gtag('config', 'G-V5M9MZ23B8');

“ധൈര്യത്തിനും ഉത്തരവാദിത്തത്തിനും രാജ്യത്തിന്റെ നന്ദി” സ്മിത് മച്ചാറിനെ സന്ദർശിച്ച് ദുബൈ കിരീടാവകാശി.

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണശ്രമത്തിനിടെ പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ദുബായ് കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ശനിയാഴ്ച സന്ദർശിച്ചു.
ധൈര്യം, ഉത്തരവാദിത്വ ബോധം, മനുഷ്യജീവനോടുള്ള കരുതൽ എന്നിവയുടെ ഏറ്റവും ഉയർന്ന മാതൃകയാണ് ക്യാപ്റ്റൻ സ്മിത് കാഴ്ചവച്ചതെന്ന് ഷെയ്ഖ് ഹംദാൻ സമൂഹമാധ്യമത്തിൽ കുറിച്ചു. തന്റെയും രാജ്യനേതൃത്വത്തിന്റെയും  അഭിനന്ദനവും പൂർണ്ണ പിൻതുണയും ക്യാപ്റ്റൻ സ്മിത് മച്ഛാറിനുണ്ടെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു.
സെപ്റ്റംബർ 30-ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ എഫ്.സെഡ് 1073 വിമാനത്തിൽ വച്ചാണ് ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിന് ഗുരുതരമായി പരുക്കേറ്റത്. സഹപൈലറ്റ് ആക്രമിച്ചെന്നാണ് റിപ്പോർട്ട്. പരിക്കേറ്റിട്ടും മച്ചാർ കോക്പിറ്റ് വാതിൽ തുറന്നുകൊടുത്തതോടെ യാത്രക്കാരും കരുതൽ പൈലറ്റും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി. വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ 174 പേരുമായി സുരക്ഷിതമായി ഇറക്കി. സൗദിയിൽ നിന്ന് അബുദാബിയിലേക്ക് മാറ്റിയ ഇന്ത്യക്കാരനായ മച്ചാർ ഇപ്പോൾ അവിടെ ചികിത്സയിലാണ്.

Thank you for reading this post, don't forget to subscribe!

‘പദയാത്ര’ യുമായി മമ്മൂട്ടിയും അടൂരും:- https://saltmarchmedia.in/addor-mammooty-film/

Leave a Reply

Your email address will not be published. Required fields are marked *