
ന്യുയോക്ക് മേയർ സൊഹ്‌റാൻ മന്ദാനിയുടെ ‘അമ്മ മീരാ നായർ ഇന്ത്യക്കാരിയാണ്. ഒറീസ്സയിലെ റൂർക്കേലയിൽ ജനനം. മകന് മുൻപുതന്നെ പ്രശസ്തയാണ് ‘അമ്മ. ചലച്ചിത്ര സംവിധായിക എന്ന നിലയിൽ. പേരുകേട്ടാൽ മലയാളി എന്ന് തോന്നുമെങ്കിലും അല്ല. കേരളവുമായോ നായർ സമുദായവുമായോ യാതൊരു ബന്ധവും ഇല്ല. പഞ്ചാബി ഹിന്ദുവായ മീരാ നായർ അമേരിക്കയിൽ കുടിയേറുകയായിരുന്നു. ‘സലാം ബോംബെ’, ‘മിസിസ്സിപ്പി മസാല’, “മൺസൂൺ വെഡ്‌ഡിങ്’ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. പഞ്ചാബിലെ ഖാത്രി, അറോറ, സമുദായക്കാർ സ്വന്തം പേരിനോടൊപ്പം ഉപയോഗിച്ചുവരുന്ന നയ്യാർ (Nayyar) എന്ന പദം ലോപിച്ച് നായർ ആയി മാറുകയായിരുന്നു. യുഗാണ്ടക്കാരനായ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകൻ മഹമൂദ് മന്ദാനിയുമായുള്ള വിവാഹ ബന്ധത്തിത്തിൽ ജനിച്ച ഏക മകനാണ് സൊഹ്‌റാൻ മന്ദാനി. പ്രശസ്ത അമേരിക്കൻ ഫോട്ടോഗ്രാഫറും കലാ അദ്ധ്യാപകനുമായ മിഷേൽ എപ്‌സ്റ്റിനെയാണ് മീരാ നായർ ആദ്യം വിവാഹം ചെയ്തത്. 12 കൊല്ലത്തെ ദാമ്പത്യ ജീവിതത്തിനുശേഷം ഇരുവരും പിരിയുകയായിരുന്നു.
Thank you for reading this post, don't forget to subscribe!
സൊഹ്‌റാൻ മന്ദാനിയുടെ പിതാവ് മഹമൂദ് മന്ദാനി യുഗാണ്ടക്കാരൻ ആണെങ്കിലും ജനിച്ചത് ഇന്ത്യയിലാണ്. 1946ൽ ബോംബെയിൽ. മഹ്മൂദിന്റെ ടാൻസാനിയക്കാരനായ പിതാവ് കോളേജ് വിദ്യാഭ്യാസത്തിനായി ഇന്ത്യയിൽ എത്തിയതായിരുന്നു. മഹമൂദ് രണ്ടു വയസുവരെ ഇന്ത്യയിൽ ജീവിച്ചു.
ന്യൂയോർക്ക് നഗരത്തിലെ ആദ്യ മുസ്ലീം മേയർ, ആദ്യ ഏഷ്യൻ അമേരിക്കൻ മേയർ എന്നീ നിലകളിൽ ചരിത്രം സൃഷ്ടിച്ച 34 കാരനായ സോഹ്‌റാൻ മന്ദാനി 2026 ജനുവരി 1 ന് അർദ്ധരാത്രിക്ക് ശേഷം ഉപേക്ഷിക്കപ്പെട്ട ഒരു സബ്‌വേ സ്റ്റോപ്പിൽവച്ചാണ് തന്റെ സത്യപ്രതിജ്ഞാ ചടങ്ങു് നടത്തിയത്. അദ്ധ്വാനിക്കുന്ന ജനങ്ങളോടുള്ള തന്റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് അതെന്ന് അദ്ദേഹം വിശദീകരിച്ചു.
വാടക അപ്പാർട്ടുമെന്റുകളിൽ സ്ഥിരതാമസമാക്കിയ ഏകദേശം രണ്ട് ദശലക്ഷം താമസക്കാരുടെ വാടക മരവിപ്പിക്കും, സിറ്റി ബസ്സുകളിൽ യാത്ര സൗജന്യമാക്കും സ്‌കൂൾ വിദ്യാർഥികളുടെ സംരക്ഷണം വിപുലമാക്കും തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ.
ഒരു വർഷം മുമ്പ് വരെ ഏറെക്കുറെ അജ്ഞാതനായിരുന്ന മംദാനിക്ക് ഇത്തരമൊരു അഭിലാഷകരമായ അജണ്ട നടപ്പിലാക്കാൻ കഴിയുമോ എന്ന് സംശയാലുക്കൾ ചോദ്യം ചെയ്തിട്ടുണ്ട്. പ്രചാരണ വേളയിൽ തന്നെ വിമർശിക്കുകയും നഗരത്തിനുള്ള ഫെഡറൽ ഫണ്ടിംഗ് വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രസിഡന്റ് ട്രംപുമായി കൊമ്പുകോർത്തതിലൂടെ അദ്ദേഹം ദേശീയ ശ്രദ്ധ ആകർഷിച്ചു.

2026 മാർച്ച് 29 നു അമേരിക്കയിലെ മാഡിസൺ ചത്വരത്തിലെ ഇൻഫോസിസ് തീയേറ്ററിൽ ഉച്ചകഴിഞ്ഞു 2.30 ന് നിശ്ച്ചയിചിട്ടുള്ള ആർ.എസ്.എസ്. ചീഫ് മോഹൻ ഭഗവത്തിന്റെ പരിപാടിക്കെതിരെ മന്ദാനി നടത്തിയ പരാമർശം ചർച്ചാവിഷയം ആയിരിക്കുകയാണ്. പരിപാടിയിൽ പങ്കെടുക്കുവാൻ ഡോ.മോഹൻ ഭാഗവത് ഇപ്പോൾ ന്യൂയോർക്കിൽ എത്തിയിട്ടുണ്ട്. അതിനുശേഷം അദ്ദേഹം കാനഡ, യൂ.കെ.എന്നിവ്ടങ്ങളിലും സമാന പരിപാടികളിൽ പങ്കെടുക്കും. ആഗോള ഏകത്വ സമാഗമം (Universal Oneness Celebration) എന്നാണ് പരിപാടിക്ക് സംഘാടകർ നൽകിയിരിക്കുന്ന പേര്.
“സിംഹം നാട്ടിലുണ്ട് “വായിക്കാം ;-https://saltmarchmedia.in/k-annamalai-gujratmodel

