatory Stalking*) എന്നാണ് ഇതിനെ ഫോറൻസിക് സൈക്കോളജിയിൽ വിശേഷിപ്പിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഐ. പി. എസ്സ്. ഉദ്യോഗസ്ഥൻ ടോമിൻ തച്ചങ്കരിയിൽ നിന്നുണ്ടായ ദൂരനുഭവം ഓർത്തെടുക്കുകയാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മുൻപ് സേവനം അനുഷ്ഠിച്ചിരുന്ന പ്രമുഖ ശസ്ത്രക്രിയ വിദഗ്ദ്ധനായ ഡോ. ആർ. സി. ശ്രീകുമാർ. മലയാള മനോരമ ന്യൂസ് . കോമിന് അനുവദിച്ച ആഭിമുഖ്യത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ;-
Thank you for reading this post, don't forget to subscribe!
‘”ഞാൻ ആലപ്പുഴ മെഡിക്കൽ കോളജിൽ നൈറ്റ് ഡ്യൂട്ടിയിൽ ആയിരുന്നു. സർജറി വിഭാഗം എന്റെ ചുമതലയിൽ ആയിരുന്നു. രാത്രി 11.30 മണിയോടുകൂടി 3 സ്ത്രീകളുമായി വലിയ പോലീസ് സന്നാഹം അത്യാഹിത വിഭാഗത്തിലേക്ക് വന്നു. 3 സ്ത്രീകളെ ചൂണ്ടിക്കാട്ടിയിട്ട് ഒരു വനിതാ എസ്സ്. ഐ. എന്നോട്, ഇവർ മോശം സ്ത്രീകൾ ആണ്. ഏവരുടെ മോശം സ്വഭാവത്തെപ്പറ്റി സർട്ടിഫിക്കറ്റ് നൽകണം, എന്ന് എന്നോട് ആവശ്യപ്പെട്ടു. ഒരു സ്ത്രീയുടെ സ്വഭാവം അറിയുന്ന ടെസ്റ്റുകൾ ഇന്ന് ലഭ്യമല്ല. എന്നാൽ അവർ അടുത്ത സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് ഒരു ഗൈനക്കോളജിസ്റ്റ് വിചാരിച്ചാൽ തെളിവുണ്ടാക്കാം എന്നു ഞാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം മുന്നോട്ടുവന്നു. ഞാൻ ഇന്ന ആളാണ്, സർട്ടിഫിക്കറ്റ് നാൽകിയേ പറ്റുകയുള്ളൂ, അത് നല്കാൻ ഉത്തരവിടാനും വാങ്ങിക്കാനുമുള്ള അവകാശം തനിക്കുണ്ടെന്നും എന്നോട് പറഞ്ഞു. വളരെ പാവപ്പെട്ട പിന്നോക്ക വിഭാഗ സ്ത്രീകൾ ആയിരുന്നു 3 സ്ത്രീകളും. പുന്നപ്രയിലെ കോളനിയിൽ നിന്നും തങ്ങൾ റയിഡ് നടത്തി പിടിച്ചു എന്നാണ് വനിതാ എസ്സ്. ഐ പറഞ്ഞത്. നിങ്ങൾ ഗൈനക്കോളജി വിഭാഗത്തിൽ പോയി പരിശോധിക്കാൻ ഞാൻ പറഞ്ഞു. ഇല്ല അത് നിങ്ങൾ തരണം. ഏതെങ്കിലും ഒരു ഡോക്ടറുടെ സർട്ടിഫിക്കറ്റ് മതി എന്നു പറഞ്ഞ് എന്നെ പലരീതിയിൽ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞാൻ വളരെ ശക്തമായിട്ടുതന്നെ എനിക്ക് ഇല്ലാത്ത അവകാശം വിനിയോഗിക്കാൻ തയ്യാറല്ല എന്ന നിലപാട് എടുത്തു. അവസാനം 2.30 മണിയോടുകൂടി 3 സ്ത്രീകളെ അവിടെവച്ചുതന്നെ റിലീസ് ചെയ്തു. ഇറങ്ങാൻ നേരത്ത് നിന്നെ ഞാൻ എടുത്തുകൊള്ളാം എന്നൊരു ഭീഷണിയും മുഴക്കി.”
