
അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാതെ പോലീസ് ഹാജരാക്കുന്ന പ്രതികളുടെ കാര്യത്തിൽ ക്രിമിനൽ കോടതികൾ കൂടുതൽ ശ്രധ്ധ കേന്ദ്രീകരിക്കണമെന്ന് കേരള ഹൈക്കോടതി. അത്തരം പ്രതികളെ റിമാൻഡ് ചെയ്യുന്നതിന് മുൻപായി പോലീസ് നിയമാനുസരണം അറസ്ററ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് കോടതികൾ ഉറപ്പാക്കണം. ജസ്റ്റിസ് എ. ബദറുദ്ദീൻ ആണ് ഉത്തരവിട്ടത് . അറസ്റ്റ് സംബന്ധിച്ച നടപടിക്രമങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് പല കേസുകളിലും പ്രതികളെ വിട്ടയക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ ജില്ലാ ജുഡീഷ്യറിക്ക് കീഴിലുള്ള എല്ലാ ക്രിമിനൽ കോടതികൾക്കും കേരള ഹൈക്കോടതി ഇതുസംബന്ധിച്ച് നിർദ്ദേശം നൽകി. പ്രതിയെ റിമാൻഡ് ചെയ്യുന്നതിന് മുൻപ് അറസ്റ്റ് നടപടിക്രമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് ഹൈകോടതി നിർദ്ദേശിച്ചത്. ഇടുക്കി വിജിലൻസ് ആൻഡ് ആന്റി-കറപ്ഷൻ ബ്യൂറോ രജിസ്റ്റർ ചെയ്ത കേസിലെ ഏക പ്രതി സമർപ്പിച്ച ജാമ്യാപേക്ഷ അനുവദിച്ചുകൊണ്ടാണ് കോടതി ഈ നിർദ്ദേശം ഈ നിർദ്ദേശം നൽകിയത്. അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ കോടതികളിൽ ഹാജരാക്കപ്പെട്ട പല പ്രതികളെയും വിട്ടയക്കേണ്ടി വന്നിട്ടുണ്ട് എന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്ക് മുൻകൂർ നോട്ടീസ് നൽകാതിരിക്കുക, അറസ്റ്റിനുള്ള കാരണങ്ങൾ അറിയിക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളെ കോടതി പ്രത്യേകം പരാമർശിച്ചു. അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാൽ, നിയമത്തിന്റെ കാഴ്ചപ്പാടിൽ അവിടെ അറസ്റ്റോ കസ്റ്റഡിയോ നിലനിൽക്കുന്നില്ലെന്നും, പ്രതി അറസ്റ്റിന് മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങുമെന്നും കോടതി വ്യക്തമാക്കി. നിയമപരമായ അറസ്റ്റ് കൂടാതെ ഒരാൾ പോലീസ് കസ്റ്റഡിയിലോ കോടതി കസ്റ്റഡിയിലോ ആയിരിക്കുമ്പോൾ, ജാമ്യത്തിനായി കോടതിയിൽ ഹാജരാക്കപ്പെട്ടാൽ അവിടെ ജാമ്യത്തിന്റെ സാഹചര്യം ഉദിക്കുന്നില്ല. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയാൽ,അത്തരം പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് നിയമത്തിന്റെ പിന്തുണയില്ലാത്ത നടപടിയാണ്; കോടതികൾ അത്തരം തെറ്റായ നടപടിക്രമങ്ങൾ പിന്തുടരാൻ പാടില്ല. അതേസമയം, അറസ്റ്റ് നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് പോലീസിനെ തടയുന്നതാകരുത് ഈ വിട്ടയക്കൽ നടപടിയെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിധിയുടെ പൂർണ്ണരൂപം ചുവടെയുള്ള ലിങ്കിൽ. https://drive.google.com/file/d/1XKjS_V99KUaagR4hzwXO7hjAGNwYnOpX/view?usp=sharing
Thank you for reading this post, don't forget to subscribe!കേസ് സൈറ്റേഷൻ 2026:KER:69467 , (Jose M.P V State Of Kerala)
തൃക്കാക്കര മോർഫിങ് കേസ്; പ്രതികൾക്കെതിരെ കൂടുതൽ തെളിവുകൾ:-https://saltmarchmedia.in/thrikkakkara-morphingcase/

3 thoughts on “അറസ്റ്റ് നിയമാനുസരണം അല്ലെങ്കിൽ പ്രതിയെ റിമാൻഡ് ചെയ്യരുത് : കേരള ഹൈക്കോടതി”