1373 ഒഴിവുകൾ. സ്ഥിരനിയമനമല്ല.
Thank you for reading this post, don't forget to subscribe!
തപാൽ വകുപ്പിൽ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.10 ആം ക്ലാസ് വിജയിച്ച സൈക്കിൾ സവാരിയും കമ്പ്യൂട്ടർ കൈകാര്യം ചെയ്യാൻ അറിയാവുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 18നും 40നും മദ്ധ്യേ. എസ്.സി / എസ്.ടി വിഭാഗക്കാർക്ക് അഞ്ചും, ഒ.ബി.സി.വിഭാഗക്കാർക്ക് മൂന്നും ദിവ്യാങ്ഗൻ വിഭാഗക്കാർക്ക് 10 മുതൽ 15 വയസ്സുവരെയും ഇളവ് ലഭിക്കും. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് 12000/- രൂപ മുതൽ 29,380/- രൂപവരെ വേതനം ലഭിക്കും. അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർക്കും ഡാക് സേവാക്കിനും 10,000/- നും 24,470/- രൂപവരെ ലഭിക്കും. പോസ്റ്റ് ഓഫീസ് പരിധിയിലുള്ള വില്ലേജിൽ സ്ഥിരതാമസമായിരിക്കണം. അപേക്ഷാ ഫീസ് 100/- രൂപ.
ആലപ്പുഴ, ആലുവ, കോഴിക്കോട്, കണ്ണൂർ, ചങ്ങനാശ്ശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങലക്കുട, കാസർഗോഡ്, കോട്ടയം, മഞ്ചേരി, കൊല്ലം, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തലശ്ശേരി, തിരുവല്ല, തുടങ്ങിയ പോസ്റ്റൽ ഡിവിഷനുകളിലാണ് ഒഴിവുള്ളത്. ഓരോ ഡിവിഷനുകളിലേയും പോസ്റ്റ് ഓഫീസുകളുടെ പേരുവിവരം, സംവരണം എന്നിവ ചുവടെയുള്ള ആദ്യ ലിങ്കിൽ ക്ലിക്ക് ചെയ്തശേഷം Vacant Post>Select Circle >Kerala Circle>Select Division എന്ന പേജിൽ പ്രവേശിച്ചാൽ ലഭിക്കും. ആലപ്പുഴ, ആലുവ സർക്കിളുകളിലെ പോസ്റ്റ് ഓഫീസുകളുടെ പേരുവിവരം ചുവടെ ചേർക്കുന്നു. സ്ഥലപരിമിതിമൂലം പൂർണമായ ലിസ്റ്റ് ചേർക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു.
ആലപ്പുഴ പോസ്റ്റൽ സർക്കിൾ:-
1. അന്ധകാരനാഴി, 2. അർത്തിങ്കൽ, 3. ആര്യാട് വടക്ക്, 4. അവലൂക്കുന്ന്, 5. ചന്തിരൂർ, 6.ചേർത്തല സൗത്ത്, 7. ചെത്തി 8. ചിറയകം,9. എഴുപുന്ന സൗത്ത്, 10. കൈനകരി ഈസ്റ്റ്, 11.കണിച്ചുകുളങ്ങര, 12.കണ്ണാടി, 13.കരുമാടി, 14.കൊച്ചുരാമപുരം ,15.കൊക്കോതമംഗലം 16. മാരാരിക്കുളം നോർത്ത്, 17 .മരുതോർവട്ടം, 18. മങ്കൊമ്പ്, 19. പെരുമ്പളം, 20. പുറക്കാട്, 21. തൈക്കൽ, 22. തോട്ടപ്പള്ളി. 23. വാരണം,
ആലുവ പോസ്റ്റൽ സർക്കിൾ;-
1 ആലാട്ടുചിറ, 2 ആലപ്ര, 3 അഞ്ചൽപ്പെട്ടി , 4 അങ്കമാലി 5 അത്താണി 6 ചേലാട് ജംഗ്ഷൻ 7.ചേലാട് ജങ്ഷൻ 8.ചെറായി 9 എടത്തല 10 എടയാർ 11 ഏഴിക്കര 12 ഗോതുരുത്തി 13.ഗോതുരുത്തി 14 ഇരമല്ലൂർ 15 ഇരിങ്ങോൾ 16 കടമറ്റം 17.കാലടി പ്ലാൻ്റേഷൻ 18 കണ്ടന്തറ 19 കരാമല 20 കരുമാല്ലൂർ 21 കരുമാല്ലൂർ 22 കീരംപാറ 23 കീഴില്ലം 24 കിഴക്കൊമ്പ് 25 കിഴ്മുറി 26 കൂവപ്പടി 27 കോട്ടുവള്ളി 28 കോഴിപ്പിള്ളി 29 കുമാരപുരം 30 കുന്നക്കൽ 31 കുന്നക്കൽ 32 കുത്തിയത്തോട് 33 കുത്തുകുഴി 34 കുട്ടമ്പുഴ 35 മലയാറ്റൂർ 36 മാണിക്കമംഗലം 37.മാഞ്ഞാലി 38 മന്നം പറവൂർ 39 മാരിക 40 മേക്കാട് 41 മേക്കാട് 42 മൂക്കന്നൂർ 43 മുപ്പത്തടം 44 നേവൽ ആർമമെൻ്റ് ഡിപ്പോ ആലുവ 45 നേവൽ ആയുധ ഡിപ്പോ ആലുവ 46 നായത്തോട് 47 നായത്തോട് 48 നെടുമ്പാശ്ശേരി 49 നീലേശ്വരം 50 നീലേശ്വരം 51 നെല്ലിമറ്റം 52 ഒലിയപ്പുറം 53. ഓണക്കൂർ 54.ഊന്നുകൽ 55 പടുവപുരം 56 പള്ളിപോർട്ട് 57 പാമ്പാക്കുട 58 പാറക്കടവ് 59 പരീക്കണ്ണി 60 പരീക്കണ്ണി 61 പെരിയപുരം 62 പെരുമണ്ണൂർ കെ.ജി.എം 63 പെരുമ്പടവം 66 പുതുപ്പാടി 67 രാമമംഗലം 68 രണ്ടാർ 69 തലക്കോട് 70 തത്തപ്പിള്ളി 71 തട്ടേക്കാട് 72 ഉളിയന്നൂർ 73 ഉളിയന്നൂർ 74 വടക്കുംപുറം 75 വാപ്പാലശ്ശേരി 76 വാരപ്പെട്ടി 77 വരാപ്പുഴ ലാൻഡിംഗ് 78 വരാപ്പുഴ 79 വാഴക്കുളം 80 വെള്ളാരപ്പിള്ളി സൗത്ത് 81.വെങ്ങോല 82 വേങ്ങൂർ-അങ്കമാലി 83 വേട്ടമ്പാറ 84 പടിഞ്ഞാറ് വെളിയത്തുനാട്.
ചുവടെ കൊടുത്തിട്ടുള്ള ആദ്യ ലിങ്ക് ഉപയോഗിച്ച് ഓൺലൈൻ ആയി അപേക്ഷ നൽകാം. ആദ്യം വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് യൂസർ ഐ.ഡിയും പാസ്സ്വേർഡും ഉണ്ടാക്കിയശേഷം വേണം അപേക്ഷിക്കുവാൻ. യൂസർ ഐ.ഡി.രജിസ്ട്രഷനുള്ള സമയ പരിധി 19/09/2026 വൈകിട്ട് അഞ്ച് മണിവരെയാണ്. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന സമയം 21/09/2026 വൈകിട്ട് അഞ്ചു മണിവരെയാണ്. അപേക്ഷയിൽ സംഭവിച്ച പിഴവുകൾ തിരുത്താനും വിവരങ്ങൾ വിവരങ്ങൾ കൂട്ടിച്ചേർക്കാനും 23/09/2026 മുതൽ 24/09/2026 വൈകിട്ട് അഞ്ചു മണിവരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതൊരു മുഴുവൻ സമയ ജോലി അല്ലെന്നും തെരഞ്ഞെടുക്കപ്പെടുന്നവർ പോസ്റ്റ് ഓഫീസിൽ പ്രവർത്തിക്കുന്നതിനുള്ള സ്ഥല സൗകര്യം ഏർപ്പെടുത്തണമെന്നും നിബന്ധനകളിൽ പറയുന്നു. വിജ്ഞാപനം വിശദമായി മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക. പോസ്റ്റൽ വകുപ്പിന്റേതെന്ന പേരിൽ വരുന്ന വ്യാജ ഇ- മെയിലുകളിൽ വഞ്ചിതരാകരുതെന്ന് ഉദ്യോഗാർത്ഥികൾക്ക് തപാൽ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്..ചുവടെയുള്ള രണ്ടാമത്തെ ലിങ്കിൽഇത് സംബന്ധിച്ച വിജ്ഞാപനം കാണാം.
യുസർ ഐഡി ക്രീയേറ്റ് ചെയ്യുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനുമുള്ള ലിങ്ക്; (1) .https://www.indiapost.gov.in/gdsonlineengagement വിജ്ഞാപനം (2); https://www.indiapost.gov.in/gdsonlineengagement/pdf/descriptive-notification.pdf
Discliamer;-Published in the public interest. Appointments are solely at the discretion of the Indian Postal Department. Salt March Digital Media bears no responsibility regarding the appointments. We have not appointed representatives anywhere for this purpose.Beware of fraudesters.
സണ്ണി ജോസഫും പവർകട്ടും തമ്മിൽ എന്ത് ? വായിക്കാം :-https://saltmarchmedia.in/kerala-electricity-crisis/




