ചീഫ് ലോ അസിസ്റ്റന്റ് , പബ്ലിക് പ്രോസിക്യൂട്ടർ

ഇന്ത്യൻ റയിൽവേയിൽ ചീഫ് ലോ അസിസ്റ്റന്റ് , പബ്ലിക് പ്രോസിക്യൂട്ടർ തസ്തികകളിലേക്ക് അഭിഭാഷകർക്ക് ഇപ്പോൾ അപേക്ഷിക്കാം. ഐസൊലേറ്റഡ് കാറ്റഗറിയിൽ ചീഫ് ലോ ഓഫീസർമാരുടെ 22 ഒഴിവുകളും പബ്ലിക് പ്രോസിക്യൂട്ടർമാരുടെ 7 ഒഴിവുകളുമാണ് ഉള്ളത്. തെരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യയിൽ എവിടെയും നിയമിക്കപ്പെടാം. നിയമ ബിരുദവും പ്ലീഡർ ആയി 3 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള 18 നും 40 വയസ്സിനും ഇടയിലുള്ളവർക്ക് ചീഫ് ലോ അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കാം. അടിസ്ഥാന ശമ്പളം 44,900/-രൂപ.
നിയമ ബിരുദവും അഡ്വക്കേറ്റ് ആയി 5 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള 18നും 32 വയസ്സിനും ഇടയിലുള്ളവർക്ക് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ അപേക്ഷിക്കാം. അടിസ്ഥാന ശമ്പളം 44,900/-രൂപ. 2026 ജനുവരി 01 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നോൺ ക്രീമിലെയർ ഓ.ബി.സി വിഭാഗക്കാർക്ക് 3 വർഷത്തെയും, എസ്,സി / എസ്.ടി വിഭാഗക്കാർക്ക് 5 വർഷത്തെയും പ്രായ പരിധിയിൽ ഇളവ് ലഭിക്കും. ഓൺലൈനിൽ അപേക്ഷ നൽകണം. പരീക്ഷാ ഫീസും ഓൺലൈൻ ആയി അടയ്ക്കാം. വിജ്ഞാപനവും വിശദവിവരങ്ങളും ലിങ്കിൽ 08/2025 എന്ന നമ്പറിൽ ലഭിക്കും.
www.rrbthiruvananthapuram.gov.in: ഇന്ത്യൻ റയിൽവേയിൽ പ്രോസിക്യൂട്ടർ Read more: ഇന്ത്യൻ റയിൽവേയിൽ പ്രോസിക്യൂട്ടർDisclaimer;- Information about job news, vacancies and career updates is for general informational purposes only.The provider is not liable for any loss or damage, including indirect or consequental, arising from the use of the website or loss of data or profits. Be cautious of fraudulent job offers. Users should verify the authenticity of opportunities and are responsible for any loss or damage from fraudulent activities.
