gtag('config', 'G-V5M9MZ23B8');

മഞ്ജു വാര്യർ കേസ്, നവംബർ അഞ്ചിന്. പ്രതികൾക്ക് സമൻസ്

തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് സിനിമ സംവിധായകനും മറ്റു രണ്ടു പേർക്കുമെതിരെ നടി മഞ്ജു വാര്യർ ഫയൽ ചെയ്ത കേസ് നവംബർ 11 ന് കോടതി പരിഗണിക്കും. എറണാകുളം മുൻസിഫ് കോടതി മുൻപാകെ 2026 സെപ്റ്റംബർ 18 നാണ് നടി കേസ് ഫയൽ ചെയ്തത്. സംവിധായകൻ സനൽകുമാർ ശശിധരൻ, യൂട്യൂബർ ഷാജൻ സ്കറിയ, തുടങ്ങിയവർക്കെതിരെയാണ് കേസ്. പ്രതികൾക്ക് കോടതി സമൻസ് അയച്ചു.

Thank you for reading this post, don't forget to subscribe!

മഞ്ജു വാര്യർ അഭിനയിച്ച് 2020-ൽ പുറത്തിറങ്ങിയ ‘കയറ്റം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് സനൽകുമാർ ശശിധരൻ. തന്നോട് അനുചിതമായ രീതിയിൽ സംവിധായകൻ പെരുമാറിയെന്നും ഫോൺ കോളുകളിലൂടെയും മെസ്സേജുകളിലൂടെയും മറ്റും നിരന്തരം തന്നെ ശല്യം ചെയ്തുവെന്നും അതിനെ എതിർത്തതിന്റെ പേരിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വ്യാജ വാർത്തകൾ ചമച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നും മറ്റും ആരോപിച്ചാണ് നടി കേസ് ഫയൽ ചെയ്തിട്ടുള്ളത്.

ഇത് സംബന്ധിച്ച് മഞ്ജു വാര്യർ നേരത്തെ കൊച്ചി എളമക്കര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു, തുടർന്ന് സനൽകുമാറിനെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. പോലീസ് രജിസ്റ്റർചെയ്ത കേസിൽ സംവിധായകൻ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷവും സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണങ്ങൾ നടത്തി തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന് നടി ആരോപിക്കുന്നു.

പ്രതികളുടെ പ്രവർത്തികൾ തന്റെ അന്തസ്സിനേയും പ്രൊഫഷണൽ ജീവിതത്തെയും പ്രതികൂലമായി ബാധിച്ചതായി ചൂണ്ടിക്കാട്ടിയാണ് മഞ്ജു വാര്യർ കോടതിയെ സമീപിച്ചത്. സനൽകുമാറിന്റെ സമൂഹമാധ്യമ പോസ്റ്റുകൾ, വീഡിയോകൾ, ഓഡിയോ റെക്കോർഡിംഗുകൾ എന്നിവ നീക്കം ചെയ്യണമെന്നും, ഭാവിയിൽ ഇത്തരം ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. നടിക്കുവേണ്ടി അഡ്വക്കേറ്റ് ശാന്തി. എം കോടതിയിൽ ഹാജരായി.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം എന്നാവശ്യപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ സെക്‌റട്ടറിയേറ്റിനുമിന്നിൽ സത്യഗ്രഹം ആരംഭിച്ചു.

കാട്ടുകള്ളന്റെ ചാനലിൽ വിധേയന്റെ വാർത്താ വായന ;-https://saltmarchmedia.in/press-freedom-india/

2 thoughts on “മഞ്ജു വാര്യർ കേസ്, നവംബർ അഞ്ചിന്. പ്രതികൾക്ക് സമൻസ്”

Leave a Reply

Your email address will not be published. Required fields are marked *