gtag('config', 'G-V5M9MZ23B8');

ശക്തന്മാർക്കെതിരെ അഴിമതി കേസുകൾ അസാദ്ധ്യം:ജസ്റ്റിസ് N.ആനന്ദ് വെങ്കിടേഷ്

എ.ഐ.എ.ഡി.എം.കെ മുൻ മന്ത്രി എസ്.പി. വേലുമണി ഉൾപ്പെട്ട 98.25 കോടി രൂപയുടെ ടെൻഡർ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കവേ ആണ് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് N.ആനന്ദ് വെങ്കിടേഷ് കഴിഞ ദിവസം വാക്കാൽ ഇത്തരത്തിൽ ഒരു നിരീക്ഷണം നടത്തിയത്. ഈ അഴിമതി കേസിൽ ഉൾപ്പെട്ട രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകേണ്ടതുണ്ട്.1988 ലെ അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂഷൻ അനുമതി നിബന്ധമാണ്. ഇത് കൂടാതെ ഇത്തരക്കാർക്കെതിരെയുള്ള അഴിമതിക്കേസുകൾ നടത്തുവാൻ കഴിയില്ല. ഇത് ഇനിയും നൽകിയിട്ടില്ല. ഇതിനെതിരെ ‘അരപ്പോർ ഇയക്കം’ എന്ന അഴിമതി വിരുദ്ധ സംഘടന സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഈ പരാമർശങ്ങൾ നടത്തിയത്.

Thank you for reading this post, don't forget to subscribe!

പൊതുജന താൽപ്പര്യമുള്ള പൗരന്മാരും ജാഗ്രതയുള്ള ജഡ്ജിമാരും ഇല്ലാതെ സമൂഹത്തിൽ ശക്തരായവർക്കെതിരായ അഴിമതി കേസുകൾ നിലനിൽക്കില്ല. അഴിമതി കേസുകളിൽ ഉൾപ്പെട്ടവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനുള്ള സർക്കാർ അനുമതി നൽകുന്നതിനുള്ള ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ നിസ്സംഗത കോടതി എടുത്തുകാട്ടി. അഴിമതി ഫയലുകൾ കൈകാര്യം ചെയ്യുന്നതിന് സമയപരിധി ആവശ്യമാണ്. ആഴിമതി, ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ മനസ്സാക്ഷിയെ അസ്വസ്ഥമാക്കുന്ന ഒരു ഘട്ടത്തിലെത്തിയെന്നും അദ്ദേഹം നിരീക്ഷിച്ചു. കേസിന്റെ വാദം ഇനിയും തുടരും. ഇടക്കാല ഉത്തരവിന്റെ പകർപ്പ് കാണുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കാം.

കേസിന്റെ പേര്: അരപ്പോർ ഇയക്കം Vs. എസ്. വിമല ഐ.പി.എസ് മുതൽപേർ 4.( Case Citation : Arappor Iyakkam Vs. S.Vimala I P S & Others 3 ). Contempt Petition No.2012/2025. https://drive.google.com/file/d/1DbPEz9_rXaCNr3H-gZIo4fpxoLKFyCEr/view?usp=drive_link.

പവർകട്ടിനുള്ള കാരണങ്ങൾ. വായിക്കാം :- https://saltmarchmedia.in/kerala-electricity-crisis/

One thought on “ശക്തന്മാർക്കെതിരെ അഴിമതി കേസുകൾ അസാദ്ധ്യം:ജസ്റ്റിസ് N.ആനന്ദ് വെങ്കിടേഷ്”

Leave a Reply

Your email address will not be published. Required fields are marked *