“ഞാൻ രാവിലെ എട്ട് മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് എറങ്ങാൻ നേരത്ത് കാഷ്വൽറ്റിയിൽ ഉണ്ടായിരുന്ന ഒരു പോലീസുകാരൻ എന്നോട് വന്നു പറഞ്ഞു. ഡോക്ടർ മുൻ വാതിലിൽ കൂടി പുറത്തു പോകരുത്. ഇന്നലെ വന്ന രണ്ട് പോലീസുകാർ പുറത്ത് നിൽപ്പുണ്ട്. ചിലപ്പോൾ അവർ ഡോക്ടറെ ഉപദ്രവിച്ചേക്കാം. അപ്പോൾ ഞാൻ മെല്ലെ ബാക്ക് ഡോറിൽ കൂടി പുറത്തുപോയി. പിന്നീട് ഞാൻ താമസിച്ച ഹോട്ടലിലെ ഒരു ബോയ് പറഞ്ഞു, സാറിന്റെ മുറിക്ക് പുറത്ത് രണ്ട് പോലീസുകാർ സ്ഥിരം ഉണ്ട്, അവർ ബൈക്കിൽ ആണ്. സാർ ഇവിടുന്ന് പോകുമ്പോൾ അവർ കൂടെ വരുന്നുണ്ട്. ഏതാണ്ട് രണ്ട് മൂന്ന് മാസത്തോളം ഈ രണ്ട് പോലീസുകാർ തുടർച്ചയായി എന്റെ പിന്നാലെ ഉണ്ടായിരുന്നു. പലപ്പോഴും ആശുപത്രിയിൽ തന്നെയായിരുന്നു എന്റെ കിടപ്പും,കുളിയും,ആഹാരവും എല്ലാം. വല്ലപ്പോഴും വസ്ത്രം മാറാൻവേണ്ടി മാത്രം മുറിയിലേക്ക് പോകുന്ന അവസ്ഥയിലേക്ക് എനിക്ക് എന്റെ ജീവിതത്തെ അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു.’
ആദ്യത്തെ സംഭവത്തിന് മൂന്നു നാല് ആഴ്ചകൾ കഴിഞ്ഞപ്പോൾ ഉണ്ടായ സംഭവം എന്നെ ഞെട്ടിച്ചുകളഞ്ഞു. കൂട്ടനാട്ടിൽനിന്നും മാതാ പിതാക്കളുമായി വന്ന മൂന്നു നാല് വയസ്സുള്ള കുട്ടിയെ ഡ്രസ്സ് ചെയ്തു കൊണ്ടിരിക്കുമ്പോൾ കുട്ടി പിടുത്തം വിട്ട് താഴെ വീഴാൻ പോയി. അപ്പോൾ ഞാൻ കാലിൽ ഒരു തട്ടുകൊടുത്തു. അതു കഴിഞ്ഞ് അടുത്ത ആഴ്ച വീണ്ടും എന്നെ കാണാൻ വന്നപ്പോൾ അവർ എന്നോട് പറഞ്ഞു അവരുടെ വീട്ടിൽ രണ്ട് പോലീസുകാർ ചെന്നിരുന്നു. ഞാൻ ആ കുട്ടിയെ ഉപദ്രവിച്ചു എന്നു പറഞ്ഞ് ഒരു പരാതി എഴുതി നൽകുവാൻ ആവശ്യപ്പെട്ടു . അവർ വഴങ്ങിയില്ല . വളരെനിർബന്ധിച്ചൂ. എസ്. പി. വളരെ പർട്ടികുലർ ആണ് പരാതി കിട്ടിയാൽ ഉടൻ ഡോക്ടർക്കെതിരെ നടപടി എടുക്കും എന്നു പറഞ്ഞു. അവർക്ക് ഒരു പരാതിയുമില്ലെന്ന് പൊലീസുകാരെ അറിയിച്ചു. ഇത് കേട്ടപ്പോൾ എന്നെ ട്രാപ് ചെയ്യാൻ എല്ലാ രീതിയും അവർ സ്വീകരിക്കും എന്നു മനസ്സിലായി. എന്റെ സീനിയർ ഹൌസ് സർജൻസി കഴിയുന്നതുവരെ വളരെ ഭയപ്പാടോടു കൂടിയാണ് ഞാൻ ജീവിച്ചത്. ഞാൻ ആലപ്പുഴയിൽ നിന്ന് പോയത്തിനുശേഷം ആലപ്പുഴയിൽ ഒരുസമരം ഉണ്ടായി. കുറെ മെഡിക്കൽ വിദ്യാർത്ഥികളെ പുന്നപ്ര പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. അവിടെ അദ്ദേഹം നേരിട്ട് വരികയും എന്റെ പേരിൽ ഒരാൾ ഉണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. ഞാൻ അതിൽ ഉണ്ടായിരുന്നില്ല. സുഹൃത്തുക്കൾ എന്നെ വിളിച്ചു പറഞ്ഞു നീ ഇപ്പോഴും ഭീഷണിയിൽ ആണെന്ന്.”
*Retaliatory Stalking:- https://explore.bps.org.uk/content/report-guideline/bpsrep.2022.rep169/chapter/bpsrep.2022.rep169.7
കാട്ടു കള്ളന്റെ ചാനലിൽ വിധേയന്റെ വാർത്താ വായന :- വായിക്കാം

