gtag('config', 'G-V5M9MZ23B8');

ഓർമ്മകൾ കുറിച്ചത് ആര് ?

“ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ ” എഴുതിയതാര് ?

Thank you for reading this post, don't forget to subscribe!

മുപ്പത്തിരണ്ട് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിക്കുകയും ചെയ്ത കൃതിയുടെ കർത്താവ് ആരെന്ന വിവാദം ചൂടുപിടിക്കുന്നു. “ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ’ എന്ന പുസ്തകം എഴുതിയത് പത്രപ്രവർത്തകനും, പ്രസാധകനും, നോവലിസ്റ്റുമായ ജോജി ചന്ദ്രശേഖരൻ ആണെന്നാണ് പുതിയ വെളിപ്പെടുത്തൽ.

അടിയന്തിരാവസ്ഥക്കാലത്ത് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥി പി.രാജന്റെ തിരോധാനത്തെ ആസ്പദമാക്കി പിതാവ് പ്രൊഫ. ടി.വി.ഈച്ചര വാര്യർ എഴുതിയതാണ് ആ ഗ്രന്ഥം എന്നായിരുന്നു പരക്കെയുള്ള ധാരണ. ഈ പുസ്തകത്തിന് കേരള സാഹിത്യ അക്കാദമിയുടെ 2004 ലെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

പുസ്തകം എഴുതിയത് തന്റെ പിതാവ് ജോജി ചന്ദ്രശേഖർ ആണെന്ന് അദ്ദേഹത്തിന്റെ മകൻ കൃഷ്ണനുണ്ണി അടുത്തിടെ വെളിപ്പെടുത്തിയതോടെയാണ് വിവരം പുറംലോകം അറിയുന്നത്. ഇപ്പോഴും ഗ്രന്ഥകർത്താവായ ജോജി ചന്ദ്രശേഖർ തന്റെ മൗനം തുടരുകയാണ്. കോഴിക്കോടുവച്ച് നടന്ന ഒരു സാഹിത്യ ചർച്ചയിൽ മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്ബിന് പറ്റിയ ഒരു നാവുപിഴയാണ് ഈ രഹസ്യം പരസ്യമാകാൻ നിമിത്തമായത്.

രാജനെപ്പറ്റി നെഞ്ചിൽ തറയ്ക്കുന്ന ഭാഷയിൽ എഴുതപ്പെട്ട ആ ഗ്രന്ഥം രവി കുറ്റിക്കാടാണ് എഴുതിയതെന്ന് തോമസ് ജേക്കബ്ബ് പ്രസ്താവിച്ചു, മാത്രമല്ല ” മരിച്ചു കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് എന്റെ മകനെ മഴയത്തു നിർത്തിയിരിക്കുന്നതെന്ന” അതിലെ വരികൾ ഭയങ്കരമാണെന്നു താൻ രവി കുട്ടിക്കാടിനെ വിളിച്ചുപറഞ്ഞപ്പോൾ, ആ വാചകം തന്റേതല്ലെന്നും അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെതാണെന്നും രവി വെളിപ്പെടുത്തിയത്രെ. രാഷ്ട്രീയം മാത്രം എഴുതുന്ന അപ്പുക്കുട്ടൻ ഇത്ര ടച്ചിങ് ആയ വരികൾ ഈച്ചര വാര്യരുടേതായി എഴുതി എന്നറിഞ്ഞപ്പോൾ താൻ അദ്ദേഹത്തെയും വിളിച്ച് അഭിനന്ദിച്ചതായും തോമസ് ജേക്കബ്ബ് പ്രസ്താവിച്ചു.

തുടർന്നാണ് ആ പുസ്തകത്തിന്റെ യഥാർത്ഥ രചയിതാവ് തന്റെ പിതാവ് ജോജി ചന്ദ്രശേഖർ ആണെന്ന് മകനായ കൃഷ്ണനുണ്ണി ജോജി വെളിപ്പെടുത്തിയത്. നിശാഗന്ധി പബ്ലിക്കേഷൻസ്ന്റെ ഉടമ കൂടിയായ ജോജി ആണ് ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചതും. ആദ്യ പതിപ്പിൽ ജോജിയുടെ ആമുഖകുറിപ്പും പേരും അച്ചടിച്ചിരുന്നു. എന്നാൽ രണ്ടാം പതിപ്പിന്റെ പ്രസിദ്ധീകരണാവകാശം മറ്റൊരു പ്രസാധകൻ നേടിയതോടെ ജോജിയുടെ പേരും ആമുഖക്കുറിപ്പും അപ്രത്യക്ഷമായി. എന്നാൽ ഇതിനെതിരെ ജോജി യാതൊരു നടപടിക്കും പോയില്ല. തന്റെ ഫേസ്ബുക് പോസ്റ്റിൽ മകൻ കൃഷ്ണനുണ്ണി ഇങ്ങനെ കുറിച്ചു “ഒരു സൃഷ്ടി, അത് കാലാതീതവും അനശ്വരവുമാകുന്നത് അതിന്റെ സൃഷ്ടാവിന്റെ വ്യക്തിപ്രതിഭകൊണ്ട് തന്നെയാണ്. അതിനെ റദ്ദ് ചെയ്യുന്നതും മറയ്ക്കാൻ ശ്രമിക്കുന്നതും കാലത്തിനോടും ഭാഷയോടും ചെയ്യുന്ന വലിയ അപരാധമാണ്.എഴുത്തിൽ അച്ഛൻ കയ്യാളുന്ന സ്വപ്നസമാനമായ ഭാഷാലാവണ്യത്തോടാണ് എപ്പോഴുമെപ്പോഴും ആദരവും ആരാധനയും തോന്നിയിട്ടുള്ളത്. അത് കവർന്ന് മറ്റൊരാളുടെ ശിരസ്സിൽ ചൂടിക്കാനുള്ള എല്ലാ തന്ത്രപരമായ ശ്രമങ്ങൾക്കും തടയിടുക എന്നുള്ളത് മകന്റെയല്ല, ഒരു സാഹിത്യവിദ്യാർത്ഥിയുടെ കടമയാണെന്ന് ഞാൻ കരുതുന്നു.”. പിന്നീട് അപ്പുക്കുട്ടൻ വള്ളിക്കുന്നും പുസ്തകത്തിന്റെ കർത്താവ് ജോജി ചന്ദ്രശേഖർ ആണെന്ന് സമ്മതിച്ചുകൊണ്ട് പ്രസ്താവന ഇറക്കി.

    https://www.amazon.in/s?k=oru+achante+ormakkurippukal+book&crid=3C5PYOV3QRNJ&sprefix=%2Caps%2C362&linkCode=ll2&tag=oceanreels-21&linkId=6ca8723646a8b2576ae1002d62a61cb1&ref_=as_li_ss_tl

    Leave a Reply

    Your email address will not be published. Required fields are marked *