
യുവ അഭിഭാഷകരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിക്കുന്നു
ദൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന കേന്ദ്ര അന്വേഷണ ഏജൻസി ആയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (E D) യുവ അഭിഭാഷകരെ ‘ലീഗൽ കൺസൾട്ടന്റ് ‘ തസ്തികയിൽ നിയമിക്കുന്നു. കരാർ നിയമനമാണ്. ഇന്ത്യയിൽ എവിടെയും നിയമിക്കപ്പെടാം. ആകെ 75 ഒഴിവുകൾ ഉണ്ട്. സർക്കാർ ഇംഗ്ളീഷ് പ്രസിദ്ധീകരണമായ Employment News ൽ ഇതു സംബന്ധിച്ച് വിശദവിവരങ്ങൾ ഉണ്ട്. നിയമ ബിരുദമാണ് യോഗ്യത. പ്രായ പരിധി 35 വയസ്സ് കവിയരുത് . പ്രതിമാസം 80,000/- രൂപ ശമ്പളം. ഇ.ഡി യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.enforcementdirectorate.gov.in ഓപ്പൺ ചെയ്ത ശേഷം OTHERS/VACANCIES എന്ന പേജ് സന്ദർശിച്ചാൽ 9/12/2025, 10/12/2025 തീയതികളിലെ വിജ്ഞ്ജാപനം കണ്ടെത്താം. അവസാന തീയതി 2025 ഡിസംബർ 29.
