gtag('config', 'G-V5M9MZ23B8');

മണിരത്‌നം ചിത്രം ‘ഇഞ്ചി മിഠായി’ അണിയറയിൽ തയ്യാറാകുന്നു

വിജയ് സേതുപതിയും സായ് പല്ലവിയും ഒന്നിക്കുന്ന മണിരത്നം സിനിമാ ചിത്രീകരണം പുരോഗമിക്കുന്നു. ‘ഇഞ്ചി വെല്ലം’ എന്നാണ് പേര്.

Thank you for reading this post, don't forget to subscribe!

ചെക്ക ചിവന്ത വാന’ത്തിന് ശേഷം വിജയ് സേതുപതിയും രത്നവും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്, സായി പല്ലവിയും മണിരത്നവും ഒന്നിക്കുന്ന ആദ്യ ചിത്രവുമാണിത്. വ്യത്യസ്ത വ്യക്തിത്വങ്ങളുള്ള രണ്ടുപേർ ഒന്നിക്കുന്നതും അവരുടെ ആതു സംഘർഷങ്ങളും നിറഞ്ഞ പ്രണയ കഥയാണിത്. പ്രധാന രംഗങ്ങൾ കൊൽക്കത്തയിലാണ് ചിത്രീകരിച്ചത്, വിജയ് സേതുപതിയും സായ് പല്ലവിയും ഒന്നിച്ചുള്ള രംഗങ്ങൾ പ്രസിദ്ധമായ ഹൗറ പാലം, ട്രാമുകൾ, തിരക്കേറിയ കൽക്കത്ത നഗരം എന്നീ ലൊക്കേഷനുകളിൽ ചിത്രീകരണം പൂർത്തിയാക്കി. പതിവു പോലെ എ.ആർ. റഹ്മാൻ ആണ് ഈ മണിരത്‌നം ചിത്രത്തിൻ്റേയും സംഗീതം. മദ്രാസ് ടാക്കീസിന്റെയും ലൈക്ക പ്രൊഡക്ഷൻസിന്റെയും കീഴിൽ സുഭാസ്കരൻ, രത്നം, ശിവ ആനന്ദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. കമൽഹാസൻ അഭിനയിച്ച 2025 ലെ തഗ് ലൈഫ് എന്ന ചിത്രത്തിന് ശേഷമാണ് മണിരത്‌നം ജിഞ്ചർ വെല്ലം ഒരുക്കുന്നത്. ചിത്രത്തിൻ്റെ പോസ്റ്റർ കഴിഞ്ഞ ദിവസം ഔദ്യോഗികമായി പുറത്തിറക്കി.

മണിരത്‌നത്തിൻ്റെ ‘ഗീതാഞ്ജലി’, ‘ഒകെ കൺമണി’ തുടങ്ങിയ റൊമാൻ്റിക് ക്ലാസിക്കുകളുടെ ശൈലി ഈ പോസ്റ്ററിലും പ്രതിഫലിക്കുന്നുണ്ട്, മണിരത്‌നം ചിത്രങ്ങളിലെ ഒരു കഥാപാ​​ത്രമായ മഴയുടെ സാന്നിദ്ധ്യം പുതിയ പോസ്റ്ററിൻ്റെ പശ്ചാത്തലത്തിലും പ്രതിഫലിക്കുന്നുണ്ട്. ചിത്രത്തിൻ്റെ പകുതിയോളം ചിത്രീകരണം പൂർത്തിയായി, ചിത്രം 2027 ജനുവരിയിൽ സംക്രാന്തി ഉത്സവ സീസണിൽ റിലീസ് ചെയ്യും.

തൃക്കാക്കര കോളേജ് മോർഫിങ് കേസ് പ്രതികൾക്കെതിരെ പോക്‌സോ ചുമത്തും, വായിക്കാം –https://saltmarchmedia.in/thrikkakkara-morphingcase/

2 thoughts on “മണിരത്‌നം ചിത്രം ‘ഇഞ്ചി മിഠായി’ അണിയറയിൽ തയ്യാറാകുന്നു”

Leave a Reply

Your email address will not be published. Required fields are marked *