
ഒരു സാക്ഷിയുടെ മൊഴി ഭാഗീകമായി സ്വീകരിക്കുവാനും, ഭാഗീകമായി തള്ളിക്കളയുവാനും കഴിയുകയില്ലെന്ന് സുപ്രീം കോടതി. മൊഴി വിശ്വാസയോഗ്യമെങ്കിൽ പൂർണ്ണമായി സ്വീകരിക്കണം അല്ലെങ്കിൽ പൂർണമായി തള്ളിക്കളയണം. സുപ്രീം കോടതി ജസ്റ്റിസുമാരായ ഉജ്ജ്വൽ ഭൂയാൻ, അതുൽ എസ്സ് ചന്ദുർക്കർ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.
Thank you for reading this post, don't forget to subscribe!
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ച് പഞ്ചാബ് സ്വദേശിയായ പരംജിത് സിങിന് എതിരെ ഇൻഡ്യൻ ശിക്ഷാ നിയമം 363, 366 A, 376 വകുപ്പുകൾ പ്രകാരം ലുധിയാന പോലീസ് കേസ് എടുത്തിരുന്നു. ഈ കേസിൽ ലുധിയാന സെഷൻസ് കോടതി പ്രതിയെ ബലാത്സംഗ (IPC 376) കുറ്റത്തിന് 10 കൊല്ലം കഠിന തടവിനും 5000 രൂപ പിഴയും ശിക്ഷിച്ചു. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ പ്രതിയെ വെറുതെവിടുകയും ചെയ്തു. ഇതിനെതിരെ പ്രതി പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും അവിടെയും ശിക്ഷ ശരിവച്ചു. തുടർന്ന് ഇയാൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ സാക്ഷിമൊഴി വിശ്വസനീയമല്ലെന്ന് കണ്ടെത്തിയ വിചാരണ കോടതി അതേ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ ബലാത്സംഗ കുറ്റത്തിന് ശിക്ഷിച്ചതിൽ വൈരുദ്ധ്യങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വിധിയുടെ പൂർണ്ണരൂപം കാണുവാൻ ചുവടെയുള്ള ലിങ്ക് സന്ദർശിക്കുക. Citation 2026 INSC 1054.
വിധിയുടെ പൂർണ്ണ രൂപം :- https://drive.google.com/file/d/1GdRs30XNKrLPwbppDXBgX26k3oSqcxW7/view?usp=drivesdk
അറസ്റ്റ് നിയമാനുസരണം അല്ലെങ്കിൽ പ്രതിയെ ജയിലിൽ അയക്കരുത്. കേരള ഹൈക്കോടതി. Justice A. Badarudeen ;- https://saltmarchmedia.in/arrest-hck/
ഗുണ്ടകൾ വണ്ടി പിടിക്കരുത്; സുപ്രീം കോടതി. https://saltmarchmedia.in/illegal-vehicle-repossession/
കാട്ടുകള്ളന്റെ ചാനലിൽ ; വിധേയൻ വാർത്ത വായിക്കുന്നു. https://saltmarchmedia.in/press-freedom-india/

