ലോകത്തിലെ ഏറ്റവും വലിയ സൗന്ദര്യ വർദ്ധക വസ്തു നിർമ്മാണ കമ്പനികളിൽ ഒന്നാണ് അമേരിക്കയിലെ ‘ അനസ്താസിയ ബെവേർലി ഹിൽസ് ‘. കമ്യുണിസ്റ്റ് രാജ്യമായിരുന്ന റുമാനിയയിലെ ഒരു വീട്ടമ്മ തന്റെ നിത്യവൃത്തിക്കായി തുടങ്ങിയ കൺമഷി കച്ചവടമാണ് ഇന്ന് വർഷം 300 കോടി ഡോളറിന്റെ വിറ്റുവരവുള്ള കമ്പനിയുടെ അടിത്തറ പാകിയത്. മനക്കരുത്തിന്റെയും സാഹസികതയുടെയും പ്രയോഗികബുദ്ധിയുടെയും പര്യായമായി ബിസിനസ്സ് ലോകം വാഴ്ത്തുന്ന ആ വീട്ടമ്മയുടെ പേര് അനസ്താസിയ സൊറെ (Anasthasia Soare) എന്നാകുന്നു. 26 കൊല്ലം കൊണ്ട് ഒരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്ത ഇവരുടെ ജീവിതം ഇന്ന് സാമ്പത്തികശാസ്ത്ര വിദ്യാർത്ഥികളുടെ പാഠപുസ്തകമാകുന്നു.
Thank you for reading this post, don't forget to subscribe!
മാതാപിതാക്കൾ തയ്യൽ തൊഴിലാളികൾ
റൊമാനിയയിലെ കോൺസ്റ്റന്റായിൽ തുന്നൽക്കാരായ ദുമിതൃ ബലമസി-വിക്ടോറിയ ബബു ദമ്പതികളുടെ മകളായി 1957ൽ ജനനം.12 ആം വയസ്സിൽ പിതാവ് മരിച്ചു. അമ്മയാണ് പിന്നീട് വളർത്തിയത് .ചരിത്രവും കലയും പഠിച്ചു. എൺപതുകളുടെ അവസാനം റൊമാനിയൻ ജീവിതം വളരെ ദുഷ്കരമായിരുന്നു. ദരിദ്രരായിരുന്നു ഏറെപ്പേരും. ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്നു. കയ്യിൽ പണമുള്ളവർക്കുപോലും വാങ്ങാൻ ഭക്ഷണ സാധനങ്ങൾ വിപണിയിൽ ലഭ്യമായിരുന്നില്ല. അതിശൈത്യ കാലാവസ്ഥയുള്ള രാജ്യത്ത് ആവശ്യത്തിന് വൈദ്യുതി ഇല്ലായിരുന്നു. ആയതിനാൽ താപനില ഉയർത്തുന്നതിനുള്ള യന്ത്രങ്ങൾ പ്രവർത്തിച്ചില്ല. വീടുകൾക്കുള്ളിൽ ചൂട് കിട്ടാതെ ജനങ്ങൾ തണുത്ത് മരവിച്ചു ജീവിച്ചു. പ്രതിഷേധിക്കുന്നവരെ ജയിലിൽ അടയ്ക്കുമായിരുന്നു.
വിവാഹവും രാജ്യം വിടലും
പ്രതികൂല ജീവിത സാഹചര്യങ്ങളിൽനിന്നും രക്ഷനേടാനായി എങ്ങനെയും അമേരിക്കയിലേക്ക് കടക്കണമെന്ന് അനസ്താസിയ ചെറുപ്പത്തിൽ സ്വപ്നം കണ്ടു.1978ൽ കപ്പൽ ജീവനക്കാരനായ വിക്ടർ സൊറെയെ അനസ്താസിയ വിവാഹം കഴിച്ചതോടെ സ്വപ്നങ്ങൾക്ക് ചിറകുമുളച്ചു. വിവാഹബന്ധത്തിൽ ഒരു പെൺകുട്ടി ജനിച്ചത്തോടെ പ്രാരാബ്ധങ്ങളും വർധിച്ചുവെന്നു. എങ്ങനെയും റൊമാനിയയിൽനിന്നും കടക്കണമെന്ന് അവർ ഭർത്താവിനെ നിരന്തരം ഉപദേശിച്ചു. അതിനുള്ള വഴിയും അവർ ഭർത്താവിന് പറഞ്ഞുകൊടുത്തു. ജോലിചെയ്യുന്ന കപ്പൽ ഇറ്റലിയിൽ എത്തിച്ചേരുമ്പോൾ അവിടെയുള്ള അമേരിക്കൻ എംബസ്സിയിൽ പോയി രാഷ്ട്രീയ അഭയം ചോദിക്കണമെന്ന് അവർ ഭർത്താവിനെ ഉപദേശിച്ചു. 1986ൽ ഭാര്യ പറഞ്ഞുകൊടുത്തതുപോലെതന്നെ വിക്ടർ പ്രവർത്തിച്ചു. വിദ്യ ഫലിച്ചു. വിക്ടറിന് ആറുമാസം കഴിഞ്ഞു അമേരിക്ക രാഷ്ട്രീയ അഭയം നൽകി. എന്നാൽ അനസ്താസിയക്കും മകൾക്കും അമേരിക്കയിൽ എത്താൻ 1989 വരെ കാത്തിരിക്കേണ്ടിവന്നു.
അമേരിക്കയിൽ
ലോസ് ആഞ്ചലസിൽ എത്തിച്ചേർന്ന അവർ ഏറെ പരിശ്രമിച്ചെങ്കിലും കാര്യമായ ജോലിയൊന്നും ലഭിച്ചില്ല. ഇംഗ്ളീഷ് ഭാഷ വശമില്ല എന്നതായിരുന്നു പ്രധാന തടസ്സം. ഒടുവിൽ ഭർത്താവിന്റെ സഹായത്താൽ ഒരു ബ്യുട്ടി പാർലറിൽ ഫേഷ്യൽ, ബോഡി വാക്സിങ് എന്നിവയിൽ സഹായിയുടെ ജോലി തരപ്പെട്ടു. ആ ജോലിക്ക് ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം ആവശ്യമില്ലായിരുന്നു. കാൺപുരികങ്ങളുടെ സൗന്ദര്യ വർദ്ധനവിന് അമേരിക്കയിലെ സ്ത്രീജനങ്ങൾ ശ്രദ്ധനൽകുന്നില്ലെന്നത് അനസ്താസിയയുടെ ശ്രദ്ധയിൽപ്പെട്ടു. തന്റെ മാതാവ് പഠിപ്പിച്ച ചില വിദ്യകൾ ബ്യൂട്ടിപാർലറിൽ എത്തിയ ചിലരുടെ കാൺപുരികങ്ങളിൽ അവർ പ്രയോഗിച്ചതോടെ ആവശ്യക്കാർ വർദ്ധിച്ചു, ഇതിനായി കൺമഷി സ്വന്തമായി കൂട്ടിയെടുത്തു. എന്നാൽ ബ്യുട്ടിപാർലർ മുതലാളിക്ക് ഇതത്ര ഇഷ്ടപ്പെട്ടില്ല. ഗത്യന്തരമില്ലാതെ അവർ vaadakakk ഒരു മുറിയെടുത്ത് സ്വന്തം സ്ഥാപനം തുടങ്ങി. ഭർത്താവ് ഉൾപ്പെടെയുള്ളവർ ഇതിനെ ശക്തിയായി എതിർത്തെങ്കിലും അനസ്താസിയ പുതിയ സ്ഥാപനവുമായി മുന്നോട്ടുപോയി. ഭാഷ അറിയാത്തതും മുടക്കാൻ പണം ഇല്ലാത്തതുമായിരുന്നു പ്രധാന തടസ്സങ്ങൾ. വായ്പക്കായി ബാങ്കുകൾതോറും കയറിയിറങ്ങി. ആരും സഹായിച്ചില്ല. എന്നാൽ അവരെത്തേടി ഉപഭോക്താൾ ഒഴുകിയെത്തി. പലർക്കും തിരക്കുകാരണം മുന്ന് മണിക്കൂർവരെ തങ്ങളുടെ പുരികം മിനുക്കാൻ അനസ്താസിയയുടെ ബ്യുട്ടി സലൂണിൽ കാത്തിരിക്കേണ്ടിവന്നു. കിട്ടിയ പ്രതിഫല തുകകൾ ചെലവഴിച്ചു കളയാതെ കരുതിവച്ച് വീണ്ടും ബിസിനസ്സിൽ മുതലിറക്കി.
കൺമഷി പടരുന്നു
കൺപുരിക സംരക്ഷണത്തിന് അക്കാലത്ത് അമേരിക്കൻ വിപണിയിൽ കാര്യമായ ഉത്പന്നങ്ങൾ ഒന്നുംതന്നെ ലഭ്യമായിരുന്നില്ല. കറ്റാർവാഴ പോലെയുള്ള പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് ഐ ലൈനർ, പെൻസിൽ, മഷി, ഡിപ്ബ്രോ പൊമേഡ് തുടങ്ങിയവ ഉണ്ടാക്കി. അടുത്തുള്ള സൂപ്പർ മാർക്കറ്റുകളിൽ തനിയെ കൊണ്ടുപോയി വിൽപ്പനക്കുവച്ചു. 2000 ആം ആണ്ടിലായിരുന്നു ഇത്. ഇന്ന് ലോകവ്യാപകമായി അനസ്താസിയയുടെ കമ്പനിക്ക് 2000 സ്റ്റോറുകൾ സ്വന്തമായി ഉണ്ട്. ഫയ് ഡനാവേ, ജെനിഫർ ലോപെസ് തുടങ്ങിയ ഹോളിവുഡ് നടികളും മോഡലുകളായ സിൻദി ക്രൗഫോഡ്, നഒമി കാമ്പൽ തുടങ്ങിയവരും അനസ്താസിയയുടെ ഉപഭോക്താക്കളിൽ ചിലർമാത്രം. സ്വന്തം അദ്ധ്വാനഫലം കൊണ്ടുമാത്രം സമ്പന്നകളായ അമേരിക്കൻ വനിതകളിൽ 21 ആം സ്ഥാനക്കാരിയായി ഇവരെ ഫോർബ്സ് മാഗസിൻ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലെ ബവെലി ഹിൽസിൽ 1997ൽ അനസ്താസിയ സ്ഥാപിച്ച ബ്യൂട്ടി സലോൺ ഇപ്പോഴുമുണ്ട്.
ഏകാന്തത ഒരു രോഗമോ ? വായിക്കാം;-https://saltmarchmedia.in/lonliness-society/





One thought on “കൺപുരികങ്ങളുടെ രാജ്ഞി, അനസ്താസിയ സൊറെ.